Headlines

തീ തുപ്പുന്ന ബൈക്കുമായി യുവാവിന്റെ അഭ്യാസപ്രകടനം; കേസെടുത്ത് മോട്ടോർ വാഹനവകുപ്പ്

കൊച്ചിയിൽ നടുറോഡിൽ ബൈക്കിൽ യുവാവിന്റെ അഭ്യാസപ്രകടനം. ഇടപ്പള്ളി – കളമശേരി റോഡിൽ തീ തുപ്പുന്ന ബൈക്കുമായി കറങ്ങി നടന്ന തിരുവനന്തപുരം സ്വദേശിയോട് ഹാജരാകാൻ നിർദേശം നൽകി മോട്ടോർ വാഹനവകുപ്പ്. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് കിരൺ ജ്യോതി എന്ന യുവാവ് സൈലൻസർ രൂപമാറ്റം വരുത്തിയ ബൈക്കുമായി നഗരത്തിൽ കറങ്ങി നടന്നത്. ബൈക്കിന് പുറകേ പോയ കാർ യാത്രികർ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സംഭവ ദിവസം വാഹനം…

Read More

ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി; പഴയത് ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുകയെന്ന് ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി. എസ്എഫ്ഐ വിമർശിച്ചതിനുള്ള മറുപടിയായി ആണ് രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഎം പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്. നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സിപിഎം പ്രവർത്തകന്റെ ഭീഷണി. ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നതെന്നും അത് ഓർമ്മിക്കണമെന്നും സിപിഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നു. നേരത്തെ നാദാപുരം എംഎൽഎയായിരുന്നു ബിനോയ് വിശ്വം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം…

Read More

വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് മരിച്ചു

കൊല്ലം: കൊല്ലത്ത് വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയില്‍ നടന്ന വാഹനാപകടത്തില്‍ എസ്എഫ്‌ഐ വനിതാ നേതാവ് അനഘ പ്രകാശ് (25) ആണ് മരിച്ചത്. അനഘ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ബസ്സിന് പിന്നിടിച്ചാണ് അപകടം ഉണ്ടായത്. എസ്എഫ്‌ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നെടുവത്തൂര്‍ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗവുമാണ് അനഘ പ്രകാശ്. വെണ്ടാര്‍ വിദ്യാദിരാജ ബിഎഡ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. നെടുവത്തൂര്‍ സ്വദേശികളായ പ്രവാസി മലയാളി പ്രകാശ് സുജാ ദമ്പതികളുടെ ഏക മകളാണ് അനഘ

Read More

സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

കോഴിക്കോട് ജനത ഹോട്ടലിലെ സാമ്പാറിൽ നിന്ന് പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി. പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു. ഹോട്ടലിൽ ഊൺ കഴിക്കുന്നതിനിടെയാണ് സാമ്പാറിൽ പ്ലാസ്റ്റിക് സഞ്ചി കണ്ടത്. എന്നാൽ കടയിലെ ജീവനക്കാരൻ കുഴപ്പമില്ല, പ്ളാസ്റ്റിക് സഞ്ചിയല്ലേയെന്ന മറുപടി നൽകിയതോടെയാണ് ഊൺ കഴിക്കാനെത്തിയ ആൾ ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചത്.കോഴിക്കോട് പുറമേരിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ ഊണിൽ നിന്നും പ്ളാസ്റ്റിക് സഞ്ചി കണ്ടെടുത്തു. സംഭവത്തിൽ സ്ഥാപനത്തിന് പിഴ ചുമത്തുമെന്നും ആരോഗ്യ വകുപ്പ്…

Read More

തൃപ്പൂണിത്തറ തെരഞ്ഞെടുപ്പ് കേസ്: സ്വരാജിന്റെ ഹർജിയിൽ കെ.ബാബുവിന് നോട്ടീസ്

തൃപ്പൂണിത്തറ തെരഞ്ഞെടുപ്പ് കേസിൽ കെ.ബാബുവിന് സുപ്രിംകോടതി നോട്ടീസ്. ഹൈക്കോടതി ഉത്തരവിനെതിരെയുള എം സ്വരാജിന്റെ ഹർജിയയിലാണ് നോട്ടീസ്. കെ.ബാബുവിന്റെ വിജയം ചോദ്യംചെയ്തുള്ള ഹർജി തള്ളിയതിനെതിരെയാണ് സ്വരാജിന്റെ ഹർജി. യുഡിഎഫ് സ്ഥാനാർത്ഥിയായ കെ.ബാബുവായിരുന്നു വിജയിച്ചത് മതചിഹ്നം ഉപയോഗിച്ചു വോട്ടുപിടിച്ചു എന്നതാണു ഹർജിയിൽ സ്വരാജ് ചൂണ്ടിക്കാട്ടിയത്.അയ്യപ്പനെ പ്രചാരണായുധമാക്കിയെന്നും എം. സ്വരാജ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. 992 വോട്ടുകൾക്കാണ് 2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ ബാബു വിജയിച്ചത്. നിയസഭാ തെരഞ്ഞെടുപ്പ് സമയം വീടുകളിൽ വിതരണം ചെയ്ത സ്ലിപ്പിൽ…

Read More

കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളത്തെ അടയാളപ്പെടുത്തുന്നത്: മുഖ്യമന്ത്രി

നാട്ടിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഉദ്യോഗസ്ഥർ പൊലീസ് സേനയുടെ ശോഭ കെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും അത്തരക്കാർക്കെതിരെ കർശന നടപടി എടുത്തിട്ടുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റാന്വേഷണ മികവുള്ള സംസ്ഥാനമായാണ് കേരളം അടയാളപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.പല ഘട്ടങ്ങളിലായി 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ട്. ആരോപണ വിധേയരായവരെ നിരീക്ഷിച്ചുവരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. സൈബർ തട്ടിപ്പ് മുഖേന പണം നഷ്ടപ്പെടൽ പരാതികളിൽ ആദ്യത്തെ ഒരു മണിക്കൂർ ‘ഗോൾഡൻ അവർ’ ലഭിച്ച പരാതികളും പണം തിരിച്ചു ലഭിച്ച അനുഭവമുണ്ട്…

Read More

ഗുഡ്‌സ് ഓട്ടോയിലെ വാഴക്കുലകള്‍ക്കിടയില്‍ ഒളിപ്പിച്ച് പാന്‍മസാല കടത്ത്; മണ്ണാര്‍ക്കാട് 2 പേര്‍ പൊലീസ് പിടിയില്‍

വാഴക്കുലകളുമായെത്തിയ ഗുഡ്‌സ് ഓട്ടോയില്‍ നിന്നും നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മണ്ണാര്‍ക്കാട് കുന്തിപ്പുഴയ്ക്കു സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് 73 ചാക്ക് നിരോധിത പുകയില ഉല്‍പന്നമായ പാന്‍മസാല മണ്ണാര്‍ക്കാട് പൊലീസ് പിടികൂടിയത്.സംഭവത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. മണ്ണാര്‍ക്കാട് സ്വദേശികളായ റഷീദ്, സുലൈമാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പാലക്കാട് ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മണ്ണാര്‍ക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ജില്ലാ പൊലീസ്…

Read More

പഞ്ചാബിൽ വെള്ളത്തർക്കത്തിന്റെ പേരിൽ വെടിവെപ്പ്; നാല് പേർ മരിച്ചു

പഞ്ചാബിലെ ഗുർദാസ്പൂരിൽ വെള്ളത്തർക്കത്തിന്റെ പേരിൽ വെടിവെപ്പ്. രണ്ട് സംഘങ്ങൾ ചേരിതിരിഞ്ഞാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ നാല് പേർ മരിച്ചു. അറുപത് റൗണ്ടോളം വെടിവെച്ചുവെന്നാണ് റിപ്പോർട്ട്. കൃഷിക്കായുള്ള വെള്ളത്തിന് വേണ്ടിയാണ് തർക്കം ഉണ്ടായത്. രണ്ടു സംഘങ്ങളിൽ നിന്നും 2 പേർ വീതമാണ് മരിച്ചത്.ശ്രീ ഹർഗോവിന്ദ് പൂരിലെ വിധ്വ ഗ്രാമത്തിലാണ് സംഭവം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. 60 റൗണ്ടോളം ഒരു കാറിന് നേരെ വെടിയുതിർത്തെന്നാണ് പ്രാഥമിക പരിശോധനക്ക് ശേഷം പൊലീസ് നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികൾ തന്നെയാണ്…

Read More

ഡോ. വന്ദന ദാസിന്റെ ഓർമ്മയ്ക്കായി ക്ലിനിക്; പണിയുന്നത് വിവാഹത്തിനായി കരുതിവച്ച പണമുപയോ​ഗിച്ച്

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആഗ്രഹം സഫലമാകുന്നു. വന്ദനയുടെ പേരിൽ മാതാപിതാക്കളായ കെ.ജി മോഹൻദാസും ടി. വസന്തകുമാരിയും ചേർന്നാണ് ക്ലിനിക് നിർമ്മിക്കുന്നത്. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതി വച്ചിരുന്ന പണമുപയോഗിച്ചാണ് ഇവിടെ ക്ലിനിക് പണിയുന്നത്. തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക് നിർമ്മിക്കുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവർത്തിക്കുക. ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ…

Read More

‘ആവേശം മോഡൽ’ ഗുണ്ടാനേതാവിന്റെ ജന്മദിന പാർട്ടി; 32 പേർ പിടിയിൽ

തൃശൂർ: ആവേശം മോഡലിൽ തേക്കിൻകാട് മൈതാനത്ത് ഗുണ്ടാനേതാവിന്റെ പിറന്നാൾ പാർട്ടി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 16 പേരുൾപ്പെടെ 32 പേർ പിടിയിൽ. പ്രായപൂർത്തിയാകാത്ത 16 പേരെ പൊലീസ് താക്കീത് ചെയ്തു രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ക്രിമിനൽ പശ്ചാത്തലമുള്ളവർ ഉൾപ്പെടെ ബാക്കി 16 പേർക്കെതിരെ മുൻകരുതൽ അറസ്റ്റ് രേഖപ്പെടുത്തി. പാർട്ടി തുടങ്ങുന്നതിന് മുൻപേ പൊലീസെത്തിയതോടെ ഗുണ്ടാത്തലവൻ മൈതാനത്ത് എത്താതെ മുങ്ങി. ഞായറാഴ്ച ഉച്ചയോടെ തെക്കേഗോപുരനടയ്ക്കു സമീപത്താണു സംഭവം. ഗുണ്ടാനേതാവ് കേക്ക് മുറിക്കുന്നതിന്റെ റീൽ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു ഇവരുടെ ഉദ്ദേശ്യം. ഇന്നലെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial