കിടപ്പുമുറിയില്‍ ഒളികാമറ, നിയന്ത്രണങ്ങള്‍ സഹിക്കാന്‍ കഴിയുന്നില്ല; മാതാപിതാക്കൾക്കെതിരെ പരാതിയുമായി യുവതി
നിരന്തരം നിരീക്ഷിക്കുന്നതിന് കിടപ്പുമുറിയിൽ മാതാപിതാക്കൾ ഒളികാമറ സ്ഥാപിച്ചെന്ന പരാതിയുമായി 20-കാരി പൊലീസ് സ്റ്റേഷനിൽ. ചൈനയിലാണ് സംഭവം. മാതാപിതാക്കളുടെ നിയന്ത്രണങ്ങൾ സഹിക്കാൻ കഴിയാതെ വീടുവിട്ടു ഒളിച്ചോടുകയായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ബെയ്ജിങ് പൊലീസ് സ്റ്റേഷനിലാണ് യുവതി മാതാപിതാക്കൾക്കെതിരെ പരാതിയുമായി എത്തിയത്. സർവകലാശാല രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ് യുവതി. തെറ്റുകൾ ചെയ്താൽ മാതാപിതാക്കൾ തന്റെ മൊബൈൽ ഫോൺ തറയിലേക്ക് വലിച്ചെറിയുമായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. മാതാപിതാക്കളുടെ ഇത്തരം ആക്രമാസക്തമായ സ്വഭാവം കാരണം താൻ വലിയ ട്രോമയിലൂടെയാണ് കടന്നു പോകുന്നത്….

