മേസ്തിരിപ്പണിക്കെത്തി, അടൂരിലെ 30കാരി വീട്ടമ്മയുമായി 24കാരന്‍റെ കറക്കം; പല സ്ഥലങ്ങളിലെത്തിച്ച് പീഡനം, അറസ്റ്റ്

     അടൂർ : പത്തനംതിട്ടയിൽ മുപ്പതുകാരിയായ വീട്ടമ്മയെ സൗഹൃദം നടിച്ച് പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും 10 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത 24കാരൻ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ സജിൻ ദാസാണ് പൊലീസിന്‍റെ പിടിയിലായത്. പത്തനംതിട്ട കവിയൂർ സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് അറസ്റ്റ്. മേസ്തിരി പണിക്കായി മൂന്ന് വർഷം മുൻപ് കവിയൂരിൽ എത്തിതാണ് കന്യാകുമാരി മാങ്കോട് സ്വദേശി സജിൻദാസ്. ഇതിനിടെ 30 കാരി വീട്ടമ്മയുമായി പരിചയത്തിലാവുകയായിരുന്നു. സജിൻ ദാസ് യുവതിയെ കൂട്ടി പളനിയിലും വേളാങ്കണ്ണിയിലും പോയി. ഇവിടങ്ങളിൽ…

Read More

കഴക്കൂട്ടത്ത് അതിഥി തൊഴിലാളിയുടെ മകളെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ മകളായ 13കാരിയെ കാണാനില്ലെന്ന് പരാതി. ഇന്നു രാവിലെ കുട്ടിയെ അമ്മ വഴക്ക് പറഞ്ഞിരുന്നു.അതിനുശേഷം ഇന്നുച്ചയോടെയാണ് കുട്ടിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്. അസം സ്വദേശി അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മിത് തംസുംനെയാണ് കാണാതെയായത്.വൈകുന്നേരം നാലുമണിക്ക് ശേഷമാണ് രക്ഷകര്‍ത്താക്കള്‍ പൊലീസ് സ്റ്റേഷനില്‍ എത്തി വിവരം പറഞ്ഞത്. കണിയാപുരം ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് തസ്മിത്. സംഭവം അറിഞ്ഞയുടന്‍ തന്നെ കഴക്കൂട്ടം പോലീസ് മറ്റു സ്റ്റേഷനുകളിലേയ്ക്ക് വിവരം കൈമാറി. സിസിടിവിയും മറ്റും പരിശോധിച്ച് തെരച്ചില്‍ ആരംഭിച്ചു….

Read More

നാളെ ഭാരത് ബന്ദ്, കേരളത്തിൽ ഹർത്താൽ ആചരിക്കുമെന്ന് ദളിത് സംഘടനകൾ

കൊച്ചി : എസ്‌സി, എസ്ടി ഉപസംവരണത്തില്‍ സുപ്രിംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ് നടത്തും. ഇതിനെ പിന്തുണച്ച് കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വിവിധ ദളിത് സംഘടനകള്‍ അറിയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച് സംവരണ ആനുകൂല്യത്തില്‍നിന്ന് ഒഴിവാക്കണമെന്നാണ് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചത്. ഇതിനെതിരേ ഭീം ആര്‍മിയും വിവിധ ദളിത് ബഹുജന്‍ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. സുപ്രിം കോടതിവിധി മറികടക്കാന്‍ പാര്‍ലമെന്റ് നിയമനിര്‍മാണം നടത്തുക, സമഗ്ര ജാതി…

Read More

‘ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയരുത്; ഇരയ്ക്ക് ഐക്യദാര്‍ഢ്യം വേട്ടക്കാരനെതിരെ പോരാട്ടം’

തിരുവനന്തപുരം: സിനിമ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് പറയുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചിലര്‍ക്കുണ്ടായ തിക്താനുഭവങ്ങള്‍ വെച്ച് 94 വര്‍ഷത്തെ പൈതൃകമുള്ള മലയാള സിനിമ രംഗത്തെ വിലയിരുത്തരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേഖലയിലെ സാങ്കേതിക പ്രവര്‍ത്തകരും അസന്‍മാര്‍ഗിക സ്വഭാവം വെച്ചു പുലര്‍ത്തുന്നവരാണെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല സിനിമകള്‍ പിറന്ന മണ്ണാണ് ഇത്. ലോക സിനിമയില്‍ സിനിമാ ചരിത്രത്തില്‍ മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും പല തവണ അടയാളപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് ചലച്ചിത്ര രംഗത്തെ ആകെ ചെളിവാരിയെറിയുന്ന ആക്ഷേപങ്ങള്‍ നാടിന്റെ…

Read More

കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടം; യുവതി മരിച്ചു

കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂല(21) ആണ് മരിച്ചത്. കക്കാടംപൊയിൽ റോഡിലെ ആനക്കല്ലുംപാറയിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുൻഷിഖ്(23) പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകിട്ട് നാല് മണിയോടെ കക്കാടംപൊയിലിൽ നിന്നും വരുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന നിലമ്പൂർ രജിഷ്ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് മറിഞ്ഞത്. കൂമ്പാറ-കക്കാടംപൊയിൽ…

Read More

മദ്യ ലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ തട്ടി അപകടമുണ്ടാക്കിയ ബിജെപി നേതാവിനെതിരെ കേസ്; അപകട ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ പിൻതുടർന്ന്  പിടികൂടി

പത്തനംതിട്ട: മദ്യലഹരിയിൽ വാഹനമോടിച്ച് നിരവധി വാഹനങ്ങളിൽ തട്ടി അപകടമുണ്ടാക്കിയ ബിജെപി നേതാവിനെതിരെ കേസ്. അപകട ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരിന്നു. പത്തനംതിട്ട അടൂരിൽ നിരവധി വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോയ വാഹനമാണ് നാട്ടുകാർ പിന്തുടർന്ന് പിടികൂടയത്. കർഷക മോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ് പട്ടാഴി സ്വദേശി ആർ. സുഭാഷിനെതിരെ പോലീസ് കേസെടുത്തു. ശനിയാഴ്ച വൈകീട്ട് ആറരയോടെ അടൂർ – പത്തനാപുരം റോഡിൽ മരിയ ആശുപത്രിക്ക് സമീപമായിരുന്നു ആദ്യ അപകടം. സുഭാഷ് ഓടിച്ച…

Read More

ലൈസൻസില്ലാതെ ധനകാര്യ സ്ഥാപനം നടത്തി; കുപ്രസിദ്ധ ഗുണ്ടാ നേതാവ് അറസ്റ്റിൽ

തൃശൂർ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് കടവി രഞ്ജിത് അറസ്റ്റിൽ. തൃശൂരിൽ ലൈസൻസില്ലാതെ ധനകാര്യ സ്ഥാപനം നടത്തിയതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ടെമ്പിൾ ടവർ എന്ന പേരിലായിരുന്നു ഇയാൾ ലൈസൻസില്ലാത്ത ധനകാര്യ സ്ഥാപനം ആരംഭിച്ചത്. കൊലപാതകം ഉൾപ്പെടെ 40 കേസുകളിൽ പ്രതിയാണ് രഞ്ജിത്തിനൊപ്പം കൂട്ടാളികളായ സജീന്ദ്രൻ, വിവേക്, അർഷാദ് എന്നിവരും പിടിയിലായിട്ടുണ്ട്. ഓഗസ്റ്റ് 13 നാണ് സംരംഭം തുടങ്ങിയത്. കടവി രഞ്ജിത് തന്നെയാണ് സ്ഥാപനം ഉദ്ഘാടനം ചെയ്തത്. സ്ഥാപനത്തിൻറെ ഉദ്ഘാടനം ഇൻസ്റ്റഗ്രാമിൽ റീൽ ഇട്ടതിന് പിന്നാലെയാണ് ഗുണ്ടാ…

Read More

കിഴുവിലം റൂറൽസഹകരണ സംഘം പ്രവർത്തനമാരംഭിച്ചു

ആറ്റിങ്ങൽ:കിഴുവിലം റൂറൽ  സഹകരണ സംഘം പ്രവർത്തനം ആരംഭിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. കൂന്തള്ളൂർ സ്കോളേഴ് അക്കാഡമി ഹാളിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക്പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.വേണുഗോപാലൻ നായർ അധ്യക്ഷനായി. ചടങ്ങിൽഗ്രാമപഞ്ചായത്ത്  അംഗം പി. അനീഷ്, കിഴുവിലം ഗ്രാമപഞ്ചായത്ത് ഭരണ സമിതിഅംഗം താഹ, പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ്ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ വൈസ്പ്രസിഡന്റ് പനയത്തറ ഷെരീഫ് ആദ്യനിക്ഷേപം നടത്തി. സംഘം വൈസ് പ്രസിഡന്റ് മിനി, ചന്ദ്രൻ എന്നിവർ സംസാരിച്ചു. സഹകരണ സംഘം സെക്രട്ടറി…

Read More

മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ടയെ തകർത്തു; തുറന്നടിച്ച് വിനയൻ

ഹേമ കമ്മിറ്റി റിപ്പോട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകൻ വിനയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെ ആണ് വിനയൻ തന്റെ പ്രതികരണം അറിയിച്ചത്. റിപ്പോർട്ട് വെളിയിൽ വന്ന സാഹചര്യത്തിൽ മലയാള സിനിമ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖർ മനസ്സാക്ഷിയുടെ കണ്ണാടിയിലേയ്ക്ക് നോക്കണം എന്നും തൊഴിൽ വിലക്കിയുള്ള സിനിമയുടെ മാഫിയാ വൽക്കരണത്തെക്കുറിച്ചും അദ്ദേഹം തുറന്നെഴുതി. മലയാള സിനിമ മാഫിയാ സംഘമാക്കി മാറ്റാനായി മാക്ട എന്ന സംഘടനയെ തകര്‍ത്തെന്ന് വിനയൻ ആരോപിക്കുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ഉന്നയിക്കുന്നത്…

Read More

സിനിമാ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് ആസിഫ് അലി

കൊച്ചി: സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരിച്ച് നടൻ ആസിഫ് അലി. സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണമെന്നും വിഷയത്തിൽ താൻ മൊഴി നൽകിയവർക്കൊപ്പം ആണെന്ന് ആസിഫ് അലി വെളിപ്പെടുത്തി. ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ തങ്ങളുടെ അനുഭവങ്ങള്‍ മൊഴിയായി നൽകിയവരെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ ആസിഫ് അലി അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കും എന്ന് അറിയിച്ചു. റിപ്പോർട്ട്‌ വായിക്കാതെ കൂടുതൽ പറയാനില്ല. സിനിമ രംഗത്ത് എല്ലാവർക്കും തുല്യത ഉറപ്പുവരുത്തണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial