Headlines

ആഹാരം നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു’; 43കാരന് 14 വര്‍ഷം തടവ്

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. നേമം വില്ലേജില്‍ പാപ്പനംകോട് എസ്റ്റേറ്റ് വാര്‍ഡില്‍ 43 വയസുകാരന്‍ മുജീബ് റഹ്‌മാനെയാണ് 14 വര്‍ഷത്തെ കഠിനതടവും 50,000 രൂപ പിഴ ഒടുക്കുന്നതിനും കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴ ഒടുക്കില്ലെങ്കില്‍ ആറുമാസ അധിക കഠിനതടവ് അനുഭവിക്കണം. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാവ് ആശുപത്രിയിലുള്ള സഹോദരിയെ കാണുന്നതിന് പോയ സമയം സ്‌കൂള്‍…

Read More

സിദ്ധാര്‍ത്ഥന്റെ മരണം: ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍; ഡീനിനോട് വിശദീകരണം തേടി

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറു പേര്‍ക്ക് കൂടി സസ്‌പെന്‍ഷന്‍. കേസില്‍ ആദ്യം അറസ്റ്റിലായ ആറുപേരെയാണ് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തത്. 12 വിദ്യാര്‍ത്ഥികളെ ഫെബ്രുവരി 22 ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ കേസില്‍ പ്രതികളായ 18 വിദ്യാര്‍ത്ഥികളും സസ്‌പെന്‍ഷനിലായി. സംഭവത്തില്‍ കോളജ് ഡീനിനോട് സര്‍വകലാശാല രജിസ്ട്രാര്‍ വിശദീകരണം തേടി. മര്‍ദ്ദന വിവരം അറിയാന്‍ വൈകിയതിലാണ് കോളജ് ഡീന്‍ ഡോ. എംകെ നാരായണനോട് വിശദീകരണം തേടിയത്. സംഭവം അറിഞ്ഞില്ലെന്നാണ് ഡീന്‍ ഡോ. നാരായണന്‍…

Read More

ഇരുട്ടടി; പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി

ഇരുട്ടടിയായി പാചക വാതക വില വർധനവ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി. വാണിജ്യ സിലണ്ടറിന്റെ വില 23 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര്‍ ഒന്നിന് 1960.50 രൂപയായി. തുടര്‍ച്ചയായി ഇത് രണ്ടാം മാസമാണ് പാചകവാതക സിലിണ്ടറിന്റെ വില കൂടുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള്‍ വില പുതുക്കി നിശ്ചയിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് വില വര്‍ധിക്കുന്നത് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില ഉയരാന്‍ ഇടയാക്കിയേക്കും. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക…

Read More

വീട്ടിലെ ചപ്പുചവറുകൾക്ക് തീയിടുന്നതിനിടെ ദേഹത്ത് തീ പടർന്നു; ഗുരുതരമായി പൊള്ളലേറ്റ 58 വയസുകാരൻ മരിച്ചു

തൃശ്ശൂർ: വീട്ടിൽ ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. അയ്യന്തോള്‍ കോലംപറമ്പ് കാര്യാലയത്തില്‍ അജയനാണ് (58) മരിച്ചത്. 27-ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിലെ ചപ്പുചവറുകള്‍ പെട്രോള്‍ ഒഴിച്ച് തീയിടുന്നതിനിടയില്‍ ദേഹത്ത് പടര്‍ന്ന് പിടിക്കുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നതായി പോലീസ് പറയുന്നു. അജയനെ വിവിധ ആശുപ ത്രികളിലും തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: മീന. മക്കള്‍: അമല്‍, അഞ്ജന. സംസ്‌കാരം വെള്ളിയാഴ്ച 11-ന്.

Read More

ദേശീയ ഗാനം തെറ്റിച്ചുപാടി പാലോട് രവി; സീഡി ഇടാമെന്ന് ടി സിദ്ദിഖ്; സമരാഗ്നി ജാഥയുടെ സമാപനം ഇങ്ങനെ

തിരുവനന്തപുരം: കോൺഗ്രസ് സംഘടിപ്പിച്ച സമരാഗ്നി യാത്ര സമാപന സമ്മേളനത്തിൽ ദേശീയ ഗാനം തെറ്റിച്ച് ചൊല്ലി. തിരുവനന്തപുരം ഡിസിസി പ്രസിഡൻറ് പാലോട് രവിയാണ് ദേശീയ ഗാനം തുടക്കത്തിൽ തന്നെ തെറ്റിച്ചത്. സമാപന സമ്മേളനം അവസാനിച്ച ശേഷം ദേശീയ ഗാനം ആലപിക്കാനെത്തിയ പാലോട് രവിക്ക് ആദ്യ വരി തന്നെ തെറ്റി. പാലോട് രവി തുടങ്ങിയത് തന്നെ ജനഗണമംഗള.. എന്നായിരുന്നു. ഉടൻ തന്നെ ടി.സിദ്ദിഖ് എംഎൽഎ മൈക്ക് പിടിച്ചുവാങ്ങി. പാടണ്ട, സിഡി ഇടാം എന്ന് പറയുകയായിരുന്നു. ഇതിനിടെ വനിതാ നേതാവ് മൈക്കിനടുത്തെത്തി…

Read More

കാഡ്ബറി ഡയറി മില്‍ക്കില്‍ പുഴുക്കള്‍

ഹൈദരാബാദ്: സൂപ്പർമാർക്കറ്റില്‍ നിന്ന് വാങ്ങിയ കാഡ്ബറി ഡയറി മില്‍ക്ക് ചോക്ലേറ്റുകളില്‍ പുഴുക്കളെ കണ്ടെത്തി. സംഭവത്തില്‍ തെലങ്കാന സ്റ്റേറ്റ് ഫുഡ് ലബോറട്ടറി ചോക്ലേറ്റുകള്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്ന് നിർദ്ദേശം നല്‍കി. ഹൈദരാബാദിലെ അമീർപേട്ടിലെ രത്‌നദീപ് മെട്രോ സൂപ്പർമാർക്കറ്റില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റുകളിലാണ് പുഴുക്കളെ കണ്ടെത്തിയത്. ആക്ടിവിസ്റ്റ് റോബിൻ സാക്കസ് ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചു. കാഡ്ബറീസ് ഡയറി മില്‍ക്ക് (റോസ്റ്റഡ് ബദാം), കാഡ്ബറിയുടെ ഡയറി മില്‍ക്ക് (നട്സ് ആൻ‍ഡ് ഫ്രൂട്സ്) എന്നീ രണ്ട് ചോക്ലേറ്റുകളിലാണ് വെളുത്ത പുഴുക്കളെ കണ്ടെത്തിയത്.ഫുഡ്…

Read More

പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട്, ചല്ലോലി ഭാഗത്ത് തെക്കേതകടിയ്ക്കൽ വീട്ടിൽ അനന്തുകൃഷ്ണൻ റ്റി.ആർ (29) എന്നയാളെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പള്ളിക്കത്തോട് സ്വദേശിനിയായ പെൺകുട്ടിയെ ഇവരുടെ വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്. ഓ മനോജ് കെ.എൻ, എ.എസ്.ഐ ജയചന്ദ്രൻ, സി.പി.ഓ മാരായ ശ്രീരാജൻ, മധു എന്നിവർ ചേർന്നാണ് ഇയാളെ…

Read More

ആറ്റിങ്ങൽ നഗരസഭയിൽ 2 ബിജെപി കൗൺസിലർമാർ രാജിവച്ചു.

തിരുവനന്തപുരം : ആറ്റിങ്ങൽ നഗരസഭയിൽ 2 ബിജെപി കൗൺസിലർമാർ രാജിവെച്ചു. നഗരസഭ വാർഡ് 22 ചെറുവള്ളിമുക്ക് കൗൺസിലർ സംഗീതാറാണി വി.പി, വാർഡ് 28 തോട്ടവാരം കൗൺസിലർ ഷീല എ.എസ് എന്നിവരാണ് നഗരസഭാ സെക്രട്ടറി അരുണിന് രാജിക്കത്ത് നൽകിയത്. രാജിവെക്കുന്നതിന്റെ കാരണം ഇരുവരും വ്യക്തമാക്കിയിട്ടില്ല. സിപിഎം ഭരണ സമിതിയിലുള്ള ആറ്റിങ്ങൽ നഗരസഭയിൽ ആകെ 31 വാർഡുകളിൽ ബിജെപിക്ക് ഏഴും കോൺഗ്രസ്സിന് 6 സീറ്റുമാണ് ഉണ്ടായിരുന്നത്. അതിൽ ബിജെപിയിലെ രണ്ട് കൗൺസിലർമാർ രാജി വെയ്ക്കുന്നത്തോടെ ബിജെപിക്ക് 5 സീറ്റ് മാത്രമാകും….

Read More

വാട്സാപ്പിൽ ഇതാ മറ്റൊരു കിടിലൻ ഫീച്ചർ; ഇനി പഴയ സന്ദേശങ്ങൾ തെരയാൻ അധികം സമയം കളയേണ്ട

കഴിഞ്ഞ കുറച്ചുനാളുകളായി വാട്സാപ്പിൽ നിരവധി മാറ്റങ്ങളാണ് മെറ്റ കൊണ്ടുവന്നത്. നിരവധി സുരക്ഷാഫീച്ചറുകളും ടെക്സ്റ്റ് ഫോർമാറ്റിങ് ഫീച്ചറും അവതരിപ്പിച്ചതിന് പിന്നാലെയിതാ മറ്റൊരു കിടിലൻ സൗകര്യം കൂടി ഉപയോക്താക്കൾക്കായി മെറ്റ നൽകുകയാണ്. പഴയ മെസേജുകൾ എളുപ്പത്തിൽ കണ്ടെത്താനാകുന്ന ഫീച്ചറാണ് മെറ്റ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഇനിമുതൽ തീയതി ഉപയോഗിച്ച് വാട്സാപ് മെസേജുകൾ സെർച്ച് ചെയ്യാനാകും. തീയ്യതി ഉപയോഗിച്ച് വാട്‌സാപ്പ് സന്ദേശം എങ്ങനെ തിരയാം ചാറ്റോ ഗ്രൂപ്പോ തുറക്കുക.പേരിൽ ക്ലിക്ക് ചെയ്യുകസെർച്ച് ബട്ടൺ തിരഞ്ഞെടുക്കുക ആൻഡ്രോയിഡിൽ മുകളിൽ വലത് കോണിലായി കലണ്ടർ ഐക്കൺ…

Read More

കടയ്ക്കാവൂർ, എസ്ആർവി
എൽപി സ്കൂൾ വാർഷികാഘോഷം നടന്നു

കടയ്ക്കാവൂർ എസ് ആർവി എൽ പി സ്കൂൾ വാർഷികാഘോഷം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം രേഖസുരേഷ് അധ്യക്ഷയായി. ഹെഡ് മിസ്ട്രസ് മഞ്ചു . കെ എസ് റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വക്കേറ്റ് റസൂൽഷാ, പി.ടി.എ. പ്രസിഡന്റ് റോസ് ലി എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ വി.ശ്രീലേഖ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി രമ്യ . വി.എസ് നന്ദിയും പറഞ്ഞു. വിവിധരംഗങ്ങളിൽ മികച്ച പ്രകടനം നടത്തിയ കുട്ടികൾക്ക് ചടങ്ങിൽ പുരസ്ക്കാരങ്ങൾ നൽകി. തുടർന്ന് കുട്ടികളുടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial