
കോട്ടയം വഴിയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി; ട്രെയിനുകൾ വഴിതിരിച്ചു വിടുന്നത് പാലത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടർന്ന്
തിരുവനന്തപുരം : കോട്ടയം വഴിയുള്ള ആറ് ട്രെയിനുകൾ ഇന്ന് ആലപ്പുഴ വഴി തിരിച്ചു വിടും.ട്രാക്ക് നവീകരണത്തിന്‍റെ പശ്ചാത്തലത്തലത്തിലാണ് ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടുമെന്ന് റെയിൽവേ അറിയിച്ചു. കോട്ടയം വഴി സർവീസ് നടത്തുന്ന മംഗലാപുരം-തിരുവനന്തപുരം(16348), മധുര-തിരുവനന്തപുരം അമൃത (16344), നിലന്പൂർ-കൊച്ചുവേളി രാജ്യറാണി (16350), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് (12695), മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസ് (16630) തിങ്കളാഴ്ച യാത്രതിരിച്ച ഹസ്രത്ത് നിസാമുദീൻ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് (22654)എന്നീ ട്രെയിനുകളാണ് വഴി തിരിച്ചു വിടുക. ട്രെയിനുകൾക്ക് ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്…