കരിക്കെന്ന വ്യാജേന 50 കന്നാസ് സ്പിരിറ്റ് കടത്താൻ ശ്രമം; വാഹന പരിശോധനയ്‌ക്കിടെ പ്രതികൾ എക്‌സൈസ് പിടിയിൽ

തൃശൂർ: കരിക്കെന്ന വ്യാജേന സ്പിരിറ്റ് കടത്താൻ ശ്രമിച്ച സംഘം എക്‌സൈസ് പിടിയിൽ. പ്രതികൾ 50 കന്നാസ് സ്പിരിറ്റാണ് പിക്കപ്പ് വാനിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത്. പാലിയേക്കര ടോൾപാസയ്‌ക്ക് സമീപം നടന്ന വാഹന പരിശോധനയാണ് പ്രതികൾ വലയിലാക്കാൻ കാരണം.പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ, മധുര സ്വദേശി കറുപ്പുസ്വാമി എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിൽ നിന്നും എറണാകുളത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘം കുടുങ്ങിയത്. 35 ലിറ്റർ വീതമുള്ള 50 കന്നാസ് സ്പിരിറ്റാണ് പിടിച്ചതെന്ന് എക്‌സൈസ് അറിയിച്ചു. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവറടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു….

Read More

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; ഇരയായ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു: യുവാവ് അറസ്റ്റിൽ

കട്ടപ്പന :വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു.ഇരയായ കട്ടപ്പന സ്വദേശിനിയായ പെൺകുട്ടി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.കഴിഞ്ഞ ദിവസമാണ് കട്ടപ്പന സ്വദേശിനിയായ പെൺകുട്ടി സ്വന്തം വീട്ടിൽ വച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിനിരയായതായി അറിയുന്നത്. തുടർന്ന് പെൺകുട്ടിയുടെ മൊഴി പ്രകാരം കട്ടപ്പന പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സംഭവത്തിൽ വണ്ണപ്പുറം കാളിയാർ പാറപ്പുറത്ത് എമിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 2022 ജൂണിലാണ് എമിൽ വിവാഹ വാഗ്ദാനം നൽകി…

Read More

500ൽ അധികം ഫൈൻ ആർട്സ് വർക്കുകൾ കാണാം; ഫെബ്രുവരി 12 മുതൽ 26 വരെ തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ സീ – ആനുവൽ ഷോ 2024

തിരുവനന്തപുരം ഫൈൻ ആർട്സ് കോളജിൽ അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. ഫെബ്രുവരി 12 മുതൽ 26 വരെ രണ്ടു ആഴ്ചയോളം നീണ്ടു നിൽക്കുന്ന ആനുവൽ ഷോയ്ക്കു വേണ്ടി ഏകദേശം അഞ്ഞൂറിൽ അധികം വർക്കുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ എസ്. രാജശ്രീ ഫെബ്രുവരി 12ന് 11 മണിക്ക് ഫൈൻ ആർട്സ് കോളജിലെ സെമിനാർ ഹാളിൽ വച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ഒന്നാം വർഷ ബിഎഫ്എ വിദ്യാർത്ഥികൾ മുതൽ അവസാന വർഷ എംഎഫ്എ വിദ്യാർത്ഥികളും…

Read More

കിളിമാനൂരിൽ സംസ്ഥാനപാതയിൽ അപകടം; ഒരാൾ മരിച്ചു, 4 പേർക്ക് പരിക്ക്

തിരുവനന്തപുരം : കിളിമാനൂർ പാപ്പാലയിൽ സംസ്ഥാന പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾ മരിച്ചു. കോട്ടയം പൂവരണി, പൊയ്ക സ്വദേശി ലൗലി ജോർജാണ് (58) മരിച്ചത് . ഒപ്പം യാത്ര ചെയ്തിരുന്ന കോട്ടയം പൂവരണി സ്വദേശി ജസ്റ്റിൻ കെ ജോർജ്, മാലദീപ് സ്വദേശി ഷെരീഫ അലി [53] എന്നിവർക്ക് സാരമായി പരി പരിക്കേറ്റു.ഇവർക്കൊപ്പമുണ്ടായിരുന്ന കുഞ്ഞ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം നടന്നത് . അപകടത്തിൽ ഒരു കുട്ടിയടക്കം 3 പേർക്ക് പരിക്കേറ്റു. കോട്ടയം…

Read More

കിളിമാനൂര്‍ സംസ്ഥാനപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അഞ്ചുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : കിളിമാനൂര്‍ പാപ്പാല സംസ്ഥാനപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം.അപകടത്തില്‍ ഒരു കുട്ടിയടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നുപേരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും രണ്ടുപേരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം നടന്നത്. ഇരു ദിശയില്‍ നിന്നുവന്ന കാറുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമൂട്ടില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മാലി സ്വദേശി ഷരീഫ് അലി (53) കോട്ടയം സ്വദേശികളായ ലൗലി ജോര്‍ജ് (58), ജസ്റ്റിന്‍ കെ ജോര്‍ജ് (24)…

Read More

തട്ടത്തുമലയിൽ വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; മൃതദേഹത്തിൽ വസ്ത്രങ്ങളില്ല

തിരുവനന്തപുരം: കിളിമാനൂർ തട്ടത്തുമലയിൽ വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തട്ടത്തുമല സ്വദേശിനി ലീല (60) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് വയോധികയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. തോടിന്റെ കരയിൽ തന്നെയാണ് ലീലയുടെ വീട്. വർഷങ്ങളായി ഒറ്റയ്ക്ക് കഴിയുകയായിരുന്ന ലീല കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്. ഒരാഴ്ചയായി ജോലിക്ക് പോയിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. കിളിമാനൂർ പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പൊലീസ് പരിശോധനയിൽ വയോധികയുടെ വീട്ടിനകത്ത് വസ്ത്രങ്ങളും സാധനങ്ങളും മറ്റും…

Read More

പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു

ന്യൂഡൽഹി:പ്രശസ്ത ചിത്രകാരന്‍ എ രാമചന്ദ്രന്‍ അന്തരിച്ചു. 89 വയസായിരുന്നു. ദില്ലിയില്‍ വെച്ചായിരുന്നു അന്ത്യം. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്. 1935-ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ അച്യുതന്‍ നായരുടെയും ഭാര്‍ഗവിയമ്മയുടെ മകനായി ജനനം. 1957-ല്‍ കേരള സര്‍വകലാശാലയില്‍നിന്നും മലയാളത്തില്‍ എം എ ബിരുദമെടുത്തു. പിന്നീട് 1961 പശ്ചിമ ബംഗാളിലെ വിശ്വഭാരതിയില്‍ (ശാന്തിനികേതന്‍) നിന്നും ഫൈന്‍ ആര്‍ട്ട്സില്‍ ഡിപ്ലോമയെടുത്തു. 1961 മുതല്‍ 64 വരെ കേരളത്തിലെ ചുമര്‍ചിത്രങ്ങളെ കുറിച്ചുഗവേഷണം നടത്തി. പിന്നീട് 1965ല്‍ ഡല്‍ഹിയിലെ ജാമിയ മില്ലിയാ ഇസ്ലാമിയയില്‍ ചിത്രകലാധ്യാപകനായി…

Read More

എന്തൊക്കെ തടസമുണ്ടായാലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഒരടി പിന്നോട്ടില്ല: മന്ത്രി മുഹമ്മദ് റിയാസ്

വട്ടപ്പാറ :സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള എന്തൊക്കെ തടസമുണ്ടായാലും ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഒരടി പോലും പിന്നോട്ടുപോകില്ലെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.ആധുനിക രീതിയില്‍ നവീകരിച്ച കല്ലയം – ശീമമുളമുക്ക് റോഡിന്റെ ഒന്നാം ഘട്ട പൂര്‍ത്തീകരണത്തിന്റെയും രണ്ടാം ഘട്ട നിര്‍മാണത്തിന്റെയും കരകുളം – മുല്ലശേരി റോഡിന്റെ നവീകരണത്തിന്റെയും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നെടുമങ്ങാട് നിയോജക മണ്ഡലത്തില്‍ രണ്ടര വര്‍ഷത്തിനിടെ 28 കിലോമീറ്റര്‍ റോഡ് ബി.എം & ബി.സി നിലവാരത്തില്‍ നവീകരിച്ചതായും മന്ത്രി പറഞ്ഞു. ആധുനിക നിലവാരത്തിലുള്ള…

Read More

തിരുവനന്തപുരത്ത് പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പോത്തൻകോട് : പോലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം ഐആർ ബറ്റാലിയനിലെ അജയകുമാറാണ് മരിച്ചത് . പോത്തൻകോട് നേതാജിപുരത്തെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കടബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More

മോദിയേയും അദ്വാനിയേയും വിമർശിച്ചു; മാധ്യമ പ്രവർത്തകനെ ആക്രമിച്ച് ബിജെപി പ്രവർത്തകർ

പുനെ: പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനിയേയും വിമർശിച്ച മാധ്യമ പ്രവർത്തകനെ ബിജെപി പ്രവർത്തകർ ആക്രമിച്ചു. നിഖിൽ വാങ്ക്‌ലെ എന്ന മാധ്യമപ്രവർത്തകനാണ് ആക്രമണത്തിന് ഇരയായത്. എൽ കെ അദ്വാനിക്ക് ഭാരതരത്‌ന നൽകിയതിനെ വിമർശിച്ചതാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്. നിഖിൽ വാങ്ക്‌ലെ സഞ്ചരിച്ച വാഹനത്തിന്റെ ചില്ല് പ്രവർത്തകർ തകർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെയും അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് നിഖിൽ വാങ്ക്‌ലെയ്‌ക്കെതിരെ വെള്ളിയാഴ്ച പൊലീസ് കേസെടുത്തിരുന്നു. ബിജെപി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial