കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു; വി കെ മനോജിനെ സ്വാഗതം ചെയ്തത് സി രഘുനാഥ്
കണ്ണൂർ: കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു. കെസുധാകരന്റെ പി എ ആയിരുന്ന വി.കെ മനോജാണ് ബിജെപി കണ്ണൂർ ജില്ലാ ആസ്ഥാനത്തെത്തി ബിജെപിയിൽ അംഗത്വമെടുത്തത്. എൻഡിഎ സ്ഥാനാർത്ഥി സി രഘുനാഥ് മനോജിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ഇന്നത്തെ കോൺഗ്രസിന് പ്രത്യയശാസ്ത്രമില്ലെന്ന് വി കെ മനോജ് ആരോപിച്ചു. ഇന്ത്യാ മുന്നണിയിലെ പാർട്ടികളുടെ ഐഡിയോളജി പങ്കുവെച്ചാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ മുഴുവൻ കുടുംബവാഴ്ചയാണെന്നും വി.കെ മനോജ് പറഞ്ഞു. വിവരമുള്ള ഒരാളും ഇനി അധികകാലം കോൺഗ്രസിലുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു….

