നീറ്റ് പരീക്ഷ; മാർക്ക് പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി സുപ്രീംകോടതി. ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുള്ളിൽ മാർക്ക് വെബ്‌സൈറ്റിൽ പരസ്യപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നീറ്റ് യുജി പരീക്ഷ റദ്ദാക്കണോ എന്നതില്‍ സുപ്രീംകോടതി തിങ്കളാഴ്ച തീരുമാനമെടുക്കും. പരീക്ഷാ കേന്ദ്രങ്ങള്‍ തിരിച്ചുള്ള ഫലം മറ്റന്നാള്‍ വൈകിട്ട് അഞ്ചിനകം പ്രസിദ്ധീകരിക്കണം. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ മാസ്‌ക് ചെയ്യാനും എന്‍ടിഎയ്ക്ക് സുപ്രീംകോടതി നിർദേശം നൽകി. കേസ് രജിസ്റ്റര്‍ ചെയ്ത ബിഹാര്‍ പൊലീസിന്റെ റിപ്പോര്‍ട്ട് ഹാജരാക്കണം.ചോദ്യപ്പേപ്പര്‍ ബാങ്കിലെത്തിയതിന് മുന്‍പോ ശേഷമോ ആണ് ചോര്‍ന്നതെന്ന്…

Read More

കൊച്ചിയിൽ മാവോയിസ്റ്റ് പ്രവർത്തകൻ പിടിയിൽ,അറസ്റ്റിലായത് വയനാട് സ്വദേശി മനോജ്

കൊച്ചി:മാവോയിസ്റ്റ് പ്രവർത്തകൻ കൊച്ചിയിൽ പിടിയിൽ. വയനാട് സ്വദേശിയായ മനോജാണ് അറസ്റ്റിലായത് എന്നാണ് പ്രാഥമിക വിവരം. ഭീകര വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലുണ്ടായിരുന്ന ഇയാളെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.സംഘടനാപ്രവർത്തനത്തിന് പണം വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ എത്തിയത് എന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

Read More

ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് പാളം തെറ്റി; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോണ്‍ഡയില്‍ ചണ്ഡീഗഡ്-ദിബ്രുഗഡ് എക്സ്പ്രസ് ട്രെയിനിന്റെ നിരവധി കോച്ചുകള്‍ പാളം തെറ്റി. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ഗോണ്‍ഡയ്ക്കും ജിലാഹിക്കും ഇടയിലുള്ള പികൗറയിലാണ് സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പന്ത്രണ്ടോളം ബോഗികള്‍ പാളം തെറ്റിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എസി കോച്ചിന്റെ നാലുബോഗികളും പാളം തെറ്റിയവയില്‍ ഉള്‍പ്പെടുന്നു. സുരക്ഷാ ഉദ്യോഗസ്ഥരോട് ഉടന്‍ സ്ഥലത്തെത്താന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. പരിക്കേറ്റവര്‍ക്ക് സാധ്യമായ എല്ലാ ചികിത്സ നല്‍കാനും മുഖ്യമന്ത്രി ഉത്തരവിട്ടു. മുഖ്യമന്ത്രി സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്

Read More

ബിജെപി നേതാവ് മോഷ്ടിച്ചത് സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിന് വിതരണം ചെയ്യേണ്ട അരി; രണ്ടുകോടിയിലേറെ വിലമതിക്കുന്ന അരി മോഷ്ടിച്ച നേതാവ് അറസ്റ്റിൽ

ബെംഗളൂരു: രണ്ടുകോടിയിലേറെ വിലമതിക്കുന്ന അരി മോഷ്ടിച്ച കേസിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ. കര്‍ണാടക സര്‍ക്കാരിന്റെ അന്നഭാഗ്യപദ്ധതിക്കായി കരുതിയിരുന്ന അരി മോഷ്ടിച്ച മണികാന്ത് റാത്തോഡ് ആണ് അറസ്റ്റിലായത്. കലബുറഗിയിലെ വീട്ടില്‍നിന്നാണ് ഷഹാപുര്‍ പോലീസ് റാത്തോഡിനെ അറസ്റ്റുചെയ്തത്. യാദ്ഗിര്‍ ജില്ലയിലെ ഷഹാപുരില്‍ സര്‍ക്കാര്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 6077 ക്വിന്റല്‍ അരിയാണ് റാത്തോഡ് മോഷ്ടിച്ചത്. ചോദ്യംചെയ്യുന്നതിനായി റാത്തോഡിനെ പോലീസ് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് അറസ്റ്റുചെയ്തത്. 2023 നിയമസഭാ തിരഞ്ഞെടുപ്പില്‍ മന്ത്രി പ്രിയങ്ക് ഖാര്‍ഗെക്കെതിരേ റാത്തോഡ് മത്സരിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബത്തിലെ ഓരോ…

Read More

കണ്ണൂരില്‍ കണ്ടെത്തിയ ‘നിധി’ വസ്തുക്കളിൽ വിലയേറിയ വെനീഷ്യന്‍ കാശിമാല മുതൽ സ്വർണ മുത്തുകൾ വരെ

കണ്ണൂര്‍: ശ്രീകണ്ഠാപുരം പരിപ്പായിലെ നിന്ന് കണ്ടെത്തിയ ‘നിധി’ വസ്തുക്കള്‍ പുരാവസ്തു വകുപ്പ് പരിശോധിച്ചു. നിധി’ വസ്തുക്കള്‍ 1659 മുതല്‍ 1826 വരെയുള്ള കാലഘട്ടത്തിലേതെന്ന് എന്നാണ് പുരാവസ്തുവകുപ്പിന്റെ പരിശോധനയില്‍ വ്യക്തമായത്. സ്വര്‍ണ്ണം കണ്ടെത്തിയ സ്ഥലം ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചിരുന്നുതളിപ്പറമ്പ് ആര്‍ഡിഒയുടെ കസ്റ്റഡിയിലായിരുന്ന നിധി’ വസ്തുക്കള്‍ ഇന്നലെയാണ് പുരാവസ്തുവകുപ്പ് ഉദ്യോ​ഗസ്ഥർ പരിശോധിച്ചത്. കോഴിക്കോട് പഴശ്ശിരാജ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം ഓഫീസര്‍ ഇന്‍ ചാര്‍ജ് കെ. കൃഷ്ണരാജ്, മ്യൂസിയം ഗൈഡ് വി.എ. വിമല്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 17 മുത്തുമണികള്‍, 13 സ്വര്‍ണ്ണപതക്കങ്ങള്‍, കാശിമാലയുടെ…

Read More

മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിൽ നടത്തിയത് 80 കോടിയുടെ നിക്ഷേപ തട്ടിപ്പ്; കോഴിക്കോട് രണ്ട് പേര്‍ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നിക്ഷേപ തട്ടിപ്പുകേസിൽ രണ്ടുപേർ അറസ്റ്റിൽ. മൈത്രി നിധി, കോസ് ടാക്സ് എന്നീ പേരുകളിലാണ് കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന കമ്പനി തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. 80 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് പോലീസ് വ്യക്തമാക്കി. കമ്പനിയുടെ കോഴിക്കോട്ടെയടക്കം ഓഫീസുകളിൽ പോലീസ് സംഘം പരിശോധന തുടരുകയാണ്. ഉയര്‍ന്ന പലിശയും ആകര്‍ഷകമായ വാഗ്ദാനങ്ങളും നൽകിയാണ് നിക്ഷേപങ്ങൾ സ്വീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലാണ് അന്വേഷണം നടക്കുന്നത്. ഓഹരികളിലും മറ്റും നിക്ഷേപിച്ചാണ് കമ്പനി മുന്നോട്ട് പോയത്. ഒട്ടേറെ പേരിൽ…

Read More

ഹൃദയ ശസ്ത്രക്രിയ വിദഗ്ദൻ ഡോ. എം.എസ്.വല്യത്താൻ അന്തരിച്ചു

തിരുവനന്തപുരം: ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന്റെ പ്രഥമ ഡയറക്ടറും ഹൃദയശസ്ത്രക്രിയ വിദഗ്ധനുമായിരുന്ന ഡോ. എം എസ് വല്യത്താൻ (90) അന്തരിച്ചു. ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിയുടെ മുൻ പ്രസിഡന്റും ഇന്ത്യാ ഗവൺമെന്റിന്റെ ദേശീയ ഗവേഷണ പ്രൊഫസറുമായിരുന്നു. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ പഠനത്തിനുശേഷം തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നാണ് അദ്ദേഹം എംബിബിഎസ് നേടിയത്. എംഎസ് പഠനം യൂണിവേഴ്സിറ്റി ഓഫ് ലിവർപൂളിൽ. എഫ്ആർസിഎസ് കൂടി എടുത്തശേഷം…

Read More

യുവാവും യുവതിയും ലഹരി വില്പന നടത്തിയത് ലോഡ്ജ് കേന്ദ്രീകരിച്ച്; കോട്ടയത്ത് എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോട്ടയം: കോട്ടയത്ത് ഏറ്റുമാനൂരിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവിനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് മോസ്കോ ഭാഗത്ത് ചെറുകരപറമ്പ് വീട്ടിൽ കാർത്തികേയൻ (23), കൊല്ലം കുളത്തൂപ്പുഴ നെല്ലിമൂട് ഭാഗത്ത് അജി ഭവൻ വീട്ടിൽ ബിജി ടി. അജി (21) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഇവർ ഏറ്റുമാനൂർ കാരിത്താസ് ജങ്ഷന് സമീപത്തെ ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന്…

Read More

ഭാര്യയുടെ അറിവോടെ ഭര്‍ത്താവ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മദ്യം നൽകി പീഡിപ്പിച്ചു; ദമ്പതികള്‍ പിടിയിൽ

      ആലപ്പുഴ : മാന്നാർ ചെന്നിത്തലയിൽ ഹൈസ്കൂൾ വിദ്യാർഥിനിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കളായ ദമ്പതികൾ അറസ്റ്റിൽ. സ്കൂളിലെ കൗൺസിലിംഗിനിടെയാണ് വിദ്യാർഥിനി പീഡന വിവരം പറഞ്ഞത്. തുടർന്ന് അധ്യാപകർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാന്നാർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ മാതാവ് വിദേശത്താണ്. ബന്ധു വീട്ടിൽ നിന്നാണ് പെൺകുട്ടി പഠിക്കുന്നത്. ഇതിനിടെ, അവിടെ എത്തിയ ബന്ധുക്കളായ ദമ്പതികൾ മദ്യം നൽകുകയും പീഡിപ്പിക്കുകയുമായിരുന്നു. ഭാര്യയുടെ അറിവോടെയാണ് പീഡനം…

Read More

കുടുംബപ്രശ്നം തര്‍ക്കത്തിലെത്തി, ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു, യുവാവും അമ്മയും അറസ്റ്റിൽ

    ഹരിപ്പാട് :  കുടുംബ പ്രശ്നത്തെ തുടർന്ന് ഭർത്താവിന്റ കുത്തേറ്റ്  ഭാര്യ ആശുപത്രിയിൽ. സംഭവത്തിൽ  തൃക്കുന്നപ്പുഴ വലിയപറമ്പ്  രാജി നിവാസി രാജേഷ്  (32) അമ്മ സരസ്വതി (52) എന്നിവരെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കുത്തേറ്റ രാജേഷിന്റെ ഭാര്യ വൃന്ദ മോൾ (34) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി  കുടുംബ പ്രശ്നങ്ങളെ തുടർന്ന് തര്‍ക്കത്തിനൊടുവിൽ രാജേഷ് പിച്ചാത്തി ഉപയോഗിച്ച് വൃന്ദയുടെ വയറ്റത്ത് കുത്തുകയായിരുന്നു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial