വരൻ വിവാഹ വേദിയിലെത്തിയത് അടിച്ചു പൂസായി കാലുറക്കാതെ
വിവാഹം മുടങ്ങി: വധുവിന് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകി
പത്തനംതിട്ട : വിവാഹചടങ്ങിനായി പള്ളിമുറ്റത്ത് കാത്തിരുന്ന അതിഥികൾക്ക് മുന്നിലേക്ക് അലങ്കരിച്ച വാഹനത്തിൽ വരനെത്തി. പക്ഷേ, എന്തുചെയ്തിട്ടും വരന് വാഹനത്തിൽനിന്ന് പുറത്തിറങ്ങാനായില്ല. കാലും നിലത്തുറച്ചില്ല. ഒടുവിൽ വരൻ ‘ഫിറ്റ്’ ആണെന്ന് അറിഞ്ഞതോടെ കാര്യങ്ങൾ തകിടംമറിഞ്ഞു. മദ്യപിച്ച് ലക്കുക്കെട്ട വരനെ വേണ്ടെന്ന് പറഞ്ഞ് വധുവിന്റെ വീട്ടുകാർ വിവാഹത്തിൽനിന്ന് പിന്മാറി. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വരനെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു. പത്തനംതിട്ട തടിയൂരിലാണ് വരൻ മദ്യപിച്ചെത്തിയതിനെത്തുടർന്ന് വിവാഹം മുടങ്ങിയത്. തിങ്കളാഴ്ച ഉച്ചയോടെ തടിയൂരിലെ ഒരു ക്രിസ്ത്യൻ ദേവാലയത്തിലായിരുന്നു നാടകീയസംഭവങ്ങൾ. തോട്ടപ്പുഴശ്ശേരി സ്വദേശിയായ 32-കാരന്റെയും…

