Headlines

ചൂണ്ടയിടാന്‍ പോയപ്പോൾ കാൽവഴുതി പറക്കുളത്തിലേക്ക്; രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കോട്ടയം: ചൂണ്ടയിടാന്‍ പോയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ആറാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, പത്താം ക്ലാസ് വിദ്യാർത്ഥിയായ ആദർശ് എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം. അവധി ദിവസമായതിനാല്‍ അയല്‍വാസികളായ കുട്ടികള്‍ ചെമ്പുപുറത്തുള്ള പാറക്കുളത്തില്‍ ചൂണ്ടയിടാന്‍ പോകുകയായിരുന്നു. ചൂണ്ടയിടുന്നതിനിടെ ഒരാള്‍ കാല്‍ വഴുതി പാറക്കുളത്തില്‍ വീണു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് രണ്ടാമത്തെ കുട്ടിയും കുളത്തില്‍ വീണത്. ഒഴിഞ്ഞ പ്രദേശമായതിനാല്‍ പ്രദേശത്ത് ആരും ഉണ്ടായിരുന്നില്ല. സമയമേറെ കഴിഞ്ഞിട്ടും കുട്ടികളെ കാണാതയോടതെ വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്….

Read More

മലപ്പുറത്തെ വിവാഹത്തില്‍ പങ്കെടുത്തവർക്ക് മഞ്ഞപ്പിത്തം; ചികിത്സ തേടിയത് മുപ്പതിലധികം ആളുകൾ

മലപ്പുറം: വിവാഹത്തില്‍ പങ്കെടുത്ത നിരവധി പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വള്ളിക്കുന്ന് പഞ്ചായത്തിൽ കൊടക്കാട് സ്വദേശിയുടെ കൂട്ട്മൂച്ചി ചേളാരി റോഡിലെ ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിനോടകം മുപ്പതിലധികം ആളുകൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ മാസം 13നായിരുന്നു വിവാഹം നടന്നത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടകടവ് ആശുപത്രികളിലായാണ് മഞ്ഞപ്പിത്തം സ്ഥീരികരിച്ചവർ ചികിത്സയിൽ കഴിയുന്നത്. പഞ്ചായത്തിലുളള നിരവ​ധിപേർക്ക് ഒരേ രോ​ഗലക്ഷണം കണ്ടതിനെ തുടർന്നാണ് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിച്ചത്. കടുത്ത പനിയേയും ചർദ്ദിയേയും തുടർന്ന് ആളുകളെല്ലാം ചികിത്സ…

Read More

‘പിണറായിക്ക് പ്രായമാകുന്നു, ജനങ്ങള്‍ ദൈവമാണ്’; രൂക്ഷവിമര്‍ശനവുമായി സി ദിവാകരന്‍

തിരുവനന്തപുരം: സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്‍. വയോജനക്ഷേമവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സിലിന്റെ ധര്‍ണയിലാണ് സി ദിവാകരന്റെ വിമര്‍ശനം. സര്‍ക്കാരില്‍നിന്ന് വയോജനങ്ങള്‍ക്കായി ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും സാമൂഹിക ക്ഷേമ വകുപ്പ് വയോജന ദിനാചരണം നടത്തേണ്ടിയിരുന്നുവെന്നും ദിവാകരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പീഡനങ്ങളുടെ നിലവിളിയാണ് നിരത്തുകളില്‍ വയോജനങ്ങള്‍ അനുഭവിക്കുന്നത്. വയോജന കേന്ദ്രങ്ങള്‍ ഇന്ന് ബിസിനസ് കേന്ദ്രങ്ങളാവുകയാണ്. മുഖ്യമന്ത്രിയും പ്രായമാകുന്നു, അതുകൊണ്ട് ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങളില്‍ കൂടിയാലോചിക്കാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നത്….

Read More

സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കി യാത്ര ചെയ്ത യുട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ് നടപടി. തുടര്‍ച്ചയായ നിയമലംഘനങ്ങളുടെ പേരിലാണ് നടപടി. സഞ്ജുടെക്കി നടത്തിയ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പ്രത്യേക സംഘത്തെ നിയമിച്ചിരുന്നു. ഇവര്‍ സഞ്ജുടെക്കിയുടെ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് സഞ്ജു ടെക്കിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. എന്നാല്‍, നിയമം അറിയാത്തതിനാലാണ് തനിക്ക് ഇത്തരം തെറ്റുകള്‍ പറ്റിയതെന്നായിരുന്നു സഞ്ജുവിന്റെ വിശദീകരണം….

Read More

ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. നേരത്തെ ഈ സമയപരിധി 2024 ജൂണ്‍ 14 ആയിരുന്നു. ഇതിനോടകം തന്നെ പലതവണ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ സമയം നല്‍കിയിരുന്നു. ഇപ്പോള്‍ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി വീണ്ടും നീട്ടി. സെപ്തംബര്‍ 14 ന്…

Read More

മുറിക്കാനൊരുങ്ങുന്നത് 29000 മരങ്ങള്‍, വന്‍ വിവാദമായി ഭോപ്പാലില്‍ മരം മുറിക്കാനുള്ള നീക്കം

ഭോപ്പാല്‍: മധ്യപ്രദേശില്‍ 29000 മരങ്ങള്‍ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും താമസിക്കാനുള്ള കെട്ടിടങ്ങള്‍ പണിയാനായാണ് വ്യപകമായി മരങ്ങള്‍ മുറിക്കുന്നത്. നടപടിക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ പ്രദേശവാസികളും പരിസ്ഥിതി പ്രവര്‍ത്തകരും പ്രതിഷേധം ഉയര്‍ത്തിയതോടെ മരം മുറിക്കാനുള്ള നീക്കം വന്‍ വിവാദമായി. ബിജെപി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. 29000 മരങ്ങള്‍ വെട്ടിമാറ്റി മന്ത്രി മന്ദിരങ്ങളും എംഎല്‍എമാര്‍ക്കായി കെട്ടിടങ്ങളും പണിയാനൊരുങ്ങുന്ന മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവിനെതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. മുറിച്ച് മാറ്റുന്ന മരങ്ങളെ കെട്ടിപ്പിടിച്ചും രക്ഷ കെട്ടിയും പ്രദേശത്തെ…

Read More

സ്കൂട്ടറിൽ കറങ്ങി വില്പന നടത്തിയിരുന്നത് മാരക ലഹരി; 25 ഡപ്പി ഹെറോയിനുമായി അതിഥി തൊഴിലാളി പിടിയിൽ

കൊച്ചി: മാരക മയക്കുമരുന്നായ ഹെറോയിനുമായി അസം സ്വദേശി എക്സൈസിന്‍റെ പിടിയിയിൽ. മുക്സിദുൽ ഇസ്ലാം എന്നയാളാണ് എറണാകുളം ജില്ലയിലെ കുന്നത്തുമാട് വച്ച് അറസ്റ്റിലായത്. നാട്ടിലുള്ള അതിഥി തൊഴിലാളികൾക്ക് വിൽക്കാനായിരുന്നു ഹെയോയിൻ എത്തിച്ചത്. സ്കൂട്ടറിൽ കറങ്ങി നടന്നാണ് മുക്സിദുൽ ഇസ്ലാം ഹെറോയിൻ വിൽപന നടത്തിയിരുന്നത്. 25 ഡപ്പികളിലായി വിൽപനക്ക് തയ്യാറാക്കിയ ഹെറോയിൻ ആണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഹെറോയിൻ വിൽപന നടത്തികിട്ടിയ രണ്ടായിരും രൂപയും, ഇതിന് ഉപയോഗിച്ച സ്കൂട്ടറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾക്കിടയിലെ വിൽപനയായിരുന്നു മുക്സിദുലിന്റെ…

Read More

വീണ്ടും പരിശോധന നേരിട്ട് നെസ്‌ലെയുടെ സെറലാക്ക്; സ്വിസ് സർക്കാർ നടപടിയെടുക്കണമെന്നാണ് എൻജിഒകൾ

      നെസ്‌ലെ ഇന്ത്യയുടെ ബേബി ഫുഡ് ഉൽപന്നമായ സെറലാക്ക് വീണ്ടും പരിശോധന നേരിടുന്നു. അന്യായമായ വ്യാപാരം നടത്തുന്നതിന്, ആഗോള സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകൾ, പബ്ലിക് ഐ, ഐബിഎഫ്എഎൻ, സ്വിസ് സ്റ്റേറ്റ് സെക്രട്ടേറിയറ്റ് ഫോർ ഇക്കണോമിക് അഫയേഴ്‌സ് എന്നിവ നെസ്‌ലെയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഔദ്യോഗികമായി അഭ്യർത്ഥിച്ചതായാണ് റിപ്പോർട്ട്. ഇന്ത്യയിലും മറ്റ് ഏഷ്യൻ രാജ്യങ്ങളിലും വില്പന നടത്തുന്ന  നെസ്‌ലെയുടെ മുൻനിര ബേബി-ഫുഡ് ബ്രാൻഡായ സെറിലാക്ക് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നുള്ള സ്വിറ്റ്സർലൻഡിലെ പബ്ലിക് ഐ എന്ന സ്വതന്ത്ര അന്വേഷണ…

Read More

എംഡിഎച്ച്, എവറസ്റ്റ് ഉത്പന്നങ്ങൾ സുരക്ഷിതമല്ല; ക്യാൻസറിന് കാരണമാകുമെന്ന് കണ്ടെത്തി രാജസ്ഥാൻ

മുംബൈ : പ്രശസ്ത ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ കറി മസാലകൾ പരിശോധനകൾക്ക് ശേഷം ഉപഭോഗത്തിന് “സുരക്ഷിതമല്ല” എന്ന് കണ്ടെത്തിയതായി രാജസ്ഥാൻ സംസ്ഥാന സർക്കാർ ഫെഡറൽ സർക്കാരിനെ അറിയിച്ചു. എംഡിഎച്ച് നിർമ്മിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റിൻ്റെ ഒരെണ്ണത്തിൻ്റെയും വിൽപ്പന ഹോങ്കോംഗ് ഏപ്രിലിൽ നിർത്തിവെച്ചിരുന്നു. ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീൻ ഓക്സൈഡ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് എന്ന് കണ്ടെത്തിയിരുന്നു. രാജസ്ഥാൻ സർക്കാർ നിരവധി സുഗന്ധവ്യഞ്ജനങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ ഒരു എവറസ്റ്റ് സുഗന്ധവ്യഞ്ജന ഉത്പന്നവും രണ്ട് എംഡിഎച്ചിൻ്റെ ഉത്പന്നവും…

Read More

ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍; ശ്രീനിവാസ് ഹെഗ്‌ഡേ അന്തരിച്ചു

ബംഗളൂരു: ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്‌ഡേ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 71 വയസായിരുന്നു. മൂന്ന് പതിറ്റാണ്ടിലേറെ ഐഎസ്ആര്‍ഒയില്‍ പ്രവര്‍ത്തിച്ച ഹെഗ്‌ഡേ നിരവധി സുപ്രധാന ദൗത്യങ്ങളുടെ ഭാഗമായി.അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് 2008ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യം. ഹെഗ്‌ഡെയുടെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം അറിയിച്ചു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial