അർജൻ്റീനയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്പെയിൻ ഫിഫ ലോകകപ്പ് ചാമ്പ്യൻ




ന്യൂയോർക്ക്: ഫിഫ ലോകകപ്പ് കിരീടം സ്പെയിനിന്. ആവേശം നിറഞ്ഞ ഫൈനലിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയെ ഒറ്റ ഗോളിൽ വീഴ്ത്തിയാണ് സ്പെയിൻ രണ്ടാം ലോക കിരീടം ഉയർത്തിയത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോൾരഹിതമായപ്പോൾ എക്സ്ട്രാ ടൈമിൽ ഫെറാൻ ടോറസ് നേടിയ ഗോളാണ് വിജയികളെ നിർണയിച്ചത്. 2010ലെ ആദ്യ കിരീട നേട്ടത്തിനു ശേഷം സ്പെയിനി‍ന്റെ രണ്ടാം നേട്ടമാണിത്. ലോകകപ്പ് കിരീടം നിലനിർത്താമെന്ന അർജന്റീനയുടെ മോഹം നടന്നില്ല. മത്സരത്തിൽ അർജന്റീന തീർത്തും നിറംമങ്ങിയ പ്രകടനമായിരുന്നു. എക്സ്ട്രാ ടൈമിന്റെ അവസാന ഘട്ടത്തിൽ അർജന്റീന സമനിലയ്ക്കായി ശ്രമിച്ചെങ്കിലും സ്പെയിൻ കുലുങ്ങിയില്ല.

മത്സരത്തിലുടനീളം സ്പെയിനിന്റെ സർവാധിപത്യമായിരുന്നു. പോസ്റ്റിനു കീഴിൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിന്റെ ചോരാ കൈകളാണ് പലപ്പോഴും അർജന്റീനയെ രക്ഷപ്പെടുത്തിയത്. മത്സരത്തിന്റെ 90 മിനിറ്റിലും അർജന്റീനയ്ക്ക് സ്പാനിഷ് ബോക്സിനടുത്തേക്ക് മാത്രമേ എത്താൻ പറ്റിയുള്ളു. ഒരു ഷോട്ട് പോലും അവർ തൊടുത്തില്ല. അവസാന ഇഞ്ച്വറി സമയത്താണ് അർജന്റീന ഒരു ഗോൾ ശ്രമം നടത്തിയത്.

ഇഞ്ച്വറി സമയത്ത് എൻസോ ഫെർണാണ്ടസിനു രണ്ടാം മഞ്ഞ കാർഡും അതുവഴി ചുവപ്പ് കാർഡും കിട്ടി പുറത്താകേണ്ടി വന്നു. കുബാർസിയെ അപകടകരമായി വീഴ്ത്തിയതിനാണ് എൻസോ ഫെർണാണ്ടസിനു മടങ്ങേണ്ടി വന്നത്. പിന്നാലെ സ്പെയിനിനു അനുകൂലമായി ഒരു ഫ്രീ കിക്ക് കിട്ടി. യമാലിന്റെ അപകടകരമായി വന്ന ഷോട്ട് എമി വീണ്ടും തടഞ്ഞു. എക്സ്ട്രാ ടൈമിൽ അർജന്റീന 10 പേരുമായാണ് കളിച്ചത്. തുടക്കത്തിൽ നിക്കോ വില്ല്യംസ് പന്ത് വലയിലിട്ടെങ്കിലും മികേൽ മെറീനോ ഫൗൾ ആയതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു. പിന്നീടും സ്പെയിൻ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഗോളിനായി തുടർ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല.

ഇഞ്ച്വറി സമയത്ത് എൻസോ ഫെർണാണ്ടസിനു രണ്ടാം മഞ്ഞ കാർഡും അതുവഴി ചുവപ്പ് കാർഡും കിട്ടി പുറത്താകേണ്ടി വന്നു. കുബാർസിയെ അപകടകരമായി വീഴ്ത്തിയതിനാണ് എൻസോ ഫെർണാണ്ടസിനു മടങ്ങേണ്ടി വന്നത്. പിന്നാലെ സ്പെയിനിനു അനുകൂലമായി ഒരു ഫ്രീ കിക്ക് കിട്ടി. യമാലിന്റെ അപകടകരമായി വന്ന ഷോട്ട് എമി വീണ്ടും തടഞ്ഞു. എക്സ്ട്രാ ടൈമിൽ അർജന്റീന 10 പേരുമായാണ് കളിച്ചത്. തുടക്കത്തിൽ നിക്കോ വില്ല്യംസ് പന്ത് വലയിലിട്ടെങ്കിലും മികേൽ മെറീനോ ഫൗൾ ആയതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു. പിന്നീടും സ്പെയിൻ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഗോളിനായി തുടർ ശ്രമം നടത്തിയെങ്കിലും അതൊന്നും വിജയം കണ്ടില്ല

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: