Headlines

മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും

മൊബൈല്‍ ഫോണിനെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും. മൂപ്പൈനാട്, വട്ടത്തുവയല്‍, മഞ്ഞളം 60 കോളനിയിലെ വിജയ് (28) നെയാണ് ജീവപര്യന്തം തടവിനും 40000 രൂപ പിഴയടക്കാനും കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി അനസ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ അഞ്ച് വര്‍ഷം അധിക തടവ് അനുഭവിക്കണം. 2020 സെപ്തംബർ 24 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 27 വയസുണ്ടായിരുന്ന സിനിയാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ഫോണിനെ ചൊല്ലിയുള്ള വഴക്ക് പിടിവലിയാകുകയും…

Read More

ചെക് പോസ്റ്റിലെ വാഹന പരിശോധന; 196 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

സുൽത്താൻബത്തേരി: വാഹന പരിശോധനയ്ക്കിടെ 196 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പൊക്കുന്ന്, കച്ചേരിക്കുന്ന് ഗ്രീന്‍ നെസ്റ്റ് ടി.ടി ജബീര്‍(41)നെയാണ് പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച്ച വൈകുന്നേരം മുത്തങ്ങ തകരപ്പാടി ചെക്ക് പോസ്റ്റില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. സുൽത്താൻ ബത്തേരി എസ്.ഐ എ. അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ പി.കെ. സുമേഷ്, വി.കെ. ഹംസ, കെ.എസ്. അരുണ്‍ജിത്ത് എന്നിവരും ഉണ്ടായിരുന്നു

Read More

ളോഹ പരാമര്‍ശം: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി

കല്‍പ്പറ്റ: ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെ പി മധുവിനെ മാറ്റി. വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനിടെ വയനാട് പുല്‍പ്പള്ളയിലുണ്ടായ സംഘര്‍ഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന കെപി മധുവിന്റെ പരാമര്‍ശം വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നടപടി. പകരം ജില്ലാ സെക്രട്ടറി പ്രശാന്ത മലവയലിന് ജില്ലാ പ്രസിഡന്റിന്റെ ചുമതല നല്‍കി. കെപി മധുവിന്റെ പരാമര്‍ശത്തിനെതിരെ മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം രംഗത്തെത്തിയിരുന്നു. പ്രസ്താവന വിവാദമായതോടെ കെപി മധു തിരുത്തുമായി രംഗത്തുവന്നു. ളോഹയിട്ട ചിലരാണ്…

Read More

തമിഴ് ഹാസ്യ നടൻ അടഡേ മനോഹർ അന്തരിച്ചു

തമിഴ് നാടക, ചലച്ചിത്ര നടൻ അടഡേ മനോഹർ (68) അന്തരിച്ചു. ചെന്നൈയിൽ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചെറുപ്പം മുതൽ നാടകങ്ങളിൽ അഭിനയിച്ച മനോഹർ 3500-ഓളം നാടകങ്ങളിൽ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. 35 ഓളം നാടകങ്ങൾ എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്. നാടകങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെയാണ് ഇദ്ദേഹം ഏറെയും ശ്രദ്ധിക്കപ്പെട്ടത്. റേഡിയോനാടകങ്ങളിലും സജീവമായിരുന്നു. 25 ൽ കൂടുതൽ സിനിമകളിൽ ഹാസ്യ സ്വഭാവമുള്ള വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Read More

മത്സരിക്കാനില്ലെന്ന് കെ സുധാകരന്‍; നിലപാട് സ്ക്രീനിങ് കമ്മിറ്റിയെ അറിയിച്ചു

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയെയാണ് സുധാകരന്‍ അഭിപ്രായം അറിയിച്ചത്. പകരം കണ്ണൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിന്റെ പേര് സുധാകരന്‍ നിര്‍ദേശിച്ചു. കെപിസിസി പ്രസിഡന്റ് പദവി വഹിക്കുന്നതിനാല്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രചാരണ ചുമതലയും വഹിക്കേണ്ടതുണ്ട്. മത്സരിച്ചാല്‍ ഒരു മണ്ഡലത്തില്‍ മാത്രം കേന്ദ്രീകരിക്കേണ്ടിവരുമെന്നും സുധാകരന്‍ സൂചിപ്പിച്ചു. രാവിലെ നടക്കുന്ന സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ കെ സുധാകരന്റെ അഭിപ്രായം ചര്‍ച്ചയാകും. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍,…

Read More

ഉച്ചഭക്ഷണ വിതരണത്തിനായി ‘ലഞ്ച് ബെൽ’ പദ്ധതിയുമായി കുടുംബശ്രീ

വീട്ടിൽ നിന്നും ഉച്ചഭക്ഷണം കൊണ്ടു പോകാൻ കഴിയാതെ തിരക്കിട്ട് ഓഫീസിലേക്ക് ഓടിയെത്തുന്നവർക്കു മുന്നിൽ ഇനി കുടുംബശ്രീയുടെ ലഞ്ച് ബോക്സ് എത്തും. ഒറ്റ ക്ലിക്കിൽ ഉച്ചഭക്ഷണം അരികിലെത്തുന്ന കുടുംബശ്രീയുടെ ‘ലഞ്ച് ബെൽ’ പദ്ധതി വഴിയാണ് ഭക്ഷണം ആവശ്യക്കാർക്ക് എത്തിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരത്താണ് പദ്ധതി ആരംഭിക്കുന്നത്. ഓൺലൈൻ ഫുഡ് ഡെലിവറി രംഗത്ത് കുടുംബശ്രീയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതോടൊപ്പം വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കുടുംബശ്രീയുടെ ഫുഡ് ഡെലിവറി ആപ്പായ ‘പോക്കറ്റ്മാർട്ട്’ വഴിയാണ് ഓർഡർ സ്വീകരിക്കുന്നത്. സെക്രട്ടേറിയറ്റ്, നിയമസഭ, വികാസ് ഭവൻ,…

Read More

തിരുവനന്തപുരത്തെ സ്ഥാനാർത്ഥിയെച്ചൊല്ലി ബിജെപിയിൽ ഭിന്നത ; കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കണമെന്ന് സംസ്ഥാന നേതൃത്വം

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്ഥാനാർഥിയെച്ചൊല്ലി ബി.ജെ.പിയിൽ ഭിന്നത. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് പരിഗണിക്കുന്നത് കേന്ദ്ര മന്ത്രി രാജീവ്‌ ചന്ദ്രശേഖറിനെയാണ്. എന്നാൽ രാജീവ്‌ ചന്ദ്രശേഖറിനെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെടുന്നത്. മാർച്ച്‌ ആദ്യ ആഴ്ച തന്നെ സ്ഥാനാർഥിപ്രഖ്യാപനം തുടങ്ങുമെന്നതിനാൽ എത്രയും വേഗം ഇക്കാര്യത്തിൽ തീരുമാനം വേണമെന്നും സംസ്ഥാന നേതാക്കൾ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് തന്നെ കേന്ദ്രമന്ത്രിമാരിൽ പ്രമുഖരെ ബി.ജെ.പി സംസ്ഥാന നേതൃത്വം സമീപിച്ചുതുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് മത്സരിക്കണമെന്നായിരുന്നു ആവശ്യം. കേന്ദ്ര…

Read More

ട്രെയിനിന് തീ പിടിച്ചെന്ന് കരുതി താഴേക്ക് ചാടിയവരെ മറ്റൊരു ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ചു; ഝാര്‍ഖണ്ഡില്‍ ട്രെയിന്‍ ദുരന്തത്തില്‍ 12 മരണം

ഝാര്‍ഖണ്ഡില്‍ ട്രെയിനിടിച്ച് 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ജംതാരയിലെ കലജ് ഹാരിയ റെയില്‍വേ സ്‌റ്റേഷനിലാണ് ദുരന്തമുണ്ടായത്. ട്രെയിനിന് തീ പിടിച്ചെന്ന് ഒരു സന്ദേശം വന്നതോടെ പരിഭ്രാന്തരായി പുറത്തേക്ക് ചാടിയവര്‍ക്ക് മേല്‍ മറ്റൊരു ട്രെയിന്‍ തട്ടിയാണ് മരണങ്ങള്‍ സംഭവിച്ചത്. ഭഗല്‍പൂരിലേക്കുള്ള അംഗ എക്‌സ്പ്രസിലെ യാത്രക്കാരാണ് മരിച്ചത്. സംഭവച്ചത് എന്താണെന്നും ഈ സന്ദേശം എങ്ങനെ പരന്നു എന്നത് സംബന്ധിച്ചും വ്യക്തത വന്നിട്ടില്ല. അംഗ എക്‌സ്പ്രസില്‍ നിന്ന് താഴേക്ക് ചാടിയവരെ ഝഝാ അസന്‍സോള്‍ എക്‌സ്പ്രസാണ് ഇടിച്ചു തെറിപ്പിച്ചത്. ട്രെയിനിന് തീ പിടിച്ചെന്ന്…

Read More

മലപ്പുറത്ത് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി

മലപ്പുറം താനൂരില്‍ മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കൊന്ന് കുഴിച്ചുമൂടി. കുഞ്ഞിന്റെ അമ്മ താനൂര്‍ ഒട്ടുംപുറം സ്വദേശിനി ജുമൈലത്ത് (29) അറസ്റ്റിലായി. ഫെബ്രുവരി 26നാണ് കൊലപാതകം നടന്നത്. താനൂര്‍ പൊലീസിന് ഇന്നാണ് കൊലപാതകം സംബന്ധിച്ച വിവരം ലഭിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവം കഴിഞ്ഞ ശേഷം യുവതി താനൂരിലേക്കുള്ള വീട്ടിലേക്ക് മടങ്ങുകയും രാത്രിയില്‍ ആരും കാണാതെ കുഞ്ഞിനെ കുഴിച്ചുമൂടുകയായിരുന്നു. ജുമൈലത്ത് നിലവില്‍ ഭര്‍ത്താവില്‍ നിന്ന് അകന്നുകഴിയുകയാണ്. താനൂര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജുമൈലത്തിന്റെ…

Read More

മധ്യപ്രദേശിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു; 14 മരണം, നിരവധി പേർക്ക് പരിക്ക്

ഭോപ്പാൽ: ദിൻഡോരി ജില്ലയിൽ പിക്കപ്പ് വാൻ മറിഞ്ഞ് 14 മരണം. അപകടത്തിൽ നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ‘ഗോധ് ഭാരായി’ പരിപാടിയിൽ പങ്കെടുത്തവർ മടങ്ങുമ്പോഴാണ് സംഭവം. അപകടത്തെ തുടർന്ന് പൊലീസും മറ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിക്കേറ്റവരെ ഷാപുരയിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേയ്ക്ക് മാറ്റി. അവർ അവിടെ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial