Headlines

പന്തളത്ത് പന്നിക്ക് വെച്ച കെണിയിൽ നിന്നും ഷോക്കേറ്റ് രണ്ട് പേർ മരിച്ചു.

പത്തനംതിട്ട: പന്തളം കൂരമ്പാലയില്‍ ഷോക്കേറ്റ് രണ്ടു പേര്‍ മരിച്ചു. പന്നിക്ക് വെച്ച കെണിയില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നു രാവിലെയായിരുന്നു സംഭവം.കര്‍ഷകരായ കൂരമ്പാല തോട്ടുകര സ്വദേശികളായ പി ജി ഗോപാലപിള്ള, ചന്ദ്രശേഖരന്‍ എന്നിവരാണ് മരിച്ചത്. ഷോക്കേറ്റ് ഗോപാല പിള്ള പിടയുന്നതു കണ്ടാണ് കര്‍ഷകനും അയല്‍വാസിയുമായ ചന്ദ്രശേഖരന്‍ ഓടിയെത്തിയത്. പന്നിശല്യം രൂക്ഷമായതിനാല്‍ പ്രദേശത്തെ വയലില്‍ ഇലക്ട്രിക് കമ്പി കെട്ടിയിരുന്നു. അതില്‍ നിന്നുമാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടി മോട്ടോര്‍പുരയില്‍ നിന്നുള്ള വൈദ്യുതി വിച്ഛേദിച്ച് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. അടൂര്‍…

Read More

കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി;തിരുവനന്തപുരം നോർത്ത്,സൗത്ത് എന്നീ പേരുകളിൽ അറിയപ്പെടും

തിരുവനന്തപുരം : കൊച്ചുവേളി, നേമം റെയിൽവേ സ്റ്റേഷനുകളുടെ പേര് മാറ്റി. കൊച്ചുവേളി സ്റ്റേഷന്റെ പേര് തിരുവനന്തപുരം നോർത്ത് എന്നും നേമം സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നുമാണ് മാറ്റിയിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ തുടർന്നാണ് പേരു മാറ്റം. പേരു മാറ്റം അനുവദിച്ചു കൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു. ഇതോടെ, ഈ രണ്ടു സ്‌റ്റേഷനുകളെയും തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്‌റ്റേഷന്റെ സാറ്റലൈറ്റ് ടെർമിനലുകളാക്കാനുള്ള നടപടികൾ സജീവമാകും. ഏറെ നാളായുള്ള ആവശ്യം സംസ്ഥാനത്തിന്റെ നിരന്തര സമ്മർദ്ദത്തെ…

Read More

ഭാര്യയെയും 10 വയസുകാരനായ മകനെയും കുത്തി പരിക്കേൽപിച്ച് യുവാവ്; പരിക്കേറ്റവര്‍ ആശുപത്രിയില്‍

തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് അമ്മയെയും പത്ത് വയസ്സുകാരനായ മകനെയും കുത്തിപ്പരിക്കേൽപിച്ച് പിതാവ്. പോങ്ങുംമൂട് ബാബുജി നഗർ സ്വദേശിനി അഞ്ചന (39) മകൻ ആര്യൻ (10) എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ് ഉമേഷ് ആണ് കുത്തിയത്. കുടുംബ പ്രശ്നമാണ് കത്തികുത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്രമിച്ച ഉമേഷ് തന്നെയാണ് കുത്തേറ്റ അഞ്ജനയെയും മകനെയും ആശുപത്രിയിലെത്തിച്ചത്. ഉമേഷിനെ മെഡിക്കൽ കൊളജ് പൊലീസ് ആശുപത്രിയിൽ തടഞ്ഞു വച്ചു. കുത്തേറ്റവരുടെ പരിക്കുകൾ ഗുരുതരമല്ല.

Read More

വിവാഹം ഒന്നും ആയില്ല എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി

       വിവാഹം ഒന്നും ആയില്ല എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി. ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്. പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറിയാണ് അസ്ഗിം ഇരിയാന്‍റോയെ ആക്രമിച്ചത്. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ 60കാരനെ പാർലിന്ദുഗൻ പിന്തുടർന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികൾ ഓടിവന്ന് 45കാരനെ തടഞ്ഞു. ഇരിയാന്‍റോയെ ആശുപത്രിയിൽ…

Read More

ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ നിർണായക ശുപാർശ; എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക നിയമനം പി എസ് സിക്ക് വിടണം

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനം പിഎസ്‍സിക്ക് വിടണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ട്. നിലവിൽ സർക്കാർ സർവീസുകളിലേക്കും ബോർഡ്/കോർപ്പറേഷനുകളിലേക്കും നിയമനം നടത്തുന്ന രീതിയിൽ പി എസ് സി വഴി എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനവും നടത്തണമെന്നാണ് നിർദ്ദേശം. ഇക്കാര്യത്തിൽ നിയമതടസ്സങ്ങളുണ്ടെങ്കിൽ നിയമനത്തിന് പ്രത്യേക ബോർഡ് രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശയുണ്ട്….

Read More

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

പത്തനംതിട്ട: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ ടോം സി.വർഗീസ് (23), വാഴമുട്ടം മഠത്തിൽ തെക്കേതിൽ രാജീവിൻ്റെ മകൻ ജിത്തു രാജ്(26) എന്നിവരാണ് മരിച്ചത്. അടൂർ ബൈപ്പാസിൽ തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടം. കാർ യാത്രികാരായ തിരുവനന്തപുരം തൈയ്ക്കാട് അനന്തഭവനം രത്നമണിയ്ക്ക് നിസ്സാര പരിക്കേറ്റു. എറണാകുളം ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുകയയായിരുന്ന കാറും അടൂർ നെല്ലിമൂട്ടിൽപ്പടി ഭാഗത്ത് നിന്നും കരുവാറ്റ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്….

Read More

പാഠപുസ്തകങ്ങളുടെ മറവിൽ ലോറിയിൽ കഞ്ചാവ് കടത്ത്; പ്രതികൾക്ക് 14 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും

ഇടുക്കി: പുസ്തക ലോഡിനൊപ്പം കിലോക്കണക്കിന് കഞ്ചാവും. പാഠപുസ്തകങ്ങളുടെ ഒപ്പം ലോറിയിൽ കഞ്ചാവ് കടത്തിയ കേസിൽ 2 യുവാക്കൾക്ക് 14വർഷം തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശികളായ അനന്തു കെ പ്രദീപ്, അതുൽ റെജി എന്നിവരാണ് പ്രതികൾ. തൊടുപുഴ എൻഡിപിഎസ് കോടതി ആണ് ശിക്ഷ വിധിച്ചത്. എൻസിഇആർടിയുടെ പുസ്തക ലോഡിനൊപ്പമായിരുന്നു 62 കിലോ കഞ്ചാവ് കടത്താൻ ശ്രമം നടന്നത്. 2020 മെയ് മാസമായിരുന്നു സംഭവം. പ്രതികൾക്ക് 14 വർഷം കഠിന തടവിനും 1,00000 രൂപ പിഴയൊടുക്കാനും…

Read More

യുവതി ബസിൽ നിന്ന് ഇറങ്ങുന്നേയില്ല, പൊലീസെത്തിയപ്പോൾ മർദ്ദനം; പരാക്രമം കാട്ടിയത് മയക്കുമരുന്ന് ലഹരിയിൽ, അറസ്റ്റ്

        കോഴിക്കോട് : മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് അമൃതയുടെ മർദ്ദനമേറ്റത്. ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്. പിന്നാലെ അമൃതയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം തുടരുകയായിരുന്നു. തെളിവിനായി പൊലീസ് യുവതിയുടെ പരാക്രമത്തിന്‍റെ വീഡിയോ…

Read More

ഇഷ്ടിക കമ്പനിയ്ക്ക് സമീപം അതിഥി തൊഴിലാളി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; പോലീസ് അന്വേഷണം

ആലപ്പുഴ: വള്ളികുന്നം കാമ്പിശ്ശരി തെക്കേതലയ്ക്കൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. സമയ ഹസ്ദ (25) എന്ന യുവാവിനെ എം എസ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗാളിൽ നിന്നും അഞ്ച് ദിവസം മുൻപാണ് ഇയാൾ ആലപ്പുഴയിൽ ജോലിക്കെത്തിയത്. കേസിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഒപ്പം ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ സനദ് (24), പ്രേം (40) എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വള്ളികുന്നം എസ് എച്ച് ഒ ബിനുകുമാർ…

Read More

മലയാളി നേഴ്സിംഗ് വിദ്യാർത്ഥി ബാംഗളൂരുവിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ

പാലക്കാട് : ബംഗളൂരുവില്‍ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരനെ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാം വര്‍ഷ ബിഎസ്സി നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് അതുല്യ.ഹോസ്റ്റലില്‍ മറ്റ് മൂന്ന് സഹപാഠികള്‍ക്കൊപ്പമാണ് അതുല്യ താമസിച്ചിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.അതുല്യയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടുവരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial