സംശയം മൂലം ഭാര്യയെ കുത്തിക്കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും
തൃശൂർ: ഭാര്യയെ കുത്തിക്കൊന്ന കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തൃശ്ശൂർ അവണിശ്ശേരി സ്വദേശി ജിതീഷിനെയാണ് തൃശൂർ ഒന്നാം അഡീ ജില്ലാകോടതി ശിക്ഷിച്ചത്. ഭാര്യ സന്ധ്യയെ ആണ് ക്രൂരമായി കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തിയ പ്രതി ഭാര്യയുടെ ചാരിത്രത്തിൽ സംശയിച്ച് വഴക്കുണ്ടാക്കുകയായിരുന്നു. 2017 മെയ് മൂന്ന് രാത്രി 11:30 ന് പ്രതിയും കുടുംബവും താമസിച്ചിരുന്ന വീട്ടിൽ വെച്ചാണ് സംഭവം. ഭാര്യ സന്ധ്യയുടെ വായിൽ മദ്യം ഒഴിച്ച് കൊടുത്ത് മർദ്ദിക്കുകയും ടോർച്ച് കൊണ്ട്…

