മലപ്പുറത്ത് കാറുകൾ കൂട്ടിയിടിച്ചു യുവാവ് മരിച്ചു; 3 പേർക്ക് പരിക്ക്
മലപ്പുറം : ചങ്ങരംകുളം ടൗണിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെട്ടു. ആനക്കര സ്വദേശി ചീനിക്കപ്പറമ്പിൽ ശ്രീരാഗ് (24) ആണ് മരണപ്പെട്ടത്. ശ്രീരാഗിനൊപ്പം ഉണ്ടായിരുന്ന അകലാട് സ്വദേശി വിനീത് (24), ആൽത്തറ സ്വദേശികളായ വിവേക് (28), രാഹുൽ ശ്രീരാഗ് (19), എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാർ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറവല്ലൂർ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്നിരുന്ന ബ്രസ കാർ ചങ്ങരംകുളം മൂക്കുതല ഭാഗത്ത് നിന്നും വന്നിരുന്ന ശ്രീരാഗ്…

