വയനാട്ടിൽ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു

വയനാട്ടിൽ പന്ത് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരൻ മരിച്ചു. കളിക്കുന്നതിനിടെ ചെറിയ പന്ത് തൊണ്ടയില്‍ കുടുങ്ങുകയും ശ്വാസതടസ്സമുണ്ടാവുകയുമായിരുന്നു. സംഭവം നടന്നയുടനെ മൂന്ന് ആശുപത്രികളില്‍ കുട്ടിയെ എത്തിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല.വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. പന്ത് തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്നും പന്ത് എടുക്കാനായിരുന്നില്ല.തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, രാത്രിയോടെ…

Read More

കൊല്ലത്ത് കൊറ്റംകുളങ്ങര ക്ഷേത്രാങ്കണത്തിൽ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസുകാരി മരിച്ചു.

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ തിക്കിലും തിരക്കിലും പെട്ട് അഞ്ചു വയസ്സുകാരിക്ക് ദാരുണാന്ത്യം. കൊല്ലം കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കിനോട് അനുബന്ധിച്ചുണ്ടായ ആഘോഷത്തിനിടെയായിരുന്നു അപകടം. ചവറ വടക്കുംഭാഗം പാറശേരി തെക്കതില്‍ വീട്ടില്‍ രമേശന്റെയും ജിജിയുടേയും മകള്‍ ക്ഷേത്രയാണ് മരിച്ചത്. വണ്ടിക്കുതിര വലിക്കുന്നതിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടിയുടെ ദാരുണാന്ത്യം.

Read More

മലപ്പുറത്ത് രണ്ടര വയസുകാരിയുടെ കൊലപാതകം; പിതാവിൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

മലപ്പുറം കാളികാവിൽ രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മുഹമ്മദ് ഫായിസിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുഞ്ഞിനെ പിതാവ് മുഹമ്മദ് ഫായിസ് മർദിച്ച സമയത്ത് ഇയാളുടെ ബന്ധുക്കളും വീട്ടിലുണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഭാര്യയുമായുള്ള പ്രശ്നങ്ങളാണ് കുഞ്ഞിനെ മർദിക്കാൻ കാരണമെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് അബോധാവസ്ഥയിലുള്ള രണ്ടര വയസുകാരി ഫാത്തിമ നസ്റിനെ ഫായിസ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടി മരിച്ചെന്ന് മനസിലായതിനെത്തുടർന്ന് ആശുപത്രി അധിക‍ൃതരാണ് വിവരം…

Read More

വോട്ടർ പട്ടികയിൽ പേര് ചേർക്കൽ സമയപരിധി ഇന്നവസാനിക്കും

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേര് ഇതുവരെ ചേർക്കാത്തവർക്ക് ഇത്തവണത്തെ അവസാന അവസരം. ഇപ്രാവശ്യം ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യണമെന്നുള്ളവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതിയുടെ പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക. ഇതനുസരിച്ചാണ് ഇത്തവണത്തെ അവസരം ഇന്ന് അവസാനിക്കുന്നത്. വോട്ടർപ്പട്ടികയിൽ പേര് ചേർക്കേണ്ടത് ഇങ്ങനെ… 18 വയസ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ്…

Read More

ഇലക്ടറൽ ബോണ്ട്: കേരളത്തിലെ കമ്പനികൾ സംഭാവന ചെയ്തത് 38.10 കോടി

ഇലക്ടറൽ ബോണ്ട് വാങ്ങിയ കമ്പനികളുടെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത് ആറ് കമ്പനികൾ വാങ്ങിയത് 38.10 കോടിയുടെ ഇലക്ടറൽ ബോണ്ട്. കിറ്റക്സ് ഗ്രൂപ് ഓഫ് കമ്പനീസ് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയതിൽ പ്രധാനി കിറ്റക്സ് കമ്പനി ഉടമയും 20-20 പാർട്ടി നേതാവുമായ സാബു ജേക്കബാണ്. ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) 25 കോടിയാണ് സാബു ജേക്കബിൻ്റെ ഉടമസ്ഥതയിലുള്ള കിറ്റക്സ് കമ്പനി സംഭാവന ചെയ്തിരിക്കുന്നത്. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിയതിന്…

Read More

കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് എന്ന് സിപിഎം

കണ്ണൂർ: കണ്ണൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. കണ്ണൂർ മട്ടന്നൂരിലാണ് സംഭവം. ഇടവേലിക്കലിലെ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തു മണിയോടെ മട്ടന്നൂർ അയ്യല്ലൂരിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുമ്പോഴാണ് മൂന്നുപേർക്കും വെട്ടേറ്റത്. പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. പരിക്കെറ്റവരെ കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം ജില്ലാ സെക്രട്ടറി ടി വി രാജേഷും നേതാക്കളും ആശുപത്രിയിൽ എത്തി. പ്രദേശത്തു തർക്കങ്ങൾ നിലനിന്നിരുന്നു എന്നാണ് വിവരം. മട്ടന്നൂർ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി

Read More

ഇൻസ്റ്റഗ്രാം പരിചയം, രാത്രി വീട്ടിലെത്തി 14 കാരിയെ തട്ടിക്കൊണ്ടുപോയി; 21 കാരൻ പിടിയിൽ, നേരത്തെയും കേസ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാം വഴിപരിചപ്പെട്ട ശേഷം തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ.വെള്ളറട, അമ്പൂരിയിൽ ആണ് സംഭവം. കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കള്ളിക്കാട്, മൈലക്കര സ്വദേശി ശ്രീരാജ് 21 നെയാണ് വെള്ളറട പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടിൽ ഉറങ്ങിക്കിടന്ന 14 വയസ്സുള്ള പെൺകുട്ടിയെ കാണാതായത്. തുർടന്ന് രക്ഷിതാക്കളും, ബന്ധുക്കളും ബന്ധുവീടുകളിലും പരിസരപ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലതുടർന്ന് മാതാപിതാക്കൾ വെള്ളറട പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെ വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി….

Read More

കിളിമാനൂരിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

തിരുവനന്തപുരം കിളിമാനൂരിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. വെള്ളല്ലൂർ മാത്തയിൽ സ്വദേശി ജോൺസൻ (54) ആണ് പിടിയിലായത്.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ട്യൂഷൻ സെൻ്ററിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി പീഡിപ്പിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് കിളിമാനൂർ പൊലീസ് കേസെടുത്തത്

Read More

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരുന്ന് ഭരണം തുടര്‍ന്ന് അരവിന്ദ് കെജ്രിവാള്‍

ഡല്‍ഹി: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരുന്ന് ഭരണം തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ജലവിതരണവുമായി ബന്ധപ്പെട്ട ആദ്യ ഉത്തരവ് അദ്ദേഹം പുറത്തിറക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് 10 മണിക്ക് മന്ത്രി അതിഷി മര്‍ലേന വാര്‍ത്താ സമ്മേളനം നടത്തി അറിയിക്കും. ജയിലില്‍ കഴിയവേ മുഖ്യമന്ത്രിയായി തുടരാനാകുമോ എന്ന ചര്‍ച്ചകള്‍ക്കിടെയാണ് അരവിന്ദ് കെജ്രിവാള്‍ ഉത്തരവ് പുറത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്. കെജ്രിവാളിനെ ഇന്നലെ ഭാര്യ സുനിത കെജ്രിവാള്‍ സന്ദര്‍ശിച്ചിരുന്നു. എഎപി കണ്‍വീനര്‍ പദവിയിലേക്കോ മുഖ്യമന്ത്രി പദവിയിലേക്കോ സുനിത കെജ്രിവാളിനെ കൊണ്ടുവരാന്‍…

Read More

മൊബൈൽ ചാർജ് ചെയ്യുന്നതിനിടെ ഷോർട്ട് സർക്യൂട്ട്; തീപിടിത്തത്തിൽ ഒരു കുടുംബത്തിലെ നാലുകുട്ടികൾ വെന്തുമരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിൽ തീപിടിത്തത്തിൽ ഒരു കുടുബത്തിലെ നാലു കുട്ടികൾ വെന്തുമരിച്ചു. 10 വയസു മുതൽ നാലുവയസു വരെ മാത്രം പ്രായമുള്ള സഹോദരങ്ങളാണ് മരിച്ചത്. മീററ്റിലെ പല്ലവപുരത്ത് ശനിയാഴ്ച വീട്ടിൽ ഉണ്ടായ തീപിടിത്തത്തിലാണ് ദാരുണ സംഭവം. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. ആദ്യം ബെഡ് ഷീറ്റിനാണ് തീപിടിച്ചതെന്ന് അച്ഛൻ ജോണി പറയുന്നു. സരിക (10), നിഹാരിക (8), സൻസ്കാർ (6), കാലു (4) എന്നിവരാണ് മരിച്ചത്. കൂലിപ്പണിക്കാരനായ ജോണി പരിക്കുകളോടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial