Headlines

കൊടുംകുറ്റവാളി ഫാൻ്റം പൈലി പിടിയിൽ

വർക്കല: നടുറോഡിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കൊടുംകുറ്റവാളി പിടിയിൽ. ഫാൻ്റം പൈലി എന്ന ഷാജിയാണ് പിടിയിലായത്. കഴിഞ്ഞയാഴ്‌ചയാണ് ഇയാൾ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. കാപ്പ കേസടക്കം നിരവധി കേസുകളിൽ ഷാജി ജയിലിലായിരുന്നു. വർക്കല പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം വർക്കലയിൽ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ തൗഫീഖ് എന്ന യുവാവിനെയാണ് ഇയാൾ വെട്ടിയത്. തൗഫീഖിന് വലതുകൈയിൽ വെട്ടേൽക്കുകയും കൈയെല്ലിന് ഒടിവും സംഭവിച്ചിരുന്നു. സംഭവത്തിന് ശേഷം കോട്ടയം ഇളമ്പ്രക്കാട് വനത്തിലൊളിച്ച ഷാജിയെ വർക്കല പൊലീസാണ് പിടികൂടിയത്. സംസ്ഥാനത്ത് നിരവധി കേസുകളിലെ…

Read More

കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ചന്നപട്ടണയ്‌ക്കു സമീപം കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് കോഴിക്കോട് സ്വദേശിനിക്ക് ദാരുണാന്ത്യം. പരേതനായ ഒളവണ്ണ ചേളനിലം എംടി ഹൗസിൽ ജെ.അബ്ദുൽ അസീസിന്റെ മകൾ ജെ.ആദില (23) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അശ്വിൻ (25) പരുക്കുകളോടെ ബിഡദിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബെംഗളൂരു – മൈസൂരു എക്സ്‌പ്രസ് വേയിൽ ചന്നപട്ടണയ്‌ക്കു സമീപം വ്യാഴാഴ്ച പുലർച്ചെ 3.30നായിരുന്നു അപകടം. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ് ആദില. മാതാവ്: ഷബീബ. സഹോദരങ്ങൾ: ആഷില്ല, ബാനു, ഷാനിയ

Read More

പി എസ് സി പ്രാഥമിക പരീക്ഷയുടെ മാർക്ക് പ്രൊഫൈലിൽ

തിരുവനന്തപുരം :ഏപ്രിൽ, മെയ് മാസങ്ങളിലായി നടന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പോലിസ് തസ്തികളുടെ പ്രാഥമിക പരീക്ഷ എഴുതിയ മുഴുവൻ ഉദ്യോഗാർത്ഥികളുടേയും മാർക്ക് പ്രൊഫൈലിൽ ലഭ്യമാണ്.പൊതു പ്രാഥമിക പരീക്ഷ എഴുതിയവർ സ്വന്തം മാർക്കറിയാൻ ഇനി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതു വരെ കാത്തിരിക്കേണ്ടതില്ല. കഴിഞ്ഞ ദിവസം ചേർന്ന പബ്ലിക് സർവ്വീസ് കമ്മീഷൻ യോഗത്തിൽ പ്രൊഫൈലിൽ മാർക്ക് ഉൾപ്പെടുത്താനായി തീരുമാനിച്ചിരുന്നു.

Read More

നീന്തൽ പരിശീലനത്തിനിടെ അപകടം; ചികിത്സയിലായിരുന്ന പതിനൊന്നുകാരൻ മരിച്ചു

കണ്ണൂർ: നീന്തൽ പരിശീലനത്തിനിടെ കുളത്തിൽ മുങ്ങിപ്പോയതിനെ തുടർന്നു ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിന് സമീപം മുബാറക് മൻസിലിൽ കക്കുന്നത്ത് പായോത്ത് മുഹമ്മദ് (11) ആണ് മരിച്ചത്. 23നു രാവിലെ എടക്കാട് നീന്തൽ കുളത്തിൽ പരിശീലനത്തിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സിറാജ് – ഷമീമ ദമ്പതികളുടെ മകനാണ്. കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്

Read More

ഒന്നര വർഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം

പത്തനംതിട്ട: ഒന്നര വർഷം മുൻപ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം. പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിനെയാണ് കാണാതായത്. മൃതദേഹം കുഴിച്ച് മൂടിയെന്ന് കരുതുന്ന പറക്കോട് പരുത്തിപ്പാറയിൽ പൊലീസ് ഉടന്‍ പരിശോധന നടത്തും. നൗഷാദിന്‍റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് വിവരം. 2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് കേസെടുത്തത്. നൗഷാദിന്‍റെ പിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് അന്ന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കേസിലെ തുടരന്വേഷണത്തിനിടെ ഭാര്യയെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിന് ചില…

Read More

കഞ്ചാവ് കടത്ത് കേസ്; പ്രതിയ്ക്ക് രണ്ടുവർഷം കഠിനതടവും 25000 രൂപ പിഴയും

കൽപ്പറ്റ: കഞ്ചാവ് കടത്തിയ കേസിൽ കാസർഗോഡ് തളങ്ങൂർ അൻവർ മൻസിലിൽ മുഹമ്മദ് അജീറിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മാനന്തവാടിയിൽ വെച്ച് 2018 ഡിസംബറിലാണ് മുഹമ്മദ് അജീറിനെ എക്സൈസ് പിടികൂടുന്നത്. കൽപറ്റ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടു വർഷം കഠിനതടവും 25000 രൂപ പിഴയുമാണ് മുഹമ്മദ് അജീറിന് ശിക്ഷ വിധിച്ചത്. 1.150 കിലോഗ്രാം കഞ്ചാവുമായിട്ടാണ് മുഹമ്മദ് അജീർ പിടിയിലായത്. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റീനാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ പി.ജി. രാധാകൃഷ്ണനും സംഘവുമാണ് 1.150…

Read More

മമ്മൂട്ടിയുടെ ‘ആശ്വാസം’ പദ്ധതി തിരുവനന്തപുരത്ത്

തിരുവനന്തപുരം :നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ‘ആശ്വാസം’ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം തിരുവനന്തപുരം, വേറ്റിനാട് എം.ജി.എം ട്രിനിറ്റി സ്കൂളിൽ നടന്നു. ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ പദ്ധതിയുടെ വിതരണോദ്ഘാടനം മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രബാബുവിന് ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി നിർവഹിച്ചു. വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ ഓക്സിജൻ കോൺസെൻട്രേറ്റർ ഏറ്റുവാങ്ങി. മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള വിവിധതരം ജീവകാരുണ്യ പ്രവർത്തനങ്ങൾ വളരെയേറെ വർഷങ്ങളായി ജനങ്ങളിലേക്ക് എത്തുകയും അത് വളരെയേറെ പ്രയോജനകരമായി…

Read More

വയനാട്: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനടുത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി.

വയനാട്: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനടുത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ചീരാലിൽ പാടിയേരി കോളനിയിലെ മുകുന്ദനാണ് മരിച്ചത്. 13 വയസായിരുന്നു. തൂങ്ങിമരിച്ച നിലയിലായിരുന്നു . മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തും. ഇതിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പാടിയേരി കോളനിയിലെ ചിത്ര – കുമാർ ദമ്പതികളുടെ മകനായിരുന്നു

Read More

കെഎസ്ആ‍ർടിസിയുടെ ആദ്യ സീറ്റർ കം സ്ലീപ്പർ ബസ് എത്തി; വാങ്ങിയത് സ്വിഫ്റ്റ് ജീവനക്കാരുടെ കരുതൽ ധനം ഉപയോഗിച്ച്

തിരുവനന്തപുരം : കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് കെഎസ്ആർടിസി – സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. കൂടതൽ സൗകര്യങ്ങളോട് കൂടിയ 2 + 1 സീറ്റുകൾ ( ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് 2 സീറ്റും) ഉള്ള 27 സീറ്ററുകളും, 15 സ്ലീപ്പർ സീറ്റുകളുമുള്ള ബസിൽ കാഫ് സപ്പോർട്ട് ഉള്ള സെമി സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്.കെഎസ്ആർടിസി- സ്വിഫ്റ്റിൽ…

Read More

ബസ്സിനുള്ളിൽ വച്ച് മാലയും പണവും കവർന്ന തമഴിഴ്നാട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം :വട്ടപ്പാറ സ്വദേശിയായ 65 വയസ്സുകാരിയായ വയോധികയുടെ രണ്ടര പവൻ സ്വർണ്ണമാലയും വെമ്പായം സ്വദേശിയായ യുവതിയുടെ ബാഗിൽ നിന്ന് പണവും കവർന്ന കേസിലെ പ്രതിയായ രാജപാളയം മാടസ്വാമിയുടെ ഭാര്യയായ ഐശ്വര്യ (21) വട്ടപ്പാറ സി ഐ ശ്രീജിത്ത് , എസ്ഐ സുനിൽ ഗോപി , എസ് ഐ വിജയൻ പിള്ള സിപിഒ മാരായ ജയകുമാർ , ദിലീപ് , ബീന റാണി എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്തു. . വെമ്പായം സ്വദേശിയായ വസന്ത വേറ്റിനാട്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial