തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ് തങ്കമണി ദിവാകരന്‍ ബിജെപിയില്‍
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയില്‍ ചേര്‍ന്നു. മഹിളാ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ തങ്കമണി ദിവാകരനാണ് ബിജെപിയില്‍ ചേര്‍ന്നത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായ തങ്കമണി ദിവാകരന്‍, സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹോദരിയാണ്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് തങ്കമണി ബിജെപിയില്‍ ചേര്‍ന്നത്. 27 വയസ്സ് മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. എന്നാല്‍ പാര്‍ട്ടിയില്‍…

