‘അതിജീവിതക്ക് ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കരുത്’; 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി ഹൈക്കോടതി
കൊച്ചി: അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിനുള്ള അനുമതി നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി ഉത്തരവ്. പീഡനത്തിനിരയായി ഗർഭിണിയാകുന്ന സംഭവങ്ങളിൽ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ വ്യഥയായിരിക്കുമെന്ന് കോടതി പറഞ്ഞു. ഈ സാഹചര്യത്തിൽ ഗർഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അതിജീവിതയുടെ അവകാശത്തിന്റെ നിഷേധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വൺ വിദ്യാർഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയ ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണങ്ങൾ. മകളുടെ ഗർഭം അലസിപ്പിക്കാൻ അമ്മയാണ് ഹൈക്കോടതിയെ…

