
മിഷോങ് ചുഴലിക്കാറ്റ്; ചെന്നൈയിൽ കനത്ത മഴ, ഹസന്‍ തടാകത്തിന് സമീപം മുതലയിറങ്ങി, ജാഗ്രത നിർദേശം
ചെന്നൈ: ശക്തമായ കാറ്റിലും മഴയിലും ചെന്നൈ നഗരത്തിലും പരിസരപ്രദേശത്തും വൻനാശനഷ്ടം. രാത്രി പെയ്ത മഴയിൽ നഗരത്തിൻറ പ്രധാനമേഖലയിൽ വെള്ളം കയറി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപെട്ട്, കഞ്ചീപുരം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം നിലവിൽ വെള്ളം കയറിയ സ്ഥിതിയാണ്. വിവിധ മെട്രോ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനവും വെള്ളം കയറിയതിനാൽ മുടങ്ങിയിരിക്കുകയാണ്. നിലവിൽ, ആവശ്യസർവീസുകൾക്ക് മാത്രമാണ് ആളുകൾ റോഡിലിറങ്ങുന്നത്. അത്യാവശമെങ്കിൽ മാത്രം പുറത്തിറങ്ങാനുള്ള നിർദേശം ജനങ്ങൾക്കും കൈമാറിയിട്ടുണ്ട്. അതിനിടെ, ഹസൻ തടാകത്തിന് സമീപം മുതലയിറങ്ങിയത് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്….