Headlines

അമ്പലപ്പുഴയിൽ യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

      അമ്പലപ്പുഴ : യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 9-ാം വാർഡ് കഞ്ഞിപ്പാടം അഞ്ചിൽ വീട്ടിൽ പരേതരായ വർഗീസ് – തങ്കമ്മ ദമ്പതികളുടെ മകൾ സൗമ്യ (40) ആണ് മരിച്ചത്. വ്യാഴം പകൽ 11 ഓടെ സൗമ്യയുടെ അയൽവാസിയും മാതൃസഹോദരിയുമായ അമ്മിണി, ഇവരെ കാണുന്നില്ലന്ന് സമീപവാസികളെ അറിയിച്ചു. തുടർന്ന് മുറിയുടെ വാതിലിന്‍റെ പൂട്ട് തകർത്ത് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തിയത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടത്തി വെള്ളിയാഴ്ച…

Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ സൈബര്‍ പൊലീസ്

തിരുവനന്തപുരം: വയനാട്ടിലെ ഗ്രാമങ്ങളെ സഹായിക്കാനായി നടത്തുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ നടത്തുന്നതായി കണ്ടെത്തൽ. ഇതിനോടകം സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയ 194 പോസ്റ്റുകള്‍ നീക്കം ചെയ്തു. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തുകയും അവ നീക്കം ചെയ്യുന്നതിന് സാമൂഹ്യമാധ്യമങ്ങൾക്ക് നിയമപ്രകാരമുള്ള നോട്ടീസ് നല്‍കുകയും ചെയ്തു. തിരുവനന്തപുരം സിറ്റിയില്‍ നാലും എറണാകുളം സിറ്റിയിലും പാലക്കാടും രണ്ട് വീതവും കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശൂര്‍ സിറ്റി,…

Read More

വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; ഉറക്കെ കരഞ്ഞപ്പോള്‍ തുണി വായില്‍തിരുകി; യുവാവിന് 65 വര്‍ഷം തടവും പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 65 വര്‍ഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആറുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതി രാഹുലി(30)നെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍.രേഖ ആണ് ശിക്ഷിച്ചത്. പ്രതിയുടെ വീട്ടില്‍ കളിക്കാനെത്തിയ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് വിധി. പ്രതി കേസിൽ പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും പിഴ അടച്ചില്ലെങ്കില്‍ പ്രതി എട്ടുമാസം കൂടി അധികം തടവ് അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി….

Read More

വയനാട് ദുരന്തം: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

ആലപ്പുഴ: 70-മത് നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് പത്തിന് നടത്താനിരുന്ന വള്ളംകളിയാണ് മാറ്റിവെച്ചത്. പുന്നമടക്കായലിലാണ് നെഹ്റു ട്രോഫി വള്ളംകളി നടത്തിവരുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി സെപ്റ്റംബറില്‍ നടത്താനാണ് ആലോചന.

Read More

വയനാടിന് കൈത്താങ്ങ്: മമ്മൂട്ടി ആദ്യഘട്ടമായി 20 ലക്ഷം രൂപ കൈമാറി, ദുൽഖർ 15 ലക്ഷം രൂപയും

കൊച്ചി: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. തുക മന്ത്രി പി രാജീവ് ഏറ്റുവാങ്ങി.മമ്മൂട്ടി കെയർ ഫൗണ്ടേഷന്റെ ഭാഗമായാണ് തുക കൈമാറിയത്. ദുരിതാശ്വാസ സഹായവുമായി എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ വയനാട്ടിലേക്കുള്ള ആദ്യ വണ്ടി മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്തു. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ്…

Read More

മനുഷ്യാവകാശ കമ്മിഷന് പുതിയ ചെയർമാൻ; ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു

തിരുവനന്തപുരം: ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് മനുഷ്യാവകാശ കമ്മിഷന്‍റെ പുതിയ ചെയര്‍മാനായി ചുമതലയേറ്റു. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. ആദ്യം ജസ്റ്റിസ് മണികുമാറിനെ ചെയര്‍മാനായി നിയമിക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാൽ ഇതിൽ പ്രതിപക്ഷം എതിര്‍പ്പുയര്‍ത്തിയിരുന്നു. പിന്നീട് ഗവര്‍ണറും ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങളാരായുകയും നിയമനം അംഗീകരിക്കുന്നത് വൈകുകയും ചെയ്തു. സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്നു മണികുമാര്‍ അറിയിച്ചു. തുടര്‍ന്നാണ് അലക്സാണ്ടര്‍ തോമസിന്‍റെ നിയമനം. മുഖ്യമന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണു നിയമനം നടത്തുന്നത്.

Read More

പാരീസിൽ ഇന്ത്യ വെടിവച്ചിട്ടത് മൂന്നാം വെങ്കലം; ഷൂട്ടിങ്ങിൽ തിളങ്ങി സ്വപ്നിൽ കുസാലെ

പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് വീണ്ടും വെങ്കലം. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ആദ്യ പത്ത് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇന്ത്യൻ താരം ആറാമതായിരുന്നു. 101.7 പോയിന്റാണ് സ്വപ്നിൽ കുസാലെയ്ക്ക് ഉണ്ടായിരുന്നത്. ഒന്നാം സ്ഥാനത്ത് ഉള്ള താരവുമായി 1.5 പോയിന്റുകളുടെ വ്യത്യാസം മാത്രമായിരുന്നു സ്വപ്നിലിന്. 15 ഷോട്ടുകൾക്കു ശേഷവും ഇന്ത്യൻ താരം ആറാം സ്ഥാനത്ത് തുടർന്നു….

Read More

മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക് തലകുത്തി വീണു; പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: മാവ് കുഴയ്ക്കുന്ന യന്ത്രത്തിലേക്ക് തലകുത്തി വീണ പതിനഞ്ചുകാരിക്ക് ദാരുണാന്ത്യം. പശ്ചിമ ഡൽഹിയിലെ രോഹിണിയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ബീഗംപൂർ മേഖലയിലെ മാവ് നിർമ്മാണ യൂണിറ്റിൽ മൊമോസും സ്പ്രിംഗ് റോളുകളും നിർമ്മിക്കാനുള്ള മാവ് കുഴയ്ക്കാനുള്ള യന്ത്രത്തിലാണ് 15കാരി വീണത്. യന്ത്രത്തിനിടയിൽ കൈ കുടുങ്ങിയതിന് പിന്നാലെ പെൺകുട്ടി യന്ത്രത്തിലേക്ക് വീഴുകയായിരുന്നു. ഒരു മുറിക്കുള്ളിൽ നിന്നായിരുന്നു യന്ത്രം പ്രവർത്തിച്ചിരുന്നത്. മാവ് കുഴയ്ക്കുന്ന യന്ത്രത്തിന് സമീപത്ത് നിന്ന് ജോലി ചെയ്യുകയായിരുന്ന 15കാരിയാണ് അപകടത്തിൽപ്പെട്ടത്. കൈ യന്ത്രത്തിൽ കുടുങ്ങിയതിന് പിന്നാലെ പെൺകുട്ടി തലകീഴായി…

Read More

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്ക്‌വാദ് (71) അന്തരിച്ചു. വഡോദരയിലെ ഭൈലാല്‍ അമീന്‍ ജനറല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു.1975-1987 കാലഘട്ടത്തിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും ഗെയ്ക്വാദ് കളിച്ചു. രണ്ട് തവണ ഇന്ത്യയുടെ പരിശീലകനുമായിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 40ന് മുകളില്‍ ശരാശരിയുണ്ടായിരുന്ന താരം 12000 റണ്‍സ് നേടിയിരുന്നു. 34 സെഞ്ച്വറികളും 47 അര്‍ധസെഞ്ച്വറികളും അതില്‍ ഉള്‍പ്പെടും. 1982-ല്‍ വിരമിച്ച ശേഷം, ഗെയ്ക്വാദ് പരിശീലന രംഗത്തേക്ക് ചുവടുവെക്കുകയും…

Read More

ഒരുക്ലാസില്‍ 35 കുട്ടികള്‍ മതി; സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരുമണിവരെ; ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ചു

തിരുവനന്തപുരം: സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നതുള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ 35 എന്നിങ്ങനെ കുട്ടികളുടെയെണ്ണം കുറയ്ക്കാനും നിര്‍ദേശമുണ്ട്. സമിതി ശുപാര്‍ശ ചര്‍ച്ചയ്ക്കുശേഷം സമവായത്തില്‍ നടപ്പാക്കാനാണ് ധാരണ. കേന്ദ്രീയവിദ്യാലയങ്ങളിലും ദേശീയ സിലബസനുസരിച്ചുള്ള സ്‌കൂളുകളിലും നിലവില്‍ രാവിലെ ഏഴരയ്ക്കും എട്ടരയ്ക്കുമാണ് പഠനം തുടങ്ങുന്നതെന്ന് സമിതി ചൂണ്ടിക്കാട്ടി. കേരളത്തില്‍ കുട്ടികളുടെ സമഗ്രവികസനം ലക്ഷ്യമാക്കി നിലവിലെ പഠനസമയം ക്രമീകരിക്കണം. അതേസമയം, പ്രാദേശിക ആവശ്യങ്ങളനുസരിച്ച് സമയം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial