
ബലൂൺ പൊട്ടിത്തെറിച്ച് നേപ്പാൾ ഉപപ്രധാനമന്ത്രിക്ക് പരുക്ക്; ഇന്ത്യക്കാരൻ അറസ്റ്റിൽ
ടൂറിസം പരിപാടിക്കിടെ ബലൂൺ പൊട്ടിത്തെറിച്ച് നേപ്പാള്‍ ഉപപ്രധാനമന്ത്രി ബിഷ്ണു പൗഡലിന് പൊള്ളലേറ്റ സംഭവത്തിൽ ഇന്ത്യൻ പൗരന്‍ അറസ്റ്റില്‍. ‘വിസിറ്റ് പൊഖാറ ഇയർ 2025’ എന്ന പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ഹൈഡ്രജൻ വാതകം നിറച്ച ബലൂണുകള്‍ പൊട്ടിത്തെറിച്ചതിന് ഉത്തരവാദി കമലേഷ് കുമാറെന്ന ഇന്ത്യന്‍ പൗരനാണെന്ന് പോലീസ് വ്യക്തമാക്കി. ഫെബ്രുവരി 15ന് രണ്ട് സെറ്റ് ഹൈഡ്രജൻ വാതകം നിറച്ച ബലൂണുകൾ പൊട്ടിത്തെറിച്ചാണ് അപകടം. ഉദ്ഘാടന ചടങ്ങിന്‍റെ ഭാഗമായി വൈദ്യുത സ്വിച്ച് വഴി മെഴുകുതിരികൾ തെളിച്ചു. ഹൈഡ്രജൻ നിറച്ച ബലൂണുകൾക്ക് തീപിടിച്ചത്…