കാൽനട യാത്രക്കാരനെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു രണ്ട് പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: കാല്‍നടയാത്രക്കാരനെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. അപകടത്തിൽ രണ്ടു പേർക്ക് ദാരുണാന്ത്യം. ഒരാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. . ബൈക്കോടിച്ചിരുന്ന മണക്കാട് സ്വദേശി അല്‍ താഹിര്‍(20), റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ്(29) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരത്ത് ബൈക്ക് കാല്‍നടയാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ചു;രണ്ട് മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക് ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെ കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലായിരുന്നു അപകടം. കഴക്കൂട്ടം ഭാഗത്തേക്ക് അമിത വേഗതയിലായിരുന്നു ബൈക്ക് വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അമിതവേഗതയിലെത്തിയ ബൈക്ക് സുനീഷിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അപകടം നടന്ന സ്ഥലത്തുനിന്നും 100…

