ആറാടി അഭിഷേക് : ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം
ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മിന്നും ജയം. എട്ടു വിക്കറ്റിന് പഞ്ചാബ് കിംഗ്‌സിനെ തകര്‍ത്തു. 246 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 9 പന്ത് ബാക്കിനില്‍ക്കേ മറികടന്നു. അഭിഷേക് ശര്‍മയുടെ അവിസ്മരണീയമായ സെഞ്ച്വറിയാണ് ഹൈദരാബാദിന് ജയം നല്‍കിയത്. സണ്‍ റൈസേഴ്‌സിനായി തകര്‍പ്പന്‍ തുടക്കമാണ് ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും നല്‍കിയത്. ആദ്യ പത്ത് ഓവറില്‍ 143 റണ്‍സ് ഹൈദരാബാദ് നേടി. 12.2 ഓവറില്‍ 171 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ഹെഡ് 37 പന്തില്‍ നിന്ന് 66 റണ്‍സ്…

