ലോക്സഭ തെരഞ്ഞെടുപ്പ്; വോട്ടർ ഐഡി കാർഡ് മാത്രമല്ല, വോട്ട് ചെയ്യാൻ ഈ 12 രേഖകൾ കൂടി ഉപയോഗിക്കാം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതോടെ അവസാനഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനവുമായി മുന്നണികളും പാർട്ടികളും ആവേശത്തിലാണ്. ഇത്തവണ 7 ഘട്ടങ്ങളിലാണ് രാജ്യത്ത് വോട്ടെടുപ്പ് നടക്കുന്നത്. വാശിയേറിയ പോരാട്ടത്തിൽ ജനവിധി കാത്തുനിൽക്കുകയാണ് ഓരോ മണ്ഡലങ്ങളും. സാധാരണയായി ഫോട്ടോ പതിപ്പിച്ച വോട്ടർ ഐഡി കാർഡാണ് ഏറ്റവും കൂടുതൽ പേർ വോട്ടിംഗിനായി ഉപയോഗിക്കാറുള്ളത്. എന്നാൽ, 12 തിരിച്ചറിയൽ രേഖകൾ കൂടി തിരഞ്ഞെടുപ്പിൽ ഐഡന്റിറ്റി കാർഡായി ഉപയോഗിക്കാവുന്നതാണ്.ദേശീയ ജനസംഖ്യ രജിസ്റ്റർ അടക്കമുള്ള 13 ഇനം തിരിച്ചറിയൽ രേഖകൾ വോട്ട് ചെയ്യാനായി ഉപയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ…

