പെൺപുലികളുടെ തേരോട്ടം; കപ്പടിച്ച് ഇന്ത്യ, സൗത്ത് ആഫ്രിക്കയെ 52 റൺസിന് തകർത്തു
വനിതാ ഏകദിന ലോകകപ്പ് മുത്തമിട്ട് ഇന്ത്യ. ഫൈനലില് ദക്ഷിണാഫ്രിക്കയെ 52 റൺസിനാണ് ഇന്ത്യ കീഴടക്കിയത്. ഇന്ത്യൻ വനിതകളുടെ ആദ്യ ഏകദിന ലോകകപ്പ് കിരീടവും ഒപ്പം തന്നെ ആദ്യ ഐ സി സി കിരീടവും കൂടിയാണ് ഇത്. മത്സരത്തിൽ ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. ദക്ഷിണാഫ്രിക്കയുടെ മറുപടി ബാറ്റിങ് 246 റൺസിൽ അവസാനിച്ചു. ക്യാപ്റ്റൻ ലോറ വോള്വാര്ഡ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറിയുമായി തിളങ്ങിയെങ്കിലും ഫലമുണ്ടായില്ല. 98 പന്തിൽ 11 ഫോറുകളും ഒരു…

