ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ

ന്യൂജഴ്സി ∙ ആറാം ലോകകിരീടം ലക്ഷ്യമിട്ട് ടൂർണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിന് വിജയത്തോടെ തുടങ്ങാനായില്ല. കഴിഞ്ഞ ലോകകപ്പിലെ അട്ടിമറിക്കാരെന്ന വിശേഷണം നിലനിർത്തി മൊറോക്കോ ബ്രസീലിനെ 1-1 സമനിലയിൽ തളച്ചു. ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ ഇരുടീമുകളും ഓരോ പോയിന്റ് വീതം സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മൊറോക്കോ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ബ്രസീലിന്റെ പ്രതിരോധനിരയെ നിരന്തരം സമ്മർദത്തിലാക്കിയ അവർക്ക് 21-ാം മിനിറ്റിൽ ലീഡ് നേടാനായി. ഇസ്മായിൽ സായിബാരിയുടെ കൃത്യമായ ഫിനിഷിങ്ങിലൂടെയാണ് മൊറോക്കോ മുന്നിലെത്തിയത്. ഗോൾ വഴങ്ങിയതോടെ ബ്രസീൽ…

Read More

ആരാധകർക്ക് നിരാശ; നെയ്മർ പുറത്ത്; മൊറൊക്കെയ്‌ക്കെതിരെ കളിക്കില്ലെന്ന് കോച്ച്

ലോകകപ്പ് ഫുട്ബോൾ 2026 ലെ ആദ്യ മത്സരത്തിൽ ബ്രസീലിനെതിരെ സൂപ്പർ താരം നെയ്മർ കളിക്കില്ല. പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്തതിനാൽ താരം കളിക്കില്ലെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി പറഞ്ഞു. നെയ്മറിന് ഗ്രൂപ്പ് മത്സരങ്ങൾ മുഴുവനായും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഞായറാഴ്ച പുലർച്ചെ 3.30-നാണ് ലോകകപ്പിലെ ബ്രസീൽ-മൊറോക്കോ മത്സരം. നെയ്മറിന്റെ അസാന്നിധ്യത്തിൽ ഫ്ലെമെങ്കോ താരം ലൂക്കാസ് പഖ്വെറ്റയായിരിക്കും മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന റോൾ ഏറ്റെടുക്കുക. ഈജിപിതിനെതിരായ മത്സരത്തിൽ ഇറങ്ങിയ ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

Read More

കോഹ്‌ലിയുടെ മാസ്മരിക ഇന്നിങ്‌സ്; തുടർച്ചയായ രണ്ടാം ഐപിഎൽ കിരീടം ആർസിബിക്ക്

അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടും ചാമ്പ്യൻമാരായി. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ചാണ് ആർസിബി തുടർച്ചയായ രണ്ടാം കിരീടം സ്വന്തമാക്കിയത്. 156 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബെംഗളൂരു 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. വിജയശിൽപിയായത് വിരാട് കോലിയായിരുന്നു. 42 പന്തിൽ പുറത്താകാതെ 75 റൺസെടുത്ത താരം ആർസിബിയുടെ ചേസിങ്ങിന് കരുത്തായി. 25 പന്തിൽ അർധസെഞ്ചുറി പൂർത്തിയാക്കിയ കോലി, ഐപിഎല്ലിലെ തന്റെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയും കുറിച്ചു….

Read More

രാജകീയ വിജയത്തോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഐപിഎൽ ഫൈനലിൽ

ധരംശാല: ഐപിഎല്ലില്‍ രാജകീയ വിജയത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഫൈനലില്‍ കടന്നു. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയാണ് നിലവിലെ ചാംപ്യന്മാരായ ആര്‍സിബി തകര്‍ത്തത്. ഗുജറാത്തിനെതിരെ 92 റണ്‍സിനായിരുന്നു റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയം. നായകന്‍ രജത് പടീദാറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ബംഗളൂരുവിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. ഐപിഎല്ലില്‍ അഞ്ചാം തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഫൈനലില്‍ കടക്കുന്നത്. ബംഗളൂരു ഉയര്‍ത്തിയ 255 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 19.3 ഓവറില്‍ 162 റണ്‍സിന് പുറത്തായി. ബംഗളൂരുവിനായി…

Read More

സ്വന്തം രാജ്യത്തെ ആരാധകര്‍ക്ക് മുന്നില്‍ അവസാന മല്‍സരം കളിച്ച് ലയണല്‍ മെസി

അര്‍ജന്റീനയിലെ ലാ ബോംബോനെറ സ്റ്റേഡിയത്തില്‍ സാംബിയക്കെതിരേ സൗഹൃദ മല്‍സരത്തിലാണ് മുപ്പത്തിയെട്ടുകാരനായ മെസി വിടവാങ്ങല്‍ മല്‍സരം കളിച്ചത്. അര്‍ജന്റീനയുടെ മണ്ണില്‍ തങ്ങളുടെ പ്രിയപ്പെട്ട നായകന്‍ കളിക്കുന്ന അവസാന മല്‍സരമായിരിക്കും ഇതെന്ന് ഏറെക്കുറെ ഉറപ്പായതോടെ സ്റ്റേഡിയം മുഴുവന്‍ മെസി ചാന്റുകളാല്‍ മുഖരിതമായിരുന്നു. ആരാധകരുടെ സ്‌നേഹപ്രവാഹം കണ്ട് കണ്ണുനീര്‍ തുടയ്ക്കുന്ന മെസിയുടെ ദൃശ്യങ്ങള്‍ നിമിഷങ്ങള്‍ക്കകമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. വികാരത്തള്ളിച്ചയിലും ഗോളടിച്ചും സഹതാരങ്ങളെക്കൊണ്ട് ഗോളടിപ്പിച്ചും ഗ്രൗണ്ടില്‍ തന്റെ മാസ്മരിക പ്രകടനത്തിന് ഒട്ടും കുറവുണ്ടാവില്ലെന്ന് മെസി തെളിയിച്ചു. സാംബിയക്കെതിരായ മല്‍സരത്തില്‍ അര്‍ജന്റീന എതിരില്ലാത്ത…

Read More

ഐപിഎല്ലിന് ഇന്ന് കൊടിയേറ്റം; കിരീടം നിലനിര്‍ത്താന്‍ ആര്‍സിബി, ആദ്യ മത്സരം ഹൈദരാബാദിനെതിരെ

    ബെംഗളൂരു : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്തൊന്‍പതാം സീസണ് ഇന്ന് തുടക്കം. നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് കളി. ഐപിഎല്ലിലെ കന്നിക്കിരീടം നിലനിര്‍ത്താനാണ് ആര്‍സിബി ശ്രമിക്കുക. കിരീടം വീണ്ടെടുക്കാന്‍ ഹൈദരാബാദും. ഹോം ഗ്രൗണ്ടില്‍ ഇറങ്ങുന്നതിന്റെ ആനൂകൂല്യമുണ്ട് ആര്‍സിബിക്ക്. ചാമ്പ്യന്‍മാരുടെ റണ്‍സ് പ്രതീക്ഷ ഫില്‍ സാള്‍ട്ട്, വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, രജത് പടിധാര്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ് എന്നിവരില്‍….

Read More

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ; 16,700 കോടി രൂപയ്ക്ക് ആർസിബിയെ വിറ്റു

ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ 1.78 ബില്യൺ ഡോളറിന് (ഏകദേശം 16,706 കോടി രൂപ) ആദിത്യ ബിർള ഗ്രൂപ്പ്, ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ്, ബോൾട്ട് വെഞ്ചേഴ്സ്, ബ്ലാക്ക് സ്റ്റോൺ എന്നിവരടങ്ങിയ സഖ്യം സ്വന്തമാക്കി ഐപിഎൽ ചരിത്രത്തിലെ റെക്കോർഡ് തുകയ്ക്ക് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ പുതിയ സംരംഭക സഖ്യം സ്വന്തമാക്കി. കുമാർ മംഗലം ബിർളയുടെ നേതൃത്വത്തിലുള്ള ആദിത്യ ബിർള ഗ്രൂപ്പ് ഉൾപ്പെട്ട സംയുക്ത സംരംഭമാണ് ടീമിനെ വാങ്ങിയത്. രാജസ്ഥാൻ റോയൽസ് 1.63 ബില്യൺ ഡോളറിന് വിറ്റുപോയതായിരുന്നു…

Read More

ഐപിഎല്‍ 2026; ആദ്യഘട്ട മല്‍സരക്രമം പുറത്തിറക്കി ബിസിസിഐ, ആദ്യ അങ്കം ആര്‍സിബിയും സണ്‍റൈസേഴ്‌സും തമ്മില്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുതിയ സിസണിന്റെ ഒന്നാംഘട്ട ഫിക്സ്ചര്‍ പുറത്തിറക്കി ബിസിസിഐ. മാര്‍ച്ച് 28 മുതലാണ് ഐപിഎല്‍ 19-ാം പതിപ്പിന് തുടക്കംകുറിക്കുക. നിലവിലെ ചാംപ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗൂളുരു (ആര്‍.സി.ബി) സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ആദ്യ മല്‍സരത്തില്‍ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മല്‍സരം. സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്തിയ്യതി പ്രഖ്യാപിച്ചതിന് ശേഷമായിരിക്കും പൂര്‍ണ്ണ ഫിക്സ്ചര്‍ പുറത്തിറക്കുകയെന്ന് ബിസിസിഐ അറിയിച്ചു. ബെംഗളൂരു, മുംബൈ, ഗുവാഹാട്ടി, ന്യൂ ചണ്ഡീഗഢ്, ലക്നൗ, കൊല്‍ക്കത്ത, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ 10…

Read More

ഈ വർഷം അമേരിക്കയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിൻമാറി

ടെഹ്റാൻ: ഈ വർഷം അമേരിക്കയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിൻമാറി. രാജ്യത്തിന്റെ കായികമന്ത്രി അഹമ്മദ് ദുന്യാമലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇറാനിലെ ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു മന്ത്രി. മാസങ്ങളുടെ ഇടവേളയിൽ രണ്ട് യുദ്ധങ്ങൾ ഇറാന് മേൽ അടിച്ചേൽപ്പിക്കുകയും ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്തവരാണ് അമേരിക്ക. മാത്രവുമല്ല ഇറാന്റെ പരമോന്നത നേതാവിനേയും അവർ കൊലപ്പെടുത്തി. അപ്പോൾ ആ നാട്ടിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല- മന്ത്രി വ്യക്തമാക്കി. 2026 ഫുട്ബോൾ ലോകകപ്പ് അമേരിക്ക, മെക്സികോ, കാനഡ എന്നിവിടങ്ങളിലാണ്…

Read More

ഫൈനലില്‍ ആവേശം അതിരുകടന്നു; അര്‍ഷ്ദീപിന് വന്‍ തുക പിഴയിട്ട് ഐസിസി

ദുബായ്: ട്വന്റി-20 ലോകകപ്പ് ഫൈനലിലെ മോശം പെരുമാറ്റത്തിന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ്ങിന് ഐസിസി പിഴ ശിക്ഷ വിധിച്ചു. മാച്ച് ഫീസിന്റെ 15 ശതമാനം പിഴയായി അടക്കണം. പിഴയ്ക്കു പുറമെ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് മേല്‍ ചുമത്തിയാതായി ഐസിസി അറിയിച്ചു. ഐസിസിയുടെ പെരുമാറ്റച്ചട്ടത്തിലെ ലെവല്‍ 1 ലംഘനമായ ആര്‍ട്ടിക്കിള്‍ 2.9 പ്രകാരമാണ് നടപടി. അന്താരാഷ്ട്ര മത്സരത്തിനിടെ ഒരു കളിക്കാരന് നേരെയോ അല്ലെങ്കില്‍ താരത്തിന് സമീപത്തേക്കോ അപകടകരമായ രീതിയില്‍ പന്തോ അല്ലെങ്കില്‍ ക്രിക്കറ്റ് ഉപകരണങ്ങളോ എറിയുന്നത്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial