‘ഭരണം മാറിയാൽ ലാത്തിച്ചാർജ് നടത്തിയ പോലീസിനെ തെരുവിലിട്ട് തല്ലും’; ഉദ്യോഗസ്ഥർക്കെതിരെ പരസ്യഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ്

പത്തനംതിട്ട: യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ചിനിടെ പത്തനംതിട്ടയിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കെപിസിസി സെക്രട്ടറിയുടെ പരസ്യ ഭീഷണി. സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ലാത്തിച്ചാർജ് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെയായിരുന്നു ഭീഷണി. ഭരണം മാറിയാൽ ലാത്തിച്ചാർജ് നടത്തിയ ഇലവുംതിട്ട പോലീസ് സ്റ്റേഷനിലെ സിപിഒ ശ്രീരാജിനെ തെരുവിലിട്ട് തല്ലുമെന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥൻ ചെയ്തത് തന്തയില്ലായ്മയാണ്. വേണ്ടിവന്നാൽ സഹകരണ രജിസ്ട്രാർ ഓഫീസ് തല്ലിത്തകർക്കും. അധികാരം ലഭിച്ചാൽ തിരിച്ച് കണക്ക് ചോദിക്കും. പത്തനംതിട്ട…

Read More

അധ്യാപകരും വിദ്യാർത്ഥികളും അടക്കം നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ; സംഭവം സ്കൂളിൽ ഉച്ചഭക്ഷണത്തോടൊപ്പം നൽകിയ ചിക്കൻ കറി കഴിച്ചതിന് ശേഷം

കണ്ണൂർ: വിദ്യാർത്ഥികളും അധ്യാപകരും അടക്കമുള്ള നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റതായി സംശയം. കണ്ണൂർ ജില്ലയിലെ തടിക്കടവ് ഗവൺമെന്‍റ് ഹൈസ്കൂളിലാണ് സംഭവം. ഇന്നലെ രാത്രിയോടെയാണ് അധ്യാപകർക്കും കുട്ടികൾക്കും ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണത്തോടൊപ്പം നൽകിയിരുന്നത് ചിക്കൻ കറിയായിരുന്നു. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് വയറുവേദനയും പിന്നാലെ ഛർദ്ദിയും ഉണ്ടായതെന്നാണ് വിവരം. ചിക്കൻ കറിയിൽ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളും അധ്യാപകരുമടക്കം ഏകദേശം 700 ഓളം പേരാണ് ഇന്നലെ സ്കൂളിൽ നിന്നും ഉച്ച ഭക്ഷണം കഴിച്ചത്….

Read More

16-ാം നമ്പര്‍ ജഴ്‌സി ഇനി മറ്റാര്‍ക്കുമില്ല, പിആർ ശ്രീജേഷിന് ഹോക്കി ഇന്ത്യയുടെ ആദരം

      പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. മലയാളി ഗോള്‍ കീപ്പര്‍ ധരിച്ചിരുന്ന ജഴ്‌സി പിന്‍വലിക്കാന്‍ ഹോക്കി ഇന്ത്യ തീരുമാനിച്ചു. പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ശ്രീജേഷ്, രണ്ട് പതിറ്റാണ്ടോളം 16-ാം നമ്പർ ജഴ്‌സി ധരിച്ചാണ് കളിച്ചത്. പാരിസിലും മുന്നെ ടോക്കിയോയിലും നടന്ന ഒളിമ്പിക്‌സുകളില്‍ ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ പ്രധാനിയാവാന്‍ ഇന്ത്യന്‍ വന്‍മതിലിന് കഴിഞ്ഞിരുന്നു. പിആര്‍ ശ്രീജേഷ് ദേശീയ ജൂനിയർ ഹോക്കി ടീമിന്‍റെ പരിശീലകനാകുമെന്നു…

Read More

തൃശൂരിൽ വഴക്ക് പറഞ്ഞ മനോവിഷമത്തിൽ വിദ്യാർത്ഥി തൂങ്ങി മരിച്ചു.

തൃശ്ശൂരിൽ വഴക്ക് പറഞ്ഞ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് മകൻ 10 വയസ്സുള്ള അസിം സിയാദ് ആണ് മരിച്ചത്. സ്കൂളിൽ നിന്നും നേരം വൈകി വന്നത് മാതാവ് ചോദ്യം ചെയ്തതിനെ തുടർന്നുള്ള മനോവിഷമായത്തിലാണ് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം. ചേലക്കര പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. ചേലക്കര ഗവ. SMT സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി. മരണത്തെ തുടർന്ന് സ്കൂളിന്…

Read More

ആറ്റിങ്ങലിൽ മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ

ആറ്റിങ്ങൽ: മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം രൂപ തട്ടിയെടുത്ത സംഘം അറസ്റ്റിൽ. ഒരു സ്ത്രീ ഉൾപ്പെടെ 3 പേരാണ് അറസ്റ്റിലായത് . ചിറയിൻകീഴ് അഴൂർ ശാസ്‌തവട്ടം തുന്നരികത്തു വീട്ടിൽ സിദ്ധിഖ് (35)  കൊല്ലം ജില്ലയിൽ പരവൂർ പുത്തൻകുളം തൊടിയിൽ വീട്ടിൽ വിജി(30) ആറ്റിങ്ങൽ മങ്കാട്ടുമൂല കോളനി ആതിര ഭവനിൽ അജിത് (29) എന്നിവരെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്‌തത്‌. ചെമ്പ് – വെള്ളി ആഭരണങ്ങളിൽ ആകെ തൂക്കത്തിൻറെ 10 മുതൽ 15 ശതമാനം വരെ സ്വർണ്ണം…

Read More

പന്തീരാങ്കാവ് കേസ് പരാതിയില്ലെന്ന് ആവർത്തിച്ച് പെൺകുട്ടി; ഇരുവരെയും കൗൺസിലിങ്ങിന് വിട്ട് ഹൈക്കോടതി

കൊച്ചി: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുല്‍ പി ഗോപാലിനും പരാതിക്കാരിക്കും കൗൺസലിംഗ് നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹൈക്കോടതി. കേസിൽ പരാതിയില്ലെന്ന് പെൺകുട്ടി ആവർത്തിച്ചതോടെയാണ് നടപടി. സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ വിദഗ്ധ കൗണ്‍സലര്‍ സേവനം നല്‍കണം. ഇതിന്റെ റിപ്പോര്‍ട്ട് നിയമ സേവന അതോറിറ്റി 21 ന് ഹൈക്കോടതിക്ക് നല്‍കണമെന്നും സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശിച്ചു. ഇരുവരും കൗണ്‍സലിംഗിന് ഹാജരായതിന് ശേഷം ഗാര്‍ഹിക പീഡന കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതി തീരുമാനമെടുക്കും. ഇരുവരുടെയും സമാധാനപരമായ വിവാഹ ജീവിതത്തിനായാണ് കേസ് റദ്ദാക്കുമെന്ന…

Read More

നാളെ ബെവ്കോ  മദ്യവില്പനശാലകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പ്പനശാലകള്‍ നാളെ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനം പ്രമാണിച്ചാണ് അവധി.കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ, തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കും ബെവ്‌കോയ്ക്ക് അവധിയാണ്.

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ സമാജ് വാദി പാര്‍ട്ടി നേതാവ് അറസ്റ്റില്‍

ലഖ്‌നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ സമാജ് വാദി പാര്‍ട്ടി(എസ്.പി) നേതാവ് അറസ്റ്റില്‍. നവാബ് സിങ് യാദവ് ആണ് പോക്‌സോ കേസില്‍ പിടിയിലായത്. ഇര തന്നെ ഹെല്‍പ്പ്‌ലൈന്‍ നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് നവാബ് സിങ്ങിനെ വീട്ടില്‍നിന്ന് പോലീസ് സംഘം കസ്റ്റഡിയിലെടുത്തത്. പോലീസെത്തിയപ്പോള്‍ മുറിക്കുള്ളില്‍ പെണ്‍കുട്ടിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് പെണ്‍കുട്ടി ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 112-ല്‍ വിളിച്ച് സഹായം തേടിയത്. വിവസ്ത്രയാക്കിയെന്നും തന്നെ…

Read More

ഇരുചക്രവാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; എറണാകുളത്ത് ആരോഗ്യ വകുപ്പ് ജീവനക്കാരി മരിച്ചു

കൊച്ചി: എറണാകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ ആരോഗ്യ വകുപ്പ് ജീവനക്കാരിക്ക് ദാരുണാന്ത്യം. ഫോർട്ട് കൊച്ചി സ്വദേശി പി.ജെ മേരിഷിനിയാണ് മരിച്ചത്. ഇരുചക്രവാഹനത്തിൽ ലോറി തട്ടിയായിരുന്നു അപകടം ഉണ്ടായത്. ഇന്ന് ഉച്ചയോടെ തേവര ജങ്ഷനിൽ വച്ചായിരുന്നു സംഭവം. സംസ്ഥാന ആരോഗ്യ വകുപ്പിൽ പാർട് ടൈം സ്വീപ്പറായിരുന്നു. മേരിഷിനി സഞ്ചരിച്ച ഇരുചക്രവാഹനം ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടം അടക്കമുള്ള നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Read More

ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഈശ്വർ മൽപെ; നാളെ വിപുലമായ തെരച്ചിൽ നടത്തും

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് ഈശ്വര്‍ മല്‍പെ. ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചതായും നാളെ വീണ്ടും തെരച്ചില്‍ പുനരാരംഭിക്കുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. ഇന്നത്തെ തെരച്ചിലില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറിയിലുണ്ടായിരുന്ന ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിച്ച് മല്‍പെ കരയിലേക്ക് കയറിയത്. പുഴയുടെ അടിയില്‍ എല്ലാം വ്യക്തമായി കാണാനാകുന്നുണ്ടെന്നും വെയിലുള്ള സമയത്ത് രാവിലെ തന്നെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളിൽ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ മല്‍പെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial