Headlines

ചക്ക പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണു; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: പ്ലാവിൽ നിന്ന് ചക്ക പറിക്കുന്നതിനിടെ കാൽ തെന്നി വീണ് യുവാവ് മരിച്ചു. കോടന്തൂർ സ്വദേശി വിൻസന്റാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെ കാൽതെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ വിൻസെൻ്റിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.  നിടുംപുറംചാലിലെ പരേതനായ ആന്റണിയുടെയും സാറാമ്മയുടെയും മകനാണ്. ഭാര്യ: മിനി. മക്കള്‍: ആകാശ്, ആഷ്ലിന്‍, ആകര്‍ശ് (മൂവരും വിദ്യാര്‍ഥികള്‍). സംസ്‌കാരം വ്യാഴാഴ്ച നിടുംപുറംചാല്‍ സെയ്ന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

Read More

ലോകായുക്ത ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം; സർക്കാരിന് നേട്ടം, ഗവർണർക്ക് തിരിച്ചടി

ന്യൂഡൽഹി: വിവാദമായ ലോകായുക്ത ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ഗവർണർ രാഷ്ട്രപതിക്ക് വിട്ട ബില്ല് അംഗീകരിക്കുകയായിരുന്നു. ഇതോടെ ലോകായുക്തയുടെ അധികാരം കുറഞ്ഞു. ലോകായുക്ത കുറ്റക്കാരൻ എന്ന വിധിച്ചാലും പൊതുപ്രവർത്തകർക്ക് ആ സ്ഥാനത്ത് തുടരാം. ലോകായുക്ത നിയമം ഭേദഗതി ബില്ല് രാഷ്ട്രപതി സ്വീകരിച്ചതോടെ സംസ്ഥാന സർക്കാരിന് വലിയ നേട്ടമാണ് ലഭിച്ചിരിക്കുന്നത്. പൊതുപ്രവർത്തകർക്കെതിരെ ലോകായുക്ത പരാമർശം ഉണ്ടായാൽ രാജിവയ്ക്കണമെന്നായിരുന്നു നിയമം. ലോകായുക്ത നിയമഭേദഗതി ലോകായുക്തയുടെ അധികാര പരിധി നിശ്ചയിക്കുന്നതാണ് ഭേദഗതി. ലോകായുക്തയ്ക്ക് ശുപാര്‍ശ നല്‍കാന്‍ മാത്രമാണ് അധികാരം. നിര്‍ദേശിക്കാന്‍ അധികാരമില്ലെന്നതാണ്…

Read More

ഇന്‍സ്റ്റഗ്രാമിലൂടെയുള്ള പരിചയം; പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് ആൺ സുഹൃത്ത്; പന്ത്രണ്ടാം ക്ലാസ്സുകാരൻ പൊലീസ് കസ്റ്റഡിയിൽ

ന്യൂ ഡൽഹി: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത ഇന്‍സ്റ്റഗ്രാം സുഹൃത്ത് കസ്റ്റഡിയിൽ. ഡൽഹിയിലെ മെട്രോ സ്‌റ്റേഷന്‍ പരിസരത്ത് ചോരവാര്‍ന്ന് അർദ്ധ ബോധാവസ്ഥയിലായിരുന്നു പെൺകുട്ടിയെ കണ്ടെത്തിയത്. പ്രതി ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ ഓട്ടോ റിക്ഷയില്‍ കയറ്റി ഡബ്രി മോര്‍ മെട്രോ സ്‌റ്റേഷനിലേക്ക് അയച്ചുവെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. ഡല്‍ഹി ദീന്‍ ദയാല്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടി ഇപ്പോള്‍ അപകടനില തരണം ചെയ്തുവെന്നാണ് കുടുംബം പറയുന്നത്. സംഭവത്തില്‍ 17-കാരനെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു. എന്നാല്‍ താന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതത്തോടെ…

Read More

ഹിമാലയൻ ബുള്ളറ്റ് മോഷണം: യുവാവ് അറസ്റ്റിൽ

വൈക്കം: റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റ് മോഷ്ടിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാഞ്ഞിരം പുഞ്ചിരിപ്പടി ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ നന്ദുലാലു (24) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ യുവാവിന്റെ 2,50,000 രൂപ വിലമതിക്കുന്ന റോയൽ എൻഫീൽഡ് ഹിമാലയൻ ബുള്ളറ്റാണ് മോഷ്ടിച്ചത്. വൈക്കം കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനായിരുന്ന യുവാവ് തന്റെ ഓഫീസിനു സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത്. പരാതിയെ തുടർന്ന് വൈക്കം…

Read More

വീടിന്റെ മേൽക്കൂര പൊളിച്ച് മോഷണം : ദമ്പതികൾ അറസ്റ്റിൽ

കോട്ടയം: വീടിന്റെ ഓട് പൊളിച്ച് വീട്ടുപകരണങ്ങളും മറ്റും മോഷണം നടത്തിയ കേസിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് കാളികാവ് നമ്പൂശ്ശേരി കോളനി ഭാഗത്ത് പാറയിൽ വീട്ടിൽ ജനാർദ്ദനൻ (46), ഇയാളുടെ ഭാര്യ നൈസി (45) എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം വൈകിട്ടോടുകൂടി കുര്യനാട് ഭാഗത്തുള്ള ആൾതാമസം ഇല്ലാത്ത വീടിന്റെ ഓട് പൊളിച്ച് അകത്തുകടന്ന് വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും മറ്റും മോഷ്ടിച്ചുകൊണ്ട് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,…

Read More

നീന്തൽ പരിശീലനത്തിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

വെഞ്ഞാറമൂട് : നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു.കോലിയക്കോട് കുന്നിട ഉല്ലാസ് നഗറിൽ അശ്വതി ഭവനിൽ താര, ബിനു ദമ്പതികളുടെ മകൾ ധ്രുബിത (15) ആണ് മരിച്ചത്. പിരപ്പൻകോട് നീന്തൽ കുളത്തിൽ ബുധനാഴ്ച വൈകിട്ട് ആറര മണിയ്ക്കാണ് സംഭവം. നീന്തൽ പരിശീലനം നടത്തിക്കൊണ്ടിരിക്കെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ധ്രുബിതയെ  തൈക്കാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.പോത്തൻകോട് എൽ വി എച്ച് എസി ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. നാലുവയസ്സു മുതൽ നീന്തൽ പരിശീലനം നടത്തി വരികയായിരുന്നു.മൃതദ്ദേഹം മെഡിക്കൽ കോളേജ്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് 3 തവണ; പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും; പത്തനംതിട്ട സ്വദേശിയ്ക്ക് 51 വർഷം കഠിനതടവ്

മൂന്നാർ: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച പ്രതിക്ക് 51 വർഷം കഠിന തടവും 1.55 ലക്ഷം രൂപ പിഴയും ശിക്ഷ . പത്തനംതിട്ട കവിയൂർ കണിയാംപാറ ഭാഗം തൊട്ടിയിൽ കിഴക്കേതിൽ അനൂപ് വിജയനെയാണ് (40) ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് 20 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയെന്നുമാണ് വിധി. ദേവികുളം അതിവേഗ പോക്സോ കോടതി ജഡ്ജി പി.എ.സിറാജുദ്ദീനാണ് ശിക്ഷ വിധിച്ചത്. 2018ലാണ് 17കാരിയായ പെൺകുട്ടിയെ ഇയാൾ 3 പ്രാവശ്യം പീഡിപ്പിച്ചത്. ഇക്കാര്യം പുറത്തു പറഞ്ഞാൽ അമ്മയെയും കുട്ടിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നു….

Read More

ട്രാക്കിൽ കണ്ടെത്തിയ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് വർക്കല സ്വദേശികൾ, ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: വർക്കലയിൽ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയ അമ്മയെയും കുഞ്ഞിനെയും തിരിച്ചറിഞ്ഞു. വർക്കല മേൽവട്ടൂർ മഹേഷിന്‍റെ ഭാര്യ ശരണ്യ (25), മിഥുൻ (5) എന്നിവരാണ് ട്രെയിൻ തട്ടി മരിച്ചത്. ആത്മഹത്യ ചെയ്തതായാണ് നിഗമനം. ഭർത്താവിന്‍റെ മദ്യപാനമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടുകൂടിയാണ് സംഭവം. കൊല്ലം ഭാഗത്തു നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ മെമു ട്രെയിൻ തട്ടിയാണ് ഇവർ മരിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവം നടന്നശേഷം ഇരുവരുടേയും…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയ്ക്ക് 60 വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയും

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. പന്തളം തെക്കേക്കര പൊങ്ങലടി പറന്തല്‍ വെട്ടുകാലമുരുപ്പേല്‍ വീട്ടില്‍ സതീഷി(44)നെയാണ് അടൂര്‍ അതിവേഗ കോടതി ശിക്ഷിച്ചത്. 60 വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ്ശിക്ഷ. പിഴത്തുക അതിജീവിതയ്ക്ക് നല്‍കാനും അല്ലാത്തപക്ഷം രണ്ട് വര്‍ഷം കൂടി അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. പെണ്‍കുട്ടി നാലാം ക്ലാസില്‍ പഠിച്ചിരുന്ന 2013 ജനുവരി മുതല്‍ പീഡിപ്പിച്ചു എന്നായിരുന്നു മൊഴി. 2021ല്‍ മറ്റൊരു കേസുമായി ബന്ധപ്പെട്ട് പൊലീസിന് മൊഴി…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകി; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മയക്കുമരുന്ന് നൽകിയ സംഭവത്തിൽ പ്രതി പിടിയിൽ. മാവിലായി സ്വദേശി സാൻലിത്ത് (29) ആണ് പ്രതി. ഒളിവിൽ കഴിഞ്ഞ ഇയാളെ ബെംഗളൂരുവിൽ‌ നിന്നാണ് എടക്കാട് പോലീസ് പിടികൂടിയത് പെൺകുട്ടിയെ സ്നേഹം നടിച്ച് വശത്താക്കിയാണ് മയക്കുമരുന്ന് നൽകിയത്. സംഭവത്തിന് ശേഷം പ്രതി നാടുവിടുകയായിരുന്നു. മൊബൈൽ ഫോൺ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിനൊടുവിലാണ് ബെംഗളൂരുവിലുണ്ടെന്ന് അറിഞ്ഞത്. പിന്നാലെ അവിടെയെത്തിയ സംഘം കയ്യോടെ പിടികൂടുകയായിരുന്നു

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial