വഞ്ചനാക്കേസ്; സിനിമ നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: വഞ്ചനാക്കേസില്‍ സിനിമ നിര്‍മാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂര്‍ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാ് അറസ്റ്റ്. ഇയാളുടെ കൈയിൽനിന്നും സിനിമ നിര്‍മാണത്തിന് 2.75 കോടി രൂപ വാങ്ങി പറ്റിച്ചുവെന്നാണ് പരാതി.കോയമ്പത്തൂര്‍ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നാണ് ജോണിയെ കസ്റ്റഡിയില്‍ എടുത്തത്

Read More

പ്രജ്വൽ രേവണ്ണ ഇന്ന് അർധരാത്രിയോടെ ബംഗളുരുവിൽ എത്തും; വിമാനത്താവളത്തിൽ വച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും

ഹൈദരാബാദ്: ലൈംഗിക അതിക്രമ വീഡിയോകൾ പെൻഡ്രൈവിലാക്കി പ്രചരിപ്പിച്ചെന്ന കേസിൽ എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയെ ഇന്ന് കസ്റ്റഡിയിലെടുക്കും. വിദേശത്തേക്ക് മുങ്ങിയ പ്രജ്വൽ രേവണ്ണ ഇന്ന് അർധരാത്രിയോടെ ബംഗളുരു വിമാനത്താവളത്തിൽ എത്തിയേക്കുമെന്ന് സൂചന. കൂടാതെ അവിടെ വച്ച് തന്നെ പ്രജ്വലിനെ കസ്റ്റഡിയിലെടുക്കും. മ്യൂണിക്കിൽ നിന്ന് ബംഗളുരുവിലേക്ക് ഉള്ള ടിക്കറ്റ് റദ്ദാക്കിയിട്ടില്ല എന്ന് വിവരം പുറത്തുവരുന്നത്. ബ്ലൂ കോർണർ നോട്ടീസ് നിലനിൽക്കുന്നതിനാൽ വന്നാൽ പ്രജ്വലിനെ വിമാനത്താവളത്തിൽ വെച്ച് തന്നെ കസ്റ്റഡിയിൽ എടുക്കും. ഉച്ചയ്ക്ക് 12.05 ന് മ്യൂണിക്കിൽ…

Read More

ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; ആറ് പേർക്ക് ദാരുണാന്ത്യം, 20 പേർക്ക് പരിക്ക്

അമരാവതി: ടിപ്പർ ലോറിയും ബസ്സും കൂട്ടിയിടിച്ച് സ്വകാര്യ ബസിന് തീപിടിച്ച് ആറ് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആന്ധ്രാപ്രദേശിലെ പൽനാട് ജില്ലയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ചിൽക്കലൂരിപേട്ട മണ്ഡലത്തിലെ പശുമാറിനു സമീപം പുലർച്ചെ ഒരു മണിയോടെയാണ് സ്വകാര്യ ട്രാവൽസിൻ്റെ ബസും ടിപ്പറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ബപട്‌ല ജില്ലയിലെ നിലയപാലത്തിൽ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നു ബസ്. കാശി ബ്രഹ്മേശ്വര റാവു (62), ലക്ഷ്മി (58), ശ്രീസായി (9), ബസ് ഡ്രൈവർ ആൻജി,…

Read More

ഓപ്പറേഷന്‍ ആഗ്: ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പൊലീസ്

ഗുണ്ടകളെയും പിടികിട്ടാപ്പുള്ളികളെയും പിടികൂടാന്‍ പരിശോധന ശക്തമാക്കി പൊലീസ്. എ ഡിജിപി യുടെ നിര്‍ദ്ദേശാനുസരണമാണ് ഓപ്പറേഷന്‍ ആഗ് എന്ന പരിശോധന നടക്കുന്നത്. പുലര്‍ച്ചെ തുടങ്ങിയ പരിശോധന തുടരുന്നു. സംസ്ഥാനത്ത് വ്യാപക പരിശോധനയാണ് നടക്കുന്നത്.കാപ്പ ചുമത്തിയ പ്രതികളെ പിടികൂടും. ‘ആഗ്’, ‘ഡി-ഹണ്ട്’ പദ്ധതികളുടെ ഭാഗമായാണ് പരിശോധന. തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന.

Read More

മലയാളി കുടിച്ച് തീർത്തത് 19,000 കോടിയുടെ മദ്യം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വില്‍പന

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിരൂപയുടെ മദ്യവില്‍പനയാണ് നടന്നത്. 577.7 കോടിരൂപയുടെ വർദ്ധന ആണ് ഉണ്ടായത്. 2022- 23 സാമ്പത്തിക വർഷത്തിൽ 18,510.98 കോടിരൂപയുടെ മദ്യ വില്പന യാണ് സംസ്ഥാനത്ത് നടന്നത്. എന്നാൽ ഈ വർഷം 577.7 കോടി രൂപ വർധിച്ച് 19,088.68 കോടിയിലെത്തി.വില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപ. 2023 ല്‍ ഇത് 16,189.55 കോടി രൂപയായിരുന്നു. 80 ശതമാനം മദ്യവും വിവിധ…

Read More

കാസര്‍കോട് വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി; സ്വര്‍ണക്കമ്മൽ അഴിച്ചെടുത്ത ശേഷം കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചു

കാസർകോട്: വീടിനുള്ളിൽ ഉറങ്ങി കിടക്കുകയായിരുന്നു പത്ത് വയസുകാരിയെ തട്ടിക്കൊണ്ടു പോയി കമ്മൽ അഴിച്ചെടുത്ത ശേഷം കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചു. കാസർകോട് ജില്ലയിലെ പടന്നക്കാട് ഒഴിഞ്ഞവളപ്പിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കുട്ടിക്ക് കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് വിവരം. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയിൽ വീടിന് അധികം…

Read More

തിരുവനന്തപുരം അമ്പൂരിയിൽ ലഹരി സംഘത്തിൻ്റെ ഗുണ്ടാ ആക്രമണം; പാസ്റ്റർക്ക് വെട്ടേറ്റു

തിരുവനന്തപുരത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ലഹരിസംഘം; പാസ്റ്റർക്ക് വെട്ടേറ്റുPublished 4തിരുവനന്തപുരം വെള്ളറട അമ്പൂരിയില്‍ ലഹരി സംഘത്തിന്റെ ഗുണ്ടാ ആക്രമണം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരി സരിതയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു. രക്ഷിക്കാനെത്തിയ ഭര്‍ത്താവ് രതീഷിനും മറ്റ് ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റു. അമ്പൂരി സ്വദേശിയായ പാസ്റ്ററേയും സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി ഒന്‍പത് മണിമുതല്‍ 11 മണി വരെയുള്ള രണ്ടുമണിക്കൂര്‍ നേരം ഗുണ്ടകള്‍ റോഡില്‍ അഴിഞ്ഞാടി എന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിലൂടെ പോകുന്നവരെയാണ് ഇവര്‍ ആക്രമിച്ചത്. ഒരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ഒരു വീടിന്റെ…

Read More

കോളേജ് വിദ്യാർഥിനി വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

കൊച്ചി : മഹാരാജാസ് കോളജ് വിദ്യാർത്ഥിയും നാടൻപാട്ട് കലാകാരിയുമായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ആര്യാ ശിവജി (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് വീട്ടിൽ ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വാതിൽ തുറക്കാതിരുന്നതോടെ ഉച്ചയ്ക്ക് 12 മണിയോടെ വാതിൽ ചവിട്ടിപ്പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം. മഹാരാജാസ് കോളജിൽ രണ്ടാംവർഷ ബിഎ മലയാളം വിദ്യാർഥിനിയാണ്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ. ബുധനാഴ്ച രാവിലെ 9 മണിക്ക് പോസ്റ്റ്മോർട്ടം നടക്കും

Read More

പന്തീരങ്കാവിൽ നവവധുവിന് മർദ്ദനമേറ്റ സംഭവം; പ്രതി രാഹുലിനെതിരെ വധശ്രമത്തിന് കേസ്; സ്ത്രീധന പീഡന കുറ്റവും ചുമത്തി

കോഴിക്കോട്: പന്തീരങ്കാവിൽ നവവധുവിന് മർദ്ദനമേറ്റ സംഭവത്തിൽ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസ്. സ്ത്രീധന പീഡന കുറ്റവും ചുമത്തി. ചാർജർ കേബിൾ കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. കൊല്ലുമെന്ന് പറഞ്ഞ് മർദിച്ചു. പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ ഒതുക്കിത്തീർക്കാനാണ് പൊലീസ് ശ്രമിച്ചതെന്നുമാണ് യുവതിയുടെ പരാതി. കൊലവിളിച്ചുള്ള ക്രൂരമർദനം പൊലീസ് ലാഘവത്തോടെ കൈകാര്യം ചെയ്തെന്നും വധശ്രമം നടന്നുവന്ന തന്റെ മൊഴി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നൽകിയിരുന്നു. പരാതിയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു. വിവാഹം കഴിഞ്ഞ് ഒരാഴ്ച…

Read More

കൊല്ലത്ത് യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ; മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല

കൊല്ലം: കൊല്ലത്ത് യുവാവും യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മൃതദേഹങ്ങൾ ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കിളികൊല്ലൂർ പാൽകുളങ്ങര തെങ്ങയം റയിൽവേ ഗേറ്റിന് സമീപത്താണ് മൃതദേഹങ്ങൾ കണ്ടത്. എറണാകുളം ഭാഗത്തേക്ക് പോയ ഗാന്ധിധാം എക്സ്പ്രസ്സ് ട്രെയിൻ തട്ടിയാണ് മരണം എന്നാണ് നിഗമനം.സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial