മദ്യപിച്ച് എത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിന് കുടുംബത്തെ ഇരുട്ടിലാക്കി KSEB; വൈരാഗ്യത്താൽ തകരാർ പരിഹരിച്ചില്ല
മദ്യപിച്ചു എത്തിയ ലൈൻമാനെതിരെ പരാതി നൽകിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബി. വൈദ്യുതി തകരാർ പരിഹരിക്കാൻ ഇതുവരെ തയാറായില്ല. തിരുവനന്തപുരം വർക്കല അയിരൂരിൽ സംഭവം. അയിരൂർ സ്വദേശി രാജീവന്റെ വീട്ടിലാണ് പരസ്യമായി കെഎസ്ഇബിയുടെ പരാക്രമം നടന്നത്. ഇന്നലെ രാത്രി 11 മണിയോടെ രാജീവന്റെ വീട്ടിലെ സർവീസ് വയർ തീപിടിച്ചിരുന്നു. ഇത് പരിഹരിക്കാൻ എത്തിയ ലൈൻമാൻമാരാണ് മദ്യപിച്ചെത്തിയത്. വൈദ്യുതി തകരാർ പരിഹരിക്കാൻ എത്തിയ ജീവനക്കാർ മദ്യപിച്ചാണ് എത്തിയതെന്ന് രാജീവൻ പറഞ്ഞു. ഇത് ചോദ്യം ചെയ്തതിനു അശ്ലീല പ്രയോഗം നടത്തുകയും…

