Headlines

പാർട്ടി വോട്ടുകൾ പോലും ചോർന്നു; കനത്ത പരാജയത്തിന്റെ കാരണങ്ങൾ സമഗ്രമായി പരിശോധിക്കാനൊരുങ്ങി സിപിഎം

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ചോർന്നത് കനത്ത തോൽവിക്ക് കാരണമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗത്തിൽ ചർച്ച. ഒരിക്കലും പ്രതീക്ഷിക്കാത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന് പിന്നിലെ കാരണങ്ങൾ സമ​ഗ്രമായി പരിശോധിക്കാനൊരുങ്ങുകയാണ് സിപിഎം. മണ്ഡല അടിസ്ഥാനത്തിൽ പരാജയ കാരണങ്ങൾ വിലയിരുത്തും. പാർട്ടി വോട്ട് ചോർന്ന മേഖലകളിൽ പ്രത്യേക പരിശോധനയും വൻതോതിൽ വോട്ട് ചോർന്ന ഇടങ്ങളിൽ അന്വേഷണ കമ്മീഷനും ഉൾപ്പെടെയുണ്ടാകുമെന്നാണ് റിപ്പോർട്ട്. സംസ്ഥന സമിതിക്കുള്ള റിപ്പോർട്ടിൽ നടപടി ശുപാർശയ്ക്കും സാധ്യതയുണ്ട്. ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ മാത്രമേ…

Read More

ചാരിറ്റി സംഘടനയുടെ പേരിൽ വീട്ടമ്മമാരുടെ കൈയിൽ നിന്ന് തട്ടിയെടുത്തത് ഒരു കോടി രൂപയോളം; ഏറ്റുമാനൂരിൽ രണ്ടു സ്ത്രീകൾ പിടിയിൽ

കോട്ടയം: ചാരിറ്റി സംഘടനയുടെ പേരിൽ ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ 101 കവല ശങ്കരാമലയിൽ വീട്ടിൽ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൽകൂന്തൽ ചേമ്പളം കിഴക്കേകൊഴുവനാൽ വീട്ടിൽ ജെസി ജോസഫ് (54) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ചാരിറ്റി സംഘടനയുടെ പേരിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ആണ് ഇവർ പണം കൈക്കലാക്കിയത്. പേരൂർ സ്വദേശിനികളായ വീട്ടമ്മമാരെ സമീപിച്ച് എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന്…

Read More

61 വയസുകാരിയുടെ തുടയിൽ ഉണ്ടായിരുന്നത് 10 കിലോ ഭാരമുള്ള ട്യൂമര്‍;  മുഴ നീക്കം ചെയ്ത് തൃശൂര്‍ മെഡിക്കല്‍ കോളേജ്

തൃശൂർ: പുഴക്കല്‍ സ്വദേശിനിയുടെ തുടയിൽ ഉണ്ടായിരുന്ന 10 കിലോ ഭാരമുള്ള മുഴ തൃശൂര്‍ മെഡിക്കല്‍ കോളേജിൽ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. 6 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ആണ് 61വയസുകാരിയുടെ ട്യൂമര്‍ നീക്കം ചെയ്തത്.ട്യൂമര്‍ കാരണം നടക്കാൻ പോലും അവർക്ക് കഴിഞ്ഞിരുന്നില്ലായിരുന്നു. ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീര്‍ണത വര്‍ധിപ്പിച്ചിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ പോലെ നടക്കാനായത് പുനര്‍ജീവനമായാണ് രോഗിയും ബന്ധുക്കളും കരുതുന്നത്. മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗവും ഓങ്കോ സര്‍ജറി വിഭാഗവും…

Read More

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും ദിനം; സംസ്ഥാനത്ത് ഇന്ന് ബലിപെരുന്നാൾ

ഇബ്രാഹിം നബിയുടെയും കുടുംബത്തിന്റെയും ത്യാഗോജ്ജ്വല ജീവിതത്തിന്റെ സ്മരണ പുതുക്കി ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കും. പ്രവാചകനായ ഇബ്രാഹിം നബി ദൈവ കല്പനയെ തുടർന്ന് തൻ്റെ പുത്രൻ ഇസ്മായിലിനെ ബലി കൊടുക്കാൻ തയ്യാറായതിൻ്റെ ത്യാഗ സ്മരണ പുതുക്കലാണ് ബലി പെരുന്നാൾ. പരീക്ഷണങ്ങളെ അതിജീവിക്കുന്നതിൻ്റെ മാധുര്യം വിളംബരം ചെയ്യുക കൂടിയാണ് ഈ ദിനം. ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാളെ പള്ളികളിലും പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലും ഈദ് നമസ്കാരവും ഖുത്ബയും ബലികർമ്മങ്ങളും നടക്കും. ഇതിനായുള്ള എല്ലാ ക്രമീകരണവും പൂർത്തിയായി കഴിഞ്ഞു. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും…

Read More

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. വണ്ടി ഓടിച്ചിരുന്നയാളാണ് മരിച്ചത്. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ കത്തിയത്. ആത്മഹത്യയാണോ , കാറിന് തീപിടിച്ചതാണോ എന്ന് വ്യക്തമല്ല. ഓൾട്ടോ 800 വാഹനമാണ് കത്തിയത്. കാറിൽ ഉണ്ടായിരുന്നത് സ്ത്രീയാണെന്നാണ് പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. കല്ലുവാതുക്കൽ സ്വദേശിയാണെന്നാണ് സൂചന.

Read More

ഇവിഎം ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത; തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണം; ഇലോൺ മസ്ക്

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ തെരഞ്ഞെടുപ്പുകളിൽ നിന്ന് ഒഴിവാക്കണമെന്ന് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇവിഎം ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത ചെറുതല്ലെന്നാണ് യുഎസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലോൺ മസ്ക് എക്സിൽ കുറിച്ചത്. പ്യൂർട്ടോറിക്കോയിൽ നടന്ന തിരഞ്ഞെടുപ്പിൽ ഇവിഎമ്മിൽ തിരിമറി നടന്നെന്ന മാധ്യമവാർത്ത പങ്കുവച്ചുള്ള റോബർട്ട് കെന്നഡി ജൂനിയറിന്റെ എക്സ് പോസ്റ്റ് പങ്കുവച്ചാണ് മസ്കിന്റെ പ്രസ്താവന.നിർമിത ബുദ്ധിയോ മനുഷ്യരോ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഹാക്ക് ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് മസ്ക് പറയുന്നു. അതേസമയം ഇന്ത്യയിലും മസ്കിന്റെ പ്രസ്താവന ചർച്ചാ വിഷയമായിരിക്കുകയാണ്. ഇന്ത്യയിലെ ഇവിഎം…

Read More

സ്കൂട്ടർ യാത്രികയെ ഇടിച്ച് വീഴ്ത്തി നിർത്താതെ കടന്നു കളഞ്ഞു; യുവാവ് അറസ്റ്റിൽ

പുന്നയൂർക്കുളം: സ്കൂട്ടർ യാത്രികയെ ഇടിച്ച് വീഴ്ത്തി കടന്നു കളഞ്ഞ യുവാവ് അറസ്റ്റിൽ. സ്കൂട്ടർ യാത്രികയായ പെരുമ്പടപ്പ് സ്വദേശി രാജി മനോജിനെ (46) ഇടിച്ചിട്ട കേസിൽ ബൈക്ക് യാത്രികനായ അകലാട് ഒറ്റയിനി സ്വദേശി വട്ടേക്കാട്ട് വീട്ടിൽ സനൽ (19) ആണ് വടക്കേക്കാട് പോലീസിന്റെ പിടിയിലായത്. അഞ്ഞൂർ ജങ്ഷനിൽ കഴിഞ്ഞ മാർച്ച് 13നായിരുന്നു അപകടം. അപകടത്തിൽ ഇവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ കാലിൻ്റെ എല്ല് പൊട്ടി ചികിത്സയിലാണ്. കുന്നംകുളം ഭാഗത്ത് നിന്നും വടക്കേക്കാട്ടേക്ക് വരുകയായിരുന്നു രണ്ട് പേരും. സ്കൂട്ടറിൽ ഇടിച്ചിട്ട…

Read More

ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ടിഡിപി മത്സരിച്ചാല്‍ ഇന്ത്യാ മുന്നണി പിന്തുണയ്ക്കാം; വാഗ്ദാനവുമായി ശിവസേന നേതാവ്

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഈ മാസം നടക്കാനിരിക്കെ സുപ്രധാന നീക്കവുമായി ശിവസേന. എന്‍ഡിഎ സഖ്യകക്ഷിയായ തെലുങ്കുദേശം പാര്‍ട്ടി ( ടിഡിപി) സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. പ്രതിപക്ഷമായ ഇന്ത്യാ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ ഉറപ്പുവരുത്താമെന്നും റാവത്ത് അറിയിച്ചു. ലോക്‌സഭ സ്പീക്കര്‍ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ടിഡിപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ആഗ്രഹിക്കുന്നതായി കേള്‍ക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ മുന്നണിയില്‍ ഇക്കാര്യം ചര്‍ച്ച…

Read More

വിവാദ കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക; പ്രൊഫൈൽ ലോക്ക് ചെയ്തു

കോഴിക്കോട്: വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് പിന്‍വലിച്ച് സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ കെ കെ ലതിക. സ്ക്രീന്‍ഷോട്ട് എഫ്ബി പേജിൽ നിന്നും പിന്‍വലിച്ച ലതിക, ഫെയ്സ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്തു. പോസ്റ്റ് വ്യാജമാണെന്ന് പൊലീസ് സ്ഥികരിച്ചിട്ടും സ്‌ക്രീന്‍ഷോട്ട് ഫെയ്സ്ബുക്കില്‍ നിന്ന് ലതിക പിന്‍വലിക്കാത്തതിനെതിരെ യുഡിഎഫ് രംഗത്തു വന്നിരുന്നു. ലതികക്കെതിരെ കേസ് എടുക്കണമെന്ന് യുഡിഎഫ് നേതാക്കള്‍ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്ക്രീന്‍ഷോട്ട് പിന്‍വലിച്ച് ഫെയ്സ്ബുക്ക് അക്കൗണ്ട് ലോക്ക് ചെയ്തത്. ലതികയെ അന്വേഷണ സംഘം…

Read More

വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ കാറിടിച്ചു തെറിപ്പിച്ച കേസ്: പ്രതി പിടിയില്‍

പാലക്കാട്: വാഹനപരിശോധനയ്ക്കിടെ എസ്‌ഐ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞ കേസിലെ പ്രതി പിടിയില്‍. കാര്‍ ഓടിച്ചിരുന്ന അലന്‍ എന്ന 19 കാരനെ പട്ടാമ്പിയില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃത്താല പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. പട്ടാമ്പിയിലെ ഒരു രഹസ്യ കേന്ദ്രത്തിലായിരുന്നു അലന്‍ ഒളിച്ചിരുന്നത്. അലന്‍ പോയ വാഹനത്തിന്റെ റൂട്ടുകള്‍ പൊലീസ് ട്രാക്ക് ചെയ്തിരുന്നു. അങ്ങനെയാണ് അലന്റെ ഒളിവിടത്തിലെത്തിയത്. ഇയാളെ തൃത്താല പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. അപകടസമയത്ത് കൂടെയുണ്ടായിരുന്നത് സുഹൃത്തായ ഒറ്റപ്പാലം സ്വദേശി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial