അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലിൽ

അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം. കലാശപ്പോരില്‍ ദക്ഷിണാഫ്രിക്കയാണ് എതിരാളികള്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് വനിതകള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്. ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 15 ഓവറില്‍ 117 റണ്‍സെടുത്ത് ലക്ഷ്യം കണ്ടു. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യന്‍ ജയം. ഇന്ത്യന്‍ ബോളര്‍മാരില്‍ പരുണിക സിസോദിയ, വൈഷ്ണവി ശര്‍മ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. പരുണികയാണ് കളിയിലെ…

Read More

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ക്വാർട്ടറിൽ. ബിഹാറിനെ ഒരിന്നിം​ഗ്സിനും 169 റൺസിനും തോൽപ്പിക്കുവാൻ സച്ചിൻ ബേബിയുടെ സംഘത്തിന് രണ്ട് ദിവസം മാത്രം മതിയായിരുന്നു. ആറ് വർഷത്തിന് ശേഷമാണ് കേരളം രഞ്‍ജി ട്രോഫിയിൽ ക്വാർട്ടറിൽ പ്രവേശിക്കുന്നത്. രണ്ട് ഇന്നിം​ഗ്സിലുമായി ജലജ് സക്സേന 10 വിക്കറ്റ് വീഴ്ത്തി. സ്കോർ കേരളം ഒന്നാം ഇന്നിം​ഗ്സിൽ 351. ബിഹാർ ആദ്യ ഇന്നിം​ഗ്സിൽ 64, രണ്ടാം ഇന്നിം​ഗ്സിൽ 118 (ഫോളോ ഓൺ). നേരത്തെ രണ്ടാം ദിവസം രാവിലെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 302…

Read More

നീന്തലിൽ ഹർഷിത ജയറാം; ദേശീയ ​ഗെയിംസിൽ കേരളത്തിന് രണ്ടാം സ്വർണം

ഡെറാഡൂൺ: ദേശീയ ​ഗെയിംസിൽ കേരളത്തിനു രണ്ടാം സ്വർണം. വനിതകളുടെ നീന്തലിലാണ് കേരളത്തിന്റെ സുവർണ നേട്ടം. വനിതകളുടെ 200 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ ഹർഷിത ജയറാമാണ് കേരളത്തിനു സ്വർണം സമ്മാനിച്ചത്. 2.42.38 മിനിറ്റിലാണ് താരം ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പുരുഷ വിഭാ​ഗം നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ട വെങ്കലം നേടിയിരുന്നു. നേരത്തെ വനിതകളുടെ ഭാരോദ്വഹനത്തിലാണ് കേരളം ആദ്യ സ്വർണം നേടിയത്. സുഫ്‌ന ജാസ്മിനാണ് സ്വർണം നേടിയത്. വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം. തൃശൂർ വേലുപാടം സ്വദേശിയാണ് സുഫ്‌ന…

Read More

നാഷണൽ ഗെയിംസ് 2025; സുഫ്‌നയിലൂടെ കേരളത്തിന് ആദ്യ സ്വർണം

38ാം ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം. വനിതാ ഭാരോദ്വഹനം 45 കിലോഗ്രാം വിഭാഗത്തിൽ സുഫ്‌ന ജാസ്മിനാണ് കേരളത്തിന് സ്വർണ മെഡൽ നേടി തന്നത്. ഇന്നലെ നീന്തലിൽ ഇരട്ട മെഡലുമായി സജൻ പ്രകാശ് കേരളത്തിന്റെ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ടിരുന്നു. 200 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ എന്നിവയില്‍ വെങ്കല മെഡലുകളാണ് സജന്‍ നേടിയത്.

Read More

‘ഞാൻ മറ്റ് സ്ത്രീകളെ തൊടാറില്ല’; ടൂർണമെന്റിനിടെ വൈശാലിക്ക് കൈക്കൊടുക്കാതെ ഉസ്ബെക്ക് താരം

        ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് ചെസ് ടൂർണമെൻറിനിടെ ഇന്ത്യൻ ഗ്രാൻഡ് മാസ്റ്റർ ആർ.വൈശാലിക്കു ഹസ്തദാനം നൽകാൻ വിസമ്മതിച്ച് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാക്കുബോയെവ്. നെതർലൻഡ്‌സിലെ വിക് ആൻ സീയിൽ നടക്കുന്ന ടൂർണമെന്റിനിടെയാണ് സംഭവം. വൈശാലി ഹസ്തദാനത്തിനായി കൈനീട്ടിയെങ്കിലും കൈ കൊടുക്കാൻ ഉസ്ബെക്ക് താരം വിസമ്മതിക്കുകയായിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി നോദിർബെക് യാക്കുബോയെവ് രംഗത്തെത്തി. താൻ അനാദരവൊന്നും ഉദ്ദേശിച്ചില്ലെന്നും മതപരമായ കാരണങ്ങളാലാണ് ഹസ്തദാനം ചെയ്യതിരുന്നതെന്ന് ഉസ്ബെക്ക് താരം വിശദീകരിച്ചു. തന്റെ പ്രവൃത്തി വൈശാലിക്ക് അപമാനകരമായെങ്കിൽ ക്ഷമ ചോദിക്കുന്നതായും…

Read More

ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി യുഎസിന്റെ മാഡിസൻ കീസ്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം സ്വന്തമാക്കി യുഎസിന്റെ മാഡിസൻ കീസ്. നിലവിലെ ചാംപ്യൻ അരീന സബലേങ്കയെ 3-6, 6-2, 5-7 എന്ന സ്കോറിൽ പരാജയപ്പെടുത്തിയാണ് മാഡിസൻ കീസ് കന്നി കിരീടം നേടിയത്. വാശിയേറിയ പോരാട്ടത്തിൽ മാഡിസൻ കീസ് ആദ്യം മുതൽ തന്നെ ആധിപത്യം പുലർത്തി. രണ്ടാം സെറ്റിൽ താരത്തിന് കാലിടറിയെങ്കിലും മൂന്നാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ബെലാറൂസ് താരത്തെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കുകയായിരുന്നു. തുടർച്ചയായ മൂന്നാം കിരീടമെന്ന ലക്ഷ്യവുമായാണ് ബെലാറൂസ് താരം സബലേങ്ക കോർട്ടിലെത്തിയത്….

Read More

സ്പോർട്‌സ് സ്കൂൾ, സ്പോർട്സ് കൗൺസിൽ സെലക്ഷൻ ജനുവരി 18 മുതൽ

സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ, കണ്ണൂർ സ്പോർട്‌സ് സ്കൂൾ, തൃശ്ശൂർ സ്പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേറ്റ് സ്പോർട്‌സ് കൗൺസിലിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്പോർട്സ് ഹോസ്റ്റലുകൾ, സ്കൂൾ അക്കാദമികൾ എന്നിവിടങ്ങളിലേക്കുമുള്ള 2025-26 അധ്യയനവർഷത്തെ ആദ്യഘട്ട സെലക്ഷൻ ജനുവരി 18 മുതൽ നടക്കും. 6, 7, 8, പ്ലസ് വൺ ക്ലാസ്സുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രിയിലൂടെയും ആയിരിക്കും സെലക്ഷൻ….

Read More

ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും

കോഴിക്കോട്: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് അർജന്റീന സൂപ്പർ താരം ലയണൽ മെസി ഒക്ടോബറിൽ കേരളത്തിലെത്തും. ഒക്ടോബർ 25 മുതൽ നവംബർ ഏഴു വരെ മെസി കേരളത്തിലുണ്ടാവുമെന്ന് കായികമന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പ്രഖ്യാപിച്ചത്. ഖത്തറിലെ ലോകകപ്പ് കിരീട നേട്ടത്തിന് പിന്നാലെയാണ് മെസിയെ കേരളത്തിലെത്തിക്കാൻ കായികവകുപ്പ് നീക്കം തുടങ്ങിയത്

Read More

സിഡ്നി ടെസ്റ്റിൽ ഓസ്ട്രേലിയ വിജയിച്ചു; പരമ്പര 3 -1 ന് സ്വന്തമാക്കി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്  ഫൈനലിൽ

സിഡ്‌നി: ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ സിഡ്‌നി ടെസ്റ്റും വിജയിച്ച് പരമ്പര 3-1 ന് സ്വന്തമാക്കി സ്വന്തമാക്കി ഓസ്‌ട്രേലിയ. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഓസീസ് ജയം. വാഷിങ്ടണ്‍ സുന്ദറിനെതിരെ ബൗണ്ടറി നേടിയാണ് ഓസീസിന്റെ ജയം. അരങ്ങേറ്റ ടെസ്റ്റില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ 34 പന്തില്‍ 39 റണ്‍സെടുത്ത വെബ്‌സ്റ്ററാണ് ഓസീസിന് വിജയം അനായാസമാക്കിയത്. 38 പന്തില്‍ 34 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ജയത്തോടെ ലോക ടെസ്റ്റ്ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് യോഗ്യത നേടി….

Read More

സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി; ബംഗാളിന് 33-ാംകിരീടം

സന്തോഷ് ട്രോഫിയിൽ ഇഞ്ചുറി ടൈമിൽ റോബി ഹൻസ്ദ നേടിയ നിർണ്ണായക ഗോളിൽ കേരളത്തെ തോൽപ്പിച്ച് ബംഗാളിന് കിരീടം. 78 തവണ നടന്ന സന്തോഷ് ട്രോഫി ടൂർണമെന്റിൽ 33-ാം കിരീടമാണ് ബംഗാളിന്റെത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ നിശ്ചിത സമയത്തും ഗോൾ രഹിതമായതിന് ശേഷമായിരുന്നു കേരളത്തിന്റെ നിർഭാഗ്യമായി ബംഗാളിന്റെ ഇഞ്ചുറി ടൈം ഗോൾ വന്നത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial