ലയണൽ മെസ്സിയും അർജന്റീന ടീമും പ്രദർശന മത്സരത്തിനായി ഒക്ടോബറിൽ കേരളത്തിലെത്തും

ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും പ്രദർശന മത്സരത്തിനായി ഒക്ടോബറിൽ കേരളത്തിലെത്തും. അർജൻറീന ടീമിന്റെ ഒഫീഷ്യൽ പാർട്ണറായ എച്ച്.എസ്.ബി.സി ഇന്ത്യയാണ് മെസ്സിയും സംഘവും കേരളത്തിലെത്തുമെന്ന് അറിയിച്ചത്. ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബാൾ ടീം ഒക്ടോബറിൽ ഇന്ത്യയിലെത്തുമെന്ന് എച്ച്.എസ്.ബി.സി പ്രസ്താവനയിൽ പറയുന്നു. അർജന്റീന ഫുട്ബാൾ അസോസിയേഷനും എച്ച്.എസ്.ബി.സിയും തമ്മിൽ ഇതിനായി കരാർ ഒപ്പിട്ടിട്ടുണ്ട്. ഇതിന് മുമ്പ് 2011 സെപ്തംബറിൽ മെസ്സിയും സംഘവും ഇന്ത്യയിലെത്തിയിരുന്നു. ലോകകപ്പ് യോഗ്യത മത്സരത്തിനായിട്ടായിരുന്നു അന്ന് ടീം കൊൽക്കത്തയിൽ എത്തിയത്. മത്സരത്തിൽ 1-0ത്തിന്…

Read More

അർജന്റീന ബ്രസീൽ ക്ലാസിക്ക് പോരാട്ടം; നാളെ പുലർച്ചെ 5.30 മുതൽ

ബ്യൂണസ് അയേഴ്സ്: ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീൽ- അർജന്റീന പോരാട്ടം നാളെ ഇന്ത്യൻ സമയം പുലർച്ചെ 5.30 മുതൽ. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിർണായക മത്സരത്തിലാണ് ലാറ്റിനമേരിക്കൻ കരുത്തർ നേർക്കുനേർ വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികിൽ നിൽക്കുന്ന നിലവിലെ ലോക ചാംപ്യൻമാർ കൂടിയായ അർജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പാക്കാൻ. ആരാധകർക്ക് ഫാനടിസ് ആപ്പ് വഴി മത്സരം തത്സമയം കാണാം. ഇരു ടീമുകൾക്കും സമ്മർദ്ദമുണ്ട്. ഇതിഹാസ താരവും നായകനുമായ ലയണൽ…

Read More

ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പ് മൽസരങ്ങൾക്ക് തിരുവനന്തപുരവും വേദിയാകും

ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി വനിത ക്രിക്കറ്റ് ലോകകപ്പ് മൽസരങ്ങൾക്ക് തിരുവനന്തപുരവും വേദിയാകും. അഞ്ച് വേദികളിലൊന്നായാണ് തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തെ ബിസിസിഐ തിരഞ്ഞെടുത്തത്. 2025 സെപ്റ്റംബർ മാസമാണ് ഐസിസി വനിത ലോകകപ്പ് ഇന്ത്യയിൽ വെച്ച് നടക്കുക. അഞ്ച് മത്സരങ്ങളെങ്കിലും കേരളത്തില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരള ക്രിക്കറ്റ് അസോസിയേഷന് ബിസിസിഐ ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആകെ എട്ട് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഈ സമയത്ത് കേരളത്തില്‍ മഴയില്ല എന്നതുള്‍പ്പടെയുള്ള ഘടകങ്ങള്‍ പരിഗണിച്ചു എന്നാണറിവ്. പുരുഷ ഏകദിന…

Read More

ഐപിഎൽ 2025ന് ഇന്ന് പൂരക്കൊടിയേറ്റം; ആദ്യ മത്സരത്തിൽ KKR RCBയെ നേരിടും

         ജനപ്രിയ ലീഗായ ഐപിഎല്ലിന്റെ 18-ാം പതിപ്പിനു ഇന്ന് കൊല്‍ക്കത്തയില്‍ തിരിതെളിയും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും. ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് 7.30നാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്തയെ അജിങ്ക്യ രഹാനെ നയിക്കുമ്പോള്‍ രജത് പാട്ടിദാറിന് കീഴിലാണ് ആര്‍സിബി ഇറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ സ്വന്തമാക്കിയ മൂന്നാം ഐപിഎല്‍ കിരീടം നിലനിര്‍ത്തുകയെന്ന ലക്ഷ്യമാണ് നൈറ്റ് റൈഡേഴ്‌സിന് മുന്നിലുള്ളത്. ആര്‍സിബിക്കെതിരെ നടന്ന 34 മത്സരങ്ങളില്‍ 20ലും കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു വിജയം.ഓരോ ടീമിനും ആകെ 14…

Read More

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ ഇന്ത്യയുടെ മുത്തം.

ദുബായ്: 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ ഇന്ത്യയുടെ മുത്തം. 25 വര്‍ഷം മുന്‍പത്തെ ഫൈനല്‍ തോല്‍വിക്ക് ന്യൂസിലന്‍ഡിനോടു മധുര പ്രതികാരം തീര്‍ത്ത് കിരീടം നേടാനും ഇന്ത്യക്കായി. ഫൈനലില്‍ 4 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരുവേള ന്യൂസിലന്‍ഡ് ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും കെഎല്‍ രാഹുലിന്റെ കാമിയോ ഇന്നിങ്‌സ് സെമിയിലെന്ന പോലെ ഫൈനലിലും നിര്‍ണായകമായി. ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തു….

Read More

സുനില്‍ ഛേത്രി വിരമിക്കല്‍ പിൻവലിച്ച്‌ ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരുന്നു

ഇന്ത്യൻ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി വിരമിക്കല്‍ പിൻവലിച്ച്‌ ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ തീരുമാനിച്ചു ഒരു വർഷം മുമ്പ് അന്താരാഷ്ട്ര വിരമിക്കല്‍ പ്രഖ്യാപിച്ച സ്‌ട്രൈക്കർ, ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമായും (എഐഎഫ്‌എഫ്) ഹെഡ് കോച്ച്‌ മനോലോ മാർക്കസുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഈ തീരുമാനമെടുത്തത്. ഇന്ത്യക്ക്  പ്രധാന അന്താരാഷ്ട്ര മത്സരങ്ങള്‍ മുന്നില്‍ ഉള്ളതിനാല്‍, ഛേത്രിയുടെ പരിചയസമ്പത്തും നേതൃത്വവും ടീമിന് കാര്യമായ ഉത്തേജനം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യക്ക് മറ്റൊരു സ്ട്രൈക്കറെ കണ്ടെത്താൻ ആകാത്തതും ഈ തീരുമാനത്തിന് കാരണമായി. ഇന്ത്യയുടെ…

Read More

മഞ്ഞകളെ പഞ്ഞിക്കിട്ട് ഇന്ത്യ,പട നയിച്ച് കോഹ്ലി ; ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ

ദുബായ്: ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ കടന്ന് ഇന്ത്യ. സെമിയില്‍ ഓസ്‌ട്രേലിയക്കെതിരെ നാല് വിക്കറ്റ് ജയം നേടിയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ന്യൂസിലന്‍ഡ് – ദക്ഷിണാഫ്രിക്ക രണ്ടാം സെമി ഫൈനല്‍ വിജയികളെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ നേരിടും. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തില്‍ 11 പന്ത് ശേഷിക്കെ ഇന്ത്യ മറികടന്നു. 98 പന്തില്‍ നിന്ന് 84 റണ്‍സ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശ്രേയസ് അയ്യര്‍(45), കെ.എല്‍…

Read More

ഏകദിനത്തില്‍ 60ല്‍ കൂടുതല്‍ ശരാശരിയോടെ ചെയിസിംഗിൽ 8000 റണ്‍സ് നേടുന്ന ആദ്യ താരമായ് കോഹ്ലി

ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലൂടെ പുതിയ നേട്ടത്തിലെത്തി വിരാട് കോഹ്‌ലി. സച്ചിന്‍ ടെണ്ടുക്കര്‍ക്ക് ശേഷം ഏകദിന മത്സരങ്ങളില്‍ ചെയിസിംഗിൽ  8000 റണ്‍സ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഏകദിനത്തില്‍ 60ല്‍ കൂടുതല്‍ ശരാശരിയോടെ 8000 റണ്‍സ് നേടുന്ന ആദ്യ താരമാണ് കോഹ്‌ലി. ഏകദിനത്തില്‍ സ്‌കോര്‍ പിന്‍തുടരുമ്പോള്‍ 60 ല്‍ കൂടുതല്‍ ശരാശരിയോടെ 1000ത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ ഏകതാരമാണ് കോഹ്‌ലി ഏകദിനത്തില്‍ ചെയിസിംഗിൽ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് ഇപ്പോഴും സച്ചിന്റെ പേരിലാണ്. 8720…

Read More

രഞ്ജി ട്രോഫി ഫൈനലിൽ പൊരുതിവീണു കേരളം കിരീടം വിദർഭ സ്വന്തമാക്കി

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ പൊരുതിവീണ കേരളം. രഞ്ജി ട്രോഫി കിരീടം വിദർഭ സ്വന്തമാക്കി. അവസാന ദിവസത്തിൽ കേരളം വിജയത്തിനായി ശ്രമിച്ചെങ്കിലും ഈ വിക്കറ്റുകൾ വീഴാൻ താമസമെടുത്തത് തിരിച്ചടിയായി. കളി 375-9 എന്ന നിലയിൽ നിൽക്കെ കേരളം സമനിലക്ക് സമ്മതിച്ചു. അവർക്ക് 400 മുകളിൽ ലീഡ് ഉണ്ടായിരുന്നു. ഇന്ന് തുടക്കത്തിൽ 135 ന് എടുത്ത കരുണ് നായരെ സാർവതെ പുറത്താക്കി. സ്റ്റാമ്പിംഗിലൂടെ ആയിരുന്നു താരം പുറത്താക്കപ്പെട്ടത്. പിന്നാലെ 4 നിർദ്ദേശ് എടുത്ത ഹർഷ് ദൂബെയെ ഏദൻ ആപ്പിൾ…

Read More

കോഹ്ലിക്ക്  സെഞ്ച്വറി; പാകിസ്ഥാനെ തകർത്ത് ഇന്ത്യ

ദുബായ്: പാകിസ്ഥാനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 42.3 ഓവറില്‍ ഇന്ത്യ 244 റണ്‍സെടുത്താണ് ജയമുറപ്പിച്ചത്. ഇന്ത്യ ആറ് വിക്കറ്റ് ജയമാണ് ആഘോഷിച്ചത്. ജയത്തോടെ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പിച്ചു. പാകിസ്ഥാന്റെ ടൂര്‍ണമെന്റിലെ നിലനല്‍പ്പ് ത്രിശങ്കുവിലായി.ഇന്ത്യക്കായി വിരാട് കോഹ്‌ലി കിടിലന്‍ സെഞ്ച്വറിയുമായി കളം വാണു. ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ച്വറിയും നേടി. ഫോറടിച്ച് വിരാട് കോഹ്‌ലി സെഞ്ച്വറി തികച്ചു….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial