പതിനാലു കാരിയെ പീഡിപ്പിച്ച സിദ്ധൻ പോസ്കോ കേസിൽ അറസ്റ്റിൽ
തിരൂർ: 14 കാരിയെ പീഡിപ്പിച്ച സിദ്ധൻ പോലീസ് പിടിയിൽ. പുറത്തൂർ കാവിലക്കാട് സ്വദേശി മുനീബ് മഖ്ദൂമിയെയാണ് പോസ്കോ നിയമപ്രകാരം തിരൂർ പോലീസ് പിടികൂടിയത്. ഇയാൾ മന്ത്രവാദ ചികിത്സ നടത്തുന്ന വീട്ടിൽവച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. നിരന്തര പീഡനത്തിന് ഇരയായ പെൺകുട്ടി പീഡനം സഹിക്കവയ്യാതെ സ്കൂൾ അധികൃതരോട് പീഡന വിവരം തുറന്ന് പറയുകയായിരുന്നു. സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്തുവരുന്നത്. കുട്ടിയെ…

