കാത്തിരിപ്പിന് വിരാമം; വിൻഡീസിന് എതിരെ സെഞ്ചുറി നേടി കോഹ്‌ലി.

പോർട്ട് ഓഫ് സ്പെയിൻ : വിദേശ മണ്ണിലെ ടെസ്‌റ്റ് സെഞ്ചുറിക്കായുള്ള തന്റെ അഞ്ച് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് വിരാട് കോഹ്‌ലി. പോർട്ട് ഓഫ് സ്‌പെയിനിലെ ക്വീൻസ് പാർക്ക് ഓവലിൽ നടന്ന രണ്ടാം ടെസ്‌റ്റിന്റെ രണ്ടാം ദിനത്തിൽ വിൻഡീസിനെതിരെ തന്റെ 29-ാം ടെസ്‌റ്റ് സെഞ്ചുറി നേടി കോഹ്‌ലി ഫോമിലേക്കുള്ള തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി. 180 പന്തിൽ സെഞ്ച്വറി തികച്ച കോഹ്‌ലി തന്റെ 500-ാം അന്താരാഷ്ട്ര മത്സരം അവിസ്‌മരണീയ മുഹൂർത്തമാക്കി മാറ്റി. 2018 ഡിസംബറിൽ പെർത്ത് സ്‌റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ…

Read More

ജമീമയുടെ ഓൾറൗണ്ട് മികവിൽ ഇന്ത്യ ബംഗ്ലാദേശിനെ തകർത്തു

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വിജയ വഴിയിൽ തിരികെയെത്തി. ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഇന്ത്യ 108 റൺസിന്റെ വിജയം സ്വന്തമാക്കി. ബാറ്റു കൊണ്ടും ബൗളു കൊണ്ടും തിളങ്ങിയ ജമീമ റോഡ്രിഗസ് ആണ് സ്റ്റാർ ആയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 228 റൺസ് നേടിയിരുന്നു. കഴിഞ്ഞ മത്സരത്തിൽ കനത്ത പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് ഭേദപ്പെട്ട ബാറ്റിംഗാണ് ഇന്ന് കാഴ്ചവെയ്ക്കാനായത്. 86 റൺസ് നേടിയ ജെമീമ റോഡ്രിഗസ് ടീമിന്റെ ടോപ് സ്കോറർ ആയപ്പോൾ ഹർമ്മൻപ്രീത് കൗർ 52 റൺസും…

Read More

ടെസ്റ്റ് റാങ്കിംഗിൽ രോഹിത് ശർമ്മ ആദ്യ പത്തിൽ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്റെ പത്താം ടെസ്റ്റ് സെഞ്ച്വറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എംആർഎഫ് ടയേഴ്സ് ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗിലെ ആദ്യ 10-ലേക്ക് തിരിച്ചുവരവ് നടത്തി. റാങ്കിംഗിൽ മൂന്ന് സ്ഥാനങ്ങൾ ഉയർന്ന രോഹിത് സഹതാരങ്ങളായ ഋഷഭ് പന്ത് (11), വിരാട് കോഹ്ലി (14) എന്നിവരെ മറികടന്ന് ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യൻ ബാറ്ററാകുകയും ചെയ്തു. യുവ ബാറ്റർ യശസ്വി ജയ്സ്വാളും തന്റെ മികച്ച അരങ്ങേറ്റ സെഞ്ചുറിക്ക് ശേഷം റാങ്കിംഗിൽ ആദ്യമായി…

Read More

സൂപ്പർ താരം ലയണൽ മെസ്സി ഇനി ഇന്റർ മിയാമിയ്ക്ക് സ്വന്തം

സൂപ്പര്‍ താരം ലയണല്‍ മെസ്സി ഇനി ഇന്റര്‍ മിയാമിയ്ക്ക് സ്വന്തം .സൂപ്പർ താരം ലയണൽ മെസിയെ അവതരിപ്പിച്ച് മേജർ ലീഗ് സോക്കർ ക്ലബായ ഇന്‍റർ മിയാമി. 492 കോടി രൂപ വാര്‍ഷിക പ്രതിഫലമായി നൽകിയാണ് ഇന്‍റർ മിയാമി ലയണൽ മെസിയെ സ്വന്തമാക്കിയത്.യു.എസ്സിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബാണ് ഇന്റര്‍ മിയാമി. മെസ്സിയെ അവതരിപ്പിച്ച ചടങ്ങില്‍ ആരാധകരുടെ ആവേശം അണപൊട്ടിയൊഴുകി 2025 വരെയുള്ള കരാറിലാണ് മെസ്സി ഇന്‍റർ മിയാമിക്കായി ബൂട്ട് കെട്ടുക‍. ഇഷ്ടനമ്പറായ പത്താം നമ്പര്‍ ജഴ്‌സിയും നൽകിയാണ്…

Read More

ബംഗ്ലാദേശിനു ചരിത്ര വിജയം

മിർപൂർ∙ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ വനിതകളെ ഞെട്ടിച്ച് ബംഗ്ലദേശ്. 40 റൺസിന്റെ ചരിത്ര വിജയമാണ് മിർപൂരിൽ ബംഗ്ലദേശ് സ്വന്തമാക്കിയത്. ആദ്യമായാണ് ബംഗ്ലദേശ് വനിതാ ടീം ഇന്ത്യയെ ഏകദിന പോരാട്ടത്തിൽ കീഴടക്കുന്നത്. മഴ കാരണം 44 ഓവറായി ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബംഗ്ലദേശ് 152 റൺസെടുത്തു പുറത്തായി. ടോസ് നേടിയ ഇന്ത്യ ബംഗ്ലദേശിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 64 പന്തുകളിൽനിന്ന് 39 റൺസെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ബംഗ്ലദേശിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി അമന്‍ജ്യോത്…

Read More

ഇന്ത്യ – ബംഗ്ലാദേശ്‌ വനിതാ ട്വന്റി-20: മിന്നും താരമായി മിന്നുമണി. പരമ്പര ഇന്ത്യക്ക്

ധാക്ക: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച്‌ ചരിത്രം സൃഷ്ടിച്ച മലയാളി താരം മിന്നു മണി മികച്ച ഫോം തുടരുന്നു. ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ അത്ഭുതബൗളിങ്ങാണ് മിന്നു മണി പുറത്തെടുത്തത്. മത്സരത്തില്‍ നാലോവര്‍ ചെയ്ത മിന്നു വെറും ഒൻപത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റൈടുത്തു. ഒരു മെയ്ഡൻ ഓവര്‍ അടക്കമാണിത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് 20 ഓവറില്‍ വെറും 95 റണ്‍സ് മാത്രമാണ് നേടാനായത്. 19 റണ്‍സെടുത്ത ഷഫാലി…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial