ഇറക്കം ഇറങ്ങി വന്ന കാര്‍ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു; പഠിക്കുകയായിരുന്ന വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാർ നിയന്ത്രണം വിട്ട് വീട്ടിലേക്ക് മറിഞ്ഞു. മുറിയ്ക്കുള്ളിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു.തീക്കോയി അടുക്കം റൂട്ടിൽ മേസ്തിരിപ്പടിക്ക് സമീപമാണ് ഉച്ചയോടെ അപകടം ഉണ്ടായത്.മുള്ളൻമടക്കൽ അഷ്റഫിൻ്റെ മകൻ അൽസാബിത്ത് ആണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.അടുക്കം വെള്ളാനി സ്വദേശിയുടെ കാറാണ് അപകടത്തിൽ പെട്ടത്.ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാർ റോഡരികിലെ തിട്ടയ്ക്ക് താഴെയുള്ള വീട്ടിലേക്ക് മറിയുകായായിരുന്നു.സംരക്ഷണ ഭിത്തിയും വാട്ടർ ടാങ്കും തകർത്ത കാർ വീടിനു പുറകിലേക്ക് ആണ് പതിച്ചത്.പിൻവശത്തെ മുറിയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അൽസാബിത്ത് ശബ്ദം കേട്ട് ഓടി മാറുകയായിരുന്നു.പഠനത്തിന്…

Read More

വയനാട്ടിൽ ഫെബ്രുവരി 13 ഹർത്താൽ പ്രഖ്യാപിച്ചു

മാനന്തവാടി: ഫെബ്രുവരി 13 ന് വയനാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും, മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനകൾ പറയുന്നു. വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ…

Read More

തൃശ്ശൂരിൽ കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികൻ മരിച്ചു

തൃശ്ശൂർ :കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു.കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ 35 വയസ്സുള്ള ബിൻസ് കുര്യനാണ് മരിച്ചത്. സ്കൂട്ടറിൽ ബിൻസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനുവിന് പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയായിരുന്നു സംഭവം. കേച്ചേരി തലക്കോട്ടുകരയിലാണ് അപകടം നടന്നത്. കേച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ റോഡിൽ തലയിടിച്ചാണ് ബിൻസ് വീണത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിൻസിനെ തൃശ്ശൂര്‍ മെഡിക്കൽ…

Read More

മദ്യപിച്ച് കിടക്കുകയാണെന്ന് കരുതി അവഗണിച്ചു; കിളിമാനൂരിൽ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റ്, ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ

കിളിമാനൂർ:മദ്യപാനിയാണെന്ന് കരുതി അവഗണിച്ച യുവാവ് സൂര്യാഘാതമേറ്റ് മരിച്ചു. തട്ടത്തുമല സ്വദേശി സുരേഷ് (33)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് കിളിമാനൂർ കാനറയിൽ യുവാവിനെ കുഴഞ്ഞുവീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് യുവാവിനെ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. മദ്യപിച്ചു കിടക്കുകയാണെന്നാണ് എല്ലാവരും കരുതിയത്. വൈകിട്ടും എഴുന്നേൽക്കാതിരുന്നതോടെയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുന്നത്. അപ്പോഴേക്കും മരിക്കുകയായിരുന്നു. ശരീരത്തിൽ സൂര്യതാപത്താൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. മദ്യപിച്ചു കിടക്കുകയാണെന്ന് കരുതി സമീപവാസികൾ തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്.

Read More

ഇടുക്കിയിൽ 14 കാരിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ഇടുക്കി: അടിമാലിയിൽ 14 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഒഴുവത്തടം സ്വദേശി രഞ്ജിത്ത് ജോർജാണ് അറസ്റ്റിലായത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. ഇക്കഴിഞ്ഞ നാലാം തീയതി പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായിരുന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോതമംഗലത്ത് നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. കേസിൽ രണ്ടു പ്രതികളെ കൂടി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവർ പ്രായപൂർത്തിയാകാത്തവരാണ്. മൂന്ന് പേരെ പൊലീസ്…

Read More

നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ വെെദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചൊവ്വര ജ്യോതി നിവാസിൽ ജോൺസൺ ജോൺ(26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. ചൊവ്വര ഭാഗത്തുനിന്ന് അടിമലത്തുറയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജോൺസണൊപ്പമുണ്ടായിരുന്നു യുവാവിനും അപകടത്തിൽ പരിക്കുണ്ട്. അപകടത്തിൽ കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്തു

Read More

ആശുപത്രിക്കുള്ളിൽ ഇൻസ്റ്റാഗ്രാം റീൽസ് ഷൂട്ടിംഗ്: 38 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പിഴ

സർക്കാർ ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത മെഡിക്കൽ വിദ്യാർത്ഥികൾക്കെതിരെ നടപടി. ആശുപത്രി നിയമങ്ങൾ ലംഘിച്ചതിന് 38 വിദ്യാർത്ഥികൾക്ക് പിഴ ചുമത്തി. കർണാടകയിലെ ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (ജിഐഎംഎസ്) വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി. ജില്ലാ ആശുപത്രി ഇടനാഴിയിൽ മെഡിക്കൽ വിദ്യാർത്ഥികൾ ഹിന്ദി, കന്നഡ ഗാനങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇക്കാര്യം ജിഐഎംഎസ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തത്. വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ‘ആശുപത്രിക്കുള്ളിൽ ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട്…

Read More

രാമങ്കരി ഷാപ്പിലെ കൊലപാതകം; പ്രതികൾ പിടിയിൽ

കുട്ടനാട് രാമങ്കരി കുന്നംകരി വാഴയിൽ ഷാപ്പിൽ സുഹൃത്തുക്കളായ ജീവനക്കാർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ പിടിയിലായി. കോഴിക്കോട് മാവൂർ ചെറുപ്പപാറയിൽ വീട്ടിൽ മുരളി(37) കൊല്ലപ്പെട്ട കേസിലാണ് രണ്ടുപേരെ രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി പഞ്ചായത്ത് നാലാം വാർഡ് മട്ടാഞ്ചേരി വീട്ടിൽ മെബിൻ(27),കൊട്ടാരക്കര മൈലം പഞ്ചായത്ത് ഏഴാം വാർഡ് ബംഗ്ലാതറ വീട്ടിൽ ശ്രീക്കുട്ടൻ(24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഒമ്പതാം തീയതി രാത്രി ആയിരുന്നു സംഭവം. രാമങ്കരി ഇൻസ്‌പെക്ടർ ജെ പ്രദീപ്, സബ് ഇൻസ്പെക്ടർ സഞ്ജീവ്,…

Read More

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, 3 പേർ അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പേർ കസ്റ്റഡിയിൽ. തിരുവനന്തപുരം പേയാട് കാരാംകോട്ട്‌കോണത്ത് ശരത്(24)ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ശരത്തിന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ക്ക് മര്‍ദനമേറ്റു. ഇന്നലെ രാത്രി 11.30നാണ് സംഭവം നടന്നത്. ശരത്തിനെ ബിയര്‍ ബോട്ടില്‍ പൊട്ടിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കാരാംകോട്ട്‌കോണം ക്ഷേത്രത്തിലെ ആളൊഴിഞ്ഞ പറമ്പില്‍ സുഹൃത്തുക്കളുമായി ഇരിക്കുമ്പോഴായിരുന്നു മൂന്നു പേര്‍ ശരത്തിനെ ആക്രമിച്ചത്. സുഹൃത്തുക്കളായ ആദര്‍ശ്, അഖിലേഷ് എന്നിവര്‍ക്ക് മര്‍ദനമേറ്റു

Read More

പടമലയിലിറങ്ങിയ കാട്ടാന ചാലിഗദ്ധ ഭാഗത്ത്,അജീഷിന്റെ സംസ്കാരം ഇന്ന് മയക്കുവെടി വെക്കാൻ തയ്യാറെടുപ്പ് ‘നിരീക്ഷിച്ച് ആർആർടി

മാനന്തവാടി:പടമലയിൽ ഇറങ്ങിയ ആളെക്കൊല്ലി മഖ്നയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും. ബേലൂർ മഖ്ന നിലവിൽ ചാലിഗദ്ധ ഭാഗത്ത് ഉണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിച്ച വിവരം. ആർആർടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ദൗത്യ സംഘം ശ്രമിക്കുക. രണ്ടു കുംകികൾ ഇതിനോടകം എത്തിയിട്ടുണ്ട്.രണ്ടുപേരെ കൂടി വൈകാതെ എത്തിക്കും. കൂടുതൽ വെറ്റിനറി ഡോക്ടർമാരെ കൂടി ഉൾപ്പെടുത്തി ദൗത്യ സംഘം വിപുലമാക്കിയിട്ടുണ്ട്. ആനയെ പിടിച്ചാൽ മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും.വിശദമായ ആരോഗ്യ പരിശോധനപൂർത്തിയാക്കിയാക്കിയാവും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial