വൈദ്യുതി ബില്‍ അടയ്ക്കാന്‍ മറന്നോ?, ഉടന്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യൂ; വീണ്ടും ഓര്‍മ്മിപ്പിച്ച് കെഎസ്ഇബി
കൊച്ചി: യഥാസമയം വൈദ്യുതി ബില്ലടയ്ക്കാന്‍ പലപ്പോഴും മറന്നുപോകാറുണ്ട്. കൃത്യസമയത്ത് വൈദ്യുതി ബില്‍ അടയ്ക്കാതിരുന്നാല്‍ പിഴയൊടുക്കേണ്ടി വരുമെന്ന് മാത്രമല്ല, ഒരുപക്ഷേ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടാന്‍ പോലും സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ കെഎസ്ഇബി വീണ്ടും ഓര്‍മ്മിപ്പിച്ചു. പ്രത്യേക സംവിധാനം പ്രയോജനപ്പെടുത്തുന്നതിനായി കണ്‍സ്യൂമര്‍ രേഖകള്‍ക്കൊപ്പം ഫോണ്‍നമ്പര്‍ ചേര്‍ക്കാന്‍ ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യര്‍ഥിച്ചു. വൈദ്യുതി ബില്‍ തുക അടയ്‌ക്കേണ്ട തീയതി സംബന്ധിച്ച മുന്നറിയിപ്പ് എസ് എം എസായി…

