അയിരൂപ്പാറയിൽ പത്താംക്ലാസുകാരന് സഹപാഠികളുടെ ക്രൂര മർദ്ധനം

തിരുവനന്തപുരം:അയിരൂപ്പാറയിൽ പത്താം ക്ലാസുകാരന് സഹപാഠികളുടെ ക്രൂരമർദനം. മൂന്നോളം സഹപാഠികള്‍ ചേർന്നാണ് വിദ്യാർഥിയെ മർദിച്ചത്. ജനുവരി 13നാണ് സംഭവം നടന്നത്. മർദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വീട്ടുകാർ വിവരം അറിയുന്നത്. മർദിച്ച വിവരം പുറത്ത് പറഞ്ഞാൽ വീണ്ടും മർദിക്കുമെന്ന് വിദ്യാർഥിയെ ഭീഷണിപ്പെടുത്തിയിരുന്നതായും അമ്മ പറഞ്ഞു. ട്യൂഷൻ സെന്‍ററിൽ നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു വിദ്യാർഥിക്ക് മർദനമേറ്റത്. വിദ്യാർത്ഥിയെ മർദ്ധിക്കുന്നത് തടയാൻ പെൺകുട്ടികൾ ശ്രമിക്കുന്ന ദൃശ്യവും വീഡിയോയിൽ ഉണ്ട്. മർദനത്തിന്‍റെ വീഡിയോ വിദ്യാർഥിയുടെ അമ്മയ്ക്ക് സുഹൃത്ത് അയച്ചു കൊടുക്കുകയായിരുന്നു. വീഡിയോ പുറത്ത് വന്നതിന് പിന്നാലെ…

Read More

പോക്സോ കേസ് പ്രതിക്ക് 32 വർഷം കഠിനതടവും 1,10,000 പിഴയും

കാട്ടാക്കട: പോക്സോ കേസ് പ്രതിക്ക് 32 വർഷം കഠിനതടവും 1,10,000 രൂപ പിഴയും. കാട്ടാക്കട മാറനല്ലൂർ പൂവൻവിള ആർസി ചർച്ചിന് സമീപം പള്ളിത്തറ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ എന്ന് വിളിക്കുന്ന ജോയിയെ(68) ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്‌ജി എസ് രമേഷ് കുമാർ ശിക്ഷിച്ചത്.പിഴ തുക അതിജീവിതയ്ക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ 15 മാസം അധിക തടവ് കൂടി അനുഭവിക്കണം. ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയിൽ നിന്നും അർഹമായ തുക അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി ഉത്തരവിട്ടു. 2016 ലാണ്കേസിനാസ്പദമായ…

Read More

ചാലക്കുടി പുഴയിൽ പാചക തൊഴിലാളി മുങ്ങി മരിച്ചു.

ചാലക്കുടി: ചാലക്കുടി പുഴയില്‍ പരിയാരം സി.എസ് .ആര്‍ കടവിലെ കൊമ്പന്‍ പാറ തടയണയില്‍ കുളിക്കാനിറങ്ങിയ പാചക തൊഴിലാളി മുങ്ങി മരിച്ചു. കുഴൂര്‍ സ്വദേശി കൊടിയന്‍ ജോസഫിന്റെ മകന്‍ ജോയ്‌സന്‍ (42 ) മരിച്ചത്. ഏകദേശം 5 മണിയോടെ കണ്ടെത്തിയ മൃതദേഹം . ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച മൂന്നരയോടെ കുളിക്കാനിറങ്ങിയ ശേഷം നീന്തുന്നനിടയില്‍ മുങ്ങി പോവുകയായിരുന്നു എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു . പരിയാരത്തുള്ള ഫുഡ് കോര്‍ട്ട് കാറ്ററിംങ്ങിലെ കുക്ക് ആയി രണ്ട് മാസമായി ജോലി ചെയ്തുവരുന്നു….

Read More

ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഡോക്ടർക്ക് സസ്‌പെൻഷൻ

മാനന്തവാടി: ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധനെനെയാണ് ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് കെ.ജെ.റീന സസ്‌പെന്‍ഡ് ചെയ്തത്. 2020 ഒക്ടോബറിലാണ് ഡോക്ടര്‍ക്കെതിരെ പീഡനശ്രമ പരാതി ഉയര്‍ന്നത്. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഡോക്ടര്‍ക്ക് കോടതി രണ്ടുവര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു

Read More

മാലിന്യമെടുക്കാന്‍ ചെന്നപ്പോള്‍ പട്ടിയെ വിട്ട് കടിപ്പിച്ചു,വീട്ടുടമയും ആക്രമിക്കാന്‍ ശ്രമിച്ചു; പരാതിയുമായി ഹരിതകര്‍മ സേനാംഗം

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ പോയ ജന്മനാ കാഴ്ചക്കുറവുള്ള ഹരിതകര്‍മ്മ സേനാംഗത്തിനെ പട്ടിയെ തുറന്ന് വിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. തൃശൂര്‍ ചാഴൂര്‍ സ്വദേശി പണ്ടാരിക്കല്‍ വീട്ടില്‍ പ്രജിതയാണ് പ്രദേശവാസിയായ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പട്ടിയെ കൊണ്ട് മനപ്പൂര്‍വ്വം അക്രമിപ്പിക്കുകയായിരുന്നു എന്നാണ് പ്രജിതയുടെ പരാതി. കഴിഞ്ഞ ദിവസമാണ് ചാഴൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗമായ മറ്റൊരു സ്ത്രീയോടൊപ്പം പ്രജിത എസ്എന്‍ റോഡിന് വടക്കുവശത്തുള്ള വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ പോകുന്നത്. ഡേവിസ് എന്നയാളുടെ വീട്ടിലെത്തിയപ്പോളാണ് ദുരനുഭവം നേരിട്ടതെന്ന്…

Read More

കുമളിയിൽ വൻ കഞ്ചാവ് വേട്ട;കാറിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 18 കിലോ കഞ്ചാവ് പിടികൂടി, രണ്ടു പേർ അറസ്റ്റിൽ

കുമളി: കുമളിയിൽ വൻ കഞ്ചാവ് വേട്ട.കാറിൽ ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 18 കിലോയിലധികം കഞ്ചാവ് പിടികൂടി. കഴിഞ്ഞദിവസം രാത്രി 11 മണിയോടെയാണ് ഇടുക്കി എസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും, കുമളി പോലീസും ചേർന്ന് കഞ്ചാവ് ശേഖരം പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസിൽ കുമളി ഒന്നാം മൈൽ സ്വദേശി മുഹമ്മദ് ബഷീർ (43), അമരാവതി രണ്ടാം മൈൽ സ്വദേശി നഹാസ് ഇ നസീർ (33) എന്നിവരാണ് പിടിയിലായത്. ഇവർ ഉപയോഗിച്ചിരുന്ന…

Read More

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൊല്ലം. ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം സമർപ്പിച്ച് ക്രൈം ബ്രാഞ്ച്. സാമ്പത്തികം ലക്ഷ്യമിട്ടുള്ള തട്ടിക്കൊണ്ട് പോകലെന്ന് കുറ്റപത്രം.കേസിൽ മൂന്ന് പ്രതികൾ മാത്രം. ഓയൂരിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസിലാണ് അന്വേഷണം പൂർത്തിയാക്കി ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.കേസിൽ പ്രധാന തെളിവായി തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെയും സഹോദരന്റെയും മൊഴികളാണ് ഉള്ളത്.സിസിടിവി ദൃശ്യങ്ങളും ഫോൺവിളി റെക്കോർഡും പ്രതികളുടെ ഉദ്ദേശം വെളിവാക്കുന്നതാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.സാമ്പത്തികമായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യമെന്ന് പറയുന്ന കുറ്റപത്രം പണം സ്വരൂപിക്കാൻ നിരവധി പദ്ധതികളും…

Read More

മുവായിരം രൂപ സ്വരുക്കൂട്ടിയത് ആക്രി പെറുക്കി; പണം തട്ടിയെടുക്കാൻ എഴുപതുകാരിയെ 51 വയസ്സുകാരൻ കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തി; പ്രതി പിടിയിൽ

കാന്തിവാലി: ആക്രി പെറുക്കി സ്വരുക്കൂട്ടിയ മൂവായിരം രൂപ കൈക്കലാക്കാൻ എഴുപതുകാരിയെ കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തിയ 51 വയസ്സുകാരൻ അറസ്റ്റിൽ. മുംബൈയിലെ കാന്തിവാലിയിൽ ബുധനാഴ്ചയാണ് സംഭവം. മൻസൂർ ഷേയ്ഖ് എന്നയാളാണ് പിടിയിലായത്. തെരുവിൽ കഴിഞ്ഞിരുന്ന അനുസായ സാവന്ത്(70) ആണ് കൊല്ലപ്പെട്ടത്. അടുത്തിടെയാണ് അനുസായ പണം കൂട്ടി വച്ചത് മൻസൂറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഈ പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയത്. ബുധനാഴ്ച വെളുപ്പിനെയാണ് കൊലപാതകം നടന്നത്. കല്ലുപയോഗിച്ച് മൻസൂർ 70കാരിയെ ആക്രമിക്കുകയായിരുന്നു. 3000 രൂപയായിരുന്നു 70കാരി സ്വരുക്കൂട്ടി വച്ചികുന്നത്. കൊലപാതകം നടന്നതായി വിവരം…

Read More

ഹിന്ദുസ്ഥാൻ ലൈഫ് കെയർ ജീവനക്കാരുടെ കുടിശ്ശികയായ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണം: മീനാങ്കൽ കുമാർ

തിരുവനന്തപുരം : ഹിന്ദുസ്ഥാൻ ലാറ്റക്സ് ജീവനക്കാരുടെ കുടിശ്ശിക ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് എ ഐ ടി യു സി ദേശീയ സമിതി അംഗവും ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ ആവശ്യപ്പെട്ടു. എ ഐ ടി യു സി, ഐ എൻ ടി യു സി സംയുക്തമായി ഹിന്ദുസ്ഥാൻ ലാറ്റക്സ് ഹെഡ് ഓഫീസിനു മുന്നിൽ നടത്തിയ ധരണയിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2017 മുതൽ ലാറ്റക്സ് ജീവനക്കാർക്ക് ഉള്ള ആനുകൂല്യങ്ങളുടെ കുടിശ്ശിക വിതരണം ചെയ്യാത്തതിലുള്ള മാനേജ്മെന്റിന്റെ…

Read More

റിട്ട എസ്ഐയുടെ വീട്ടിൽ കയറി ഭാര്യയുടെ സ്വർണ മാലയുമായി കടന്നു; യുവതി പൊലീസ് പിടിയിൽ

തിരുവനന്തപുരം: റിട്ട. എസ്.ഐയുടെ വീട്ടിൽ കയറി ഭാര്യയുടെ സ്വർണമാലയുമായി കടന്ന യുവതിയെ പൊലീസ് പിടികൂടി. തിരുവനന്തപുരം വട്ടിയൂർക്കാവ് കരുംകുളം ഓമന വിലാസത്തിൽ ജയലക്ഷ്മി(32)ആണ് പ്രതി. റിട്ട. എസ്.ഐ. ഗംഗാധരൻ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തിൽക്കിടന്ന നാലുപവന്റെ സ്വർണ മാലയാണ് ഇവർ കവർന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വെള്ളായണി തെന്നൂർ അങ്കലംപാട്ട് വീട്ടിൽ മാലയാണ് കവർന്നത്. ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന ആണ് ജലക്ഷ്മി വയോധികരായ ദമ്പതികളുടെ വീട്ടിൽ എത്തുന്നത്. തുടർന്ന് ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial