Headlines

നടന്‍ കൊച്ചിന്‍ ആന്റണി വീട്ടില്‍ മരിച്ച നിലയില്‍

കോട്ടയം: നടന്‍ കൊച്ചിന്‍ ആന്റണി (എ ഇ ആന്റണി) വീട്ടില്‍ മരിച്ച നിലയില്‍. 80 വയസ്സായിരുന്നു. നടനും തലയോലപ്പറമ്പ് യങ് ഇന്ത്യ ഐടിസി ഉടമയുമാണ്. തലപ്പാറ ആന്റണി വില്ല വീട്ടിലാണ് ഇന്നലെ രാത്രി ഏഴു മണിയോടെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഭാര്യ ഒരാഴ്ച മുമ്പ് ധ്യാനത്തിന് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. സമീപ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ വീട്ടില്‍ എത്തിയപ്പോഴാണ് വീടിനകത്തു നിന്നും ദുര്‍ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സമീപവാസികള്‍ അന്വേഷണം നടത്തിയപ്പോഴാണ് ആന്റണിയെ മരിച്ച നിലയില്‍…

Read More

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; രണ്ട് മരണം, 20-ഓളം പേരെ കാണാതായി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൻ വിപിന് (28) പരിക്കേറ്റിട്ടുണ്ട്. 20-ഓളം പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകളും 25 മീറ്ററോളം റോഡും ഒലിച്ച് പോയി. കേദാര്‍നാഥ് യാത്രയുടെ പാതയിലുളള ഭിംബാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.പാത താൽക്കാലികമായി അടച്ചതോടെ ഭീംബാലിയിൽ 200 ഓളം തീർഥാടകർ കുടുങ്ങി. പൊലീസും എന്‍ഡിആര്‍എഫും ചേർന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.തുടർച്ചയായി പെയ്യുന്ന മഴയിൽ മന്ദാകിനി നദിയിലെ ജലനിരപ്പ്…

Read More

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; രണ്ട് മരണം, 20-ഓളം പേരെ കാണാതായി

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് പേർ മരിച്ചു. ഭാനു പ്രസാദ് (50), ഭാര്യ നീലം ദേവി (45) എന്നിവരാണ് മരിച്ചത്. ദമ്പതികളുടെ മകൻ വിപിന് (28) പരിക്കേറ്റിട്ടുണ്ട്. 20-ഓളം പേരെ കാണാതായിട്ടുണ്ട്. നിരവധി വീടുകളും 25 മീറ്ററോളം റോഡും ഒലിച്ച് പോയി. കേദാര്‍നാഥ് യാത്രയുടെ പാതയിലുളള ഭിംബാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.പാത താൽക്കാലികമായി അടച്ചതോടെ ഭീംബാലിയിൽ 200 ഓളം തീർഥാടകർ കുടുങ്ങി. പൊലീസും എന്‍ഡിആര്‍എഫും ചേർന്ന് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.തുടർച്ചയായി പെയ്യുന്ന മഴയിൽ മന്ദാകിനി നദിയിലെ ജലനിരപ്പ്…

Read More

വയനാട് ദുരന്തം മരണം 282 ആയി; 240 ലേറെ പേരെ കാണാനില്ല

കല്‍പ്പറ്റ: വയനാട്ടിലെ മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരണം 276 ആയി. ഇരുന്നൂറ്റി നാല്‍പ്പതിലേറെ പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. ചെളിനിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കപ്പെടുന്നത്. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചു. തിരച്ചിലിനായി കരസേനയും നാവിക സേനയും കോസ്റ്റ് ഗാര്‍ഡും രംഗത്തുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ പറ്റാത്ത നിലയിലാണുള്ളത്. നൂറോളം പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ചാലിയാറില്‍ നിന്ന് 127 മൃതദേഹങ്ങളാണ് ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ നിരവധി പേരാണ്…

Read More

പതിനഞ്ചോളം ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ നെടുമങ്ങാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അറസ്റ്റിലായ ഇരുപത്തൊൻപതുകാരൻ രണ്ടു മാസത്തിനിടയിൽ ക്ഷേത്രങ്ങളിൽ നിന്നും മോഷ്ടിച്ചത് അഞ്ചുലക്ഷം രൂപയുടെ സാധനങ്ങൾ. നെടുമങ്ങാട് അരശുപറമ്പ് തച്ചേരിക്കോണത്ത് വീട്ടിൽ ജിബിനാണ് ക്ഷേത്രങ്ങളിൽ നിന്നും നിലവിളക്കുകളും പൂജാപാത്രങ്ങളും സ്വർണാഭരണങ്ങളും മോഷ്ടിച്ചതിന് പിടിയിലായത്. ജില്ലയിലെ പതിനഞ്ചോളം ക്ഷേത്രങ്ങളിലാണ് ഇയാൾ രണ്ടുമാസത്തിനിടെ മോഷണം നടത്തിയത്. അടുത്ത മോഷണത്തിന് തയാറെടുക്കുന്നതിനിടെയാണ് അയാളെ വട്ടപ്പാറ വേങ്കോട് ഭാഗത്ത് വെച്ച് പൊലീസ് പിടികൂടിയത്.നെടുമങ്ങാട് പുത്തൻപാലം ഇരയനാട് സ്വദേശിയായ യുവതിയുടെ ആക്ടീവ സ്‌കൂട്ടർ മോഷ്ടിച്ച് വ്യാജ നമ്പർ പതിച്ചാണ് ഇയാൾ അടുത്ത…

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ; മദ്യം നൽകി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങൾ പകർത്തി ഭീക്ഷണിപ്പെടുത്തിയെന്നും പരാതി

നൂറനാട് : ആലപ്പുഴയിൽ ഭർത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പലതവണ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ആദിക്കാട്ടുകുളങ്ങര ചാമവിളയിൽ ഷൈജു (41)ആണ് അറസ്റ്റിലായത്. നൂറനാട് സ്വദേശിനിയായ മുപ്പത്തെട്ടുകാരിയുടെ പരാതിയിലാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറിൻറെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകിയാണ് ഇയാൾ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മദ്യം നൽകി മയക്കിയ ശേഷം ലൈംഗിക ബന്ധത്തിലേർപ്പെടുകയും നഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും യുവതി പരാതിയിൽ പറയുന്നു….

Read More

മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നാളെ വ്യപക തിരച്ചിൽ നടത്തും; റേഷൻകാർഡുകൊണ്ടുള്ള വിവര ശേഖരണം നടക്കുന്നു; കാണാതായവരെ കുറിച്ച് വിവരം നൽകാൻ ആളില്ലാത്ത അവസ്ഥയെന്നും മന്ത്രി

കൽപറ്റ: മുണ്ടക്കൈ-ചൂരൽമല മേഖലയിൽ നാളെ വ്യപക തിരച്ചിൽ നടത്തുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. കാണാതായവരെ കുറിച്ച് വിവരം നൽകാൻ ആളില്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത് അതിനാൽ റേഷൻകാർഡുകൊണ്ടുള്ള വിവര ശേഖരണം ആണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. മറ്റിടങ്ങളിലേക്ക് മാറിപ്പോയവർ, മരണപ്പെട്ടവർ എന്നിങ്ങനെ പട്ടികപ്പെടുത്തിയാലേ കാണാതായവരുടെ എണ്ണം ലഭിക്കൂ എന്നും അദ്ദേഹം അറിയിച്ചു. ബെയ്ലി പാലത്തിന്റെ നിർമാണം വ്യാഴാഴ്ച ഉച്ചയ്ക്ക് മുൻപ് പൂർത്തിയാകുമെന്നും ഇതോടെ വലിയ വാഹനങ്ങൾക്ക് ദുരന്തമേഖലയിലേക്ക് കടക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പാലം ഇല്ലാതെ കൂടുതൽ…

Read More

ദുരിതബാധിത മേഖലകളിൽ റേഷൻകടകളുടെ പ്രവർത്തനം പുന:സ്ഥാപിക്കണം; നിർദ്ദേശം നൽകി മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: ഭക്ഷ്യധാന്യങ്ങൾ ദുരിതബാധിത മേഖലകളിൽ ഉറപ്പുവരുത്തിയാതായി മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ദുരന്തബാധിത മേഖലകളിൽ വിതരണത്തിനാവശ്യമായ അരി, പഞ്ചസാര, കടല, വെളിച്ചെണ്ണ, വൻപയർ എന്നിവയുടെ സ്റ്റോക്ക് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് പ്രവർത്തന യോഗ്യമല്ലാതായ എ.ആർ.ഡി 44, 46 എന്നീ കടകൾ അടിയന്തിരമായി പുന: സ്ഥാപിച്ച് പ്രവർത്തനം ആരംഭിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി ജി.ആർ. അനിൽ. ദുരന്തബാധിത പ്രദേശത്തെ ഈ രണ്ടു കടകളിൽ നിന്നും റേഷൻ കൈപ്പറ്റാനാകാത്ത ഉപഭോക്താക്കൾക്ക് ജൂലൈ മാസത്തെ റേഷൻ തുടർന്നും നൽകുന്നതിന് നിർദേശം…

Read More

അഞ്ച് കോടി നല്‍കി യൂസഫലിയും രവിപിള്ളയും കല്ല്യാണ രാമനും; ദുരിതഭൂമിയിലേക്ക് സഹായ പ്രവാഹം

ഉരുൾപൊട്ടലിൽ സർവതും തകർത്തെറിയപ്പെട്ട വയനാട്ടിലേക്ക് അഞ്ച് കോടി രൂപ വീതം നല്‍കി പ്രമുഖ വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും കല്ലാണ രാമനും അദാനിയും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് വ്യവസായ പ്രമുഖര്‍ സഹായം നല്‍കിയത്. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി തന്നെ ഈ കാര്യം വ്യക്തമാക്കി. വയനാട്ടിലെ ദുരിത ബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി സഹായം കൈമാറാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ദുരിത ബാധിതര്‍ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ…

Read More

സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഏറ്റവുമൊടുവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ അടക്കം പ്രൊഫഷണല്‍ കോളജുകള്‍ക്ക് വരെ രണ്ട് ജില്ലകളിലും അവധി ബാധകമാണ്. വയനാട്, തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമായിരിക്കും. വയനാട്ടിലെ റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial