Headlines

ചെങ്കടലിൽ ക്രൂയിസ് കപ്പലിനെതിരെ ഹൂതി ആക്രമണം; മൂന്ന് മരണം

ചെങ്കടലിലെ ഏദന്‍ കടലിടുക്കില്‍ ക്രൂയിസ് കപ്പലിനെതിരെ ഹൂതി വിഭാഗം നടത്തിയ ഷെല്ലാക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു ഇന്ത്യക്കാരനും ഉള്ളതായി സൂചനയുണ്ട്. ആദ്യമായാണ് ചെങ്കടലിലെ ആക്രമണത്തില്‍ മരണം സംഭവിക്കുന്നത്. ഗാസയോടുള്ള ഐക്യദാര്‍ഢ്യമാണ് ആക്രമണമെന്ന് ഹൂതി നേതൃത്വം പ്രതികരിച്ചു. അതിനിടെ ഗാസയില്‍ അതിക്രമം തുടരുന്ന ഇസ്രയേലിനെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സൗത്ത് ആഫ്രിക്ക അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ആവശ്യപ്പെട്ടു . പട്ടിണിയെത്തുടര്‍ന്ന് 2 പേര്‍ കൂടി മരിച്ചതായി പാലസ്തീനിയന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ ഭക്ഷണവും പോഷകാഹാരവും…

Read More

ബംഗ്ലാദേശിൽ വൻ അഗ്നിബാധ; 43 പേർ വെന്തുമരിച്ചു

ധാക്ക: ബംഗ്ലാദേശിൽ റസ്റ്റോറന്റിലുണ്ടായ അഗ്നിബാധയിൽ 43 പേർ വെന്തുമരിച്ചു. തലസ്ഥാനമായ ധാക്കയിലെ ബെയ്‌ലി റോഡിലെ റസ്റ്റോറന്റിലാണ് കഴിഞ്ഞ രാത്രിയിൽ അഗ്നിബാധയുണ്ടായത്. സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ 14 പേർ ചികിത്സയിലാണ്. 75 പേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 9.50 ഓടെയാണ് ഏഴ് നില കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ആരോഗ്യമന്ത്രി ഡോ. സാമന്ത ലാൽസെൻ ആണ് മാധ്യമങ്ങളോട് മരണവിവരം സ്ഥിരീകരിച്ചത്. 33 പേർ ഡി.എം.സി.എച്ചി.ലും 10 പേർ ഷെയ്ഖ് ഹസീന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

Read More

1250 വർഷത്തെ ചരിത്രം തിരുത്തി ജപ്പാൻ, നഗ്ന ഉൽസവത്തിൽ ആദ്യമായി പങ്കെടുത്ത് സ്ത്രീകൾ

ലിംഗ സമത്വത്തിലേക്കുള്ള ചുവടുവെയ്പ്പിൻ്റെ ഭാഗമായി ജപ്പാനിലെ നഗ്ന ഉത്സവത്തിൽ പങ്കെടുത്ത് സ്ത്രീകൾ. 1250 വർഷം പഴക്കമുള്ളഉൽസവ’ത്തിലാണ് സ്ത്രീകളുടെ സംഘങ്ങൾ അണിചേർന്നത്. മധ്യ ജപ്പാനിലെ ആരാധനാലയത്തിൽ വ്യാഴാഴ്ചയായിരുന്നു ഉൽസവം നടന്നത്. പർപ്പിൾ നിറത്തിൽ ഒരേ തരത്തിലുള്ള വസ്ത്രം ധരിച്ചെത്തിയ സ്ത്രീകൾ വലിയ മുളയും ഉത്സവത്തിൽ വഴിപാടായി സമർപ്പിച്ചു. സ്ത്രീകളുടെ ഏഴ് ഗ്രൂപ്പുകളാണ് ഈ നഗ്ന ഉൽവത്തിൽ പങ്കെടുത്തത്. പേര് നഗ്ന ഉൽസവം എന്നാണെങ്കിലും ഇതിൽ പങ്കെടുക്കുന്നവർ പൂർണ നഗ്നരായിരിക്കണമെന്നില്ല. ഉൽസവത്തിൽ പങ്കെടുക്കുന്ന പുരുഷന്മാർ ഫുൻഡോഷി’ എന്ന പേരിലുള്ള ജാപ്പനീസ്…

Read More

കുവൈറ്റിൽ പ്രവാസികൾക്ക് ഇനി രണ്ടിൽ കൂടുതൽ കാറുകൾ കൈവശം വയ്ക്കാൻ സാധിക്കില്ല; പുതിയ തീരുമാനവുമായി ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്

കുവൈറ്റ് സിറ്റി : പ്രവാസികൾക്ക് സ്വന്തമായി വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനുള്ള നിർദ്ദേശം അധികാരികളുടെ പരിഗണനയിൽ. റിപ്പോർട്ട് അനുസരിച്ച്, ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ്, സ്വകാര്യ ആവശ്യങ്ങൾക്കായി അവരുടെ പേരിൽ രണ്ടിൽ കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ്. ഈ നിർദ്ദിഷ്ട നമ്പറിൽ കൂടുതൽ ആവശ്യമുണ്ടെങ്കിൽ, അവർ ഒരു അപേക്ഷയുമായി ട്രാഫിക് വിഭാഗത്തെ സമീപിക്കുകയും ന്യായീകരണങ്ങൾ നൽകുകയും വേണം. ഓരോ അധിക വാഹനത്തിനും അധിക ഫീസ് ഈടാക്കാം.വാണിജ്യ സമുച്ചയങ്ങളിലെ മാർക്കറ്റുകളിലും വിവിധ പൊതുസ്ഥലങ്ങളിലും പൗരന്മാരുടെ…

Read More

അമേരിക്കയിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ വംശജൻ മരിച്ചു, അക്രമിയെക്കുറിച്ചു വിവരം നൽകുന്നവർക്ക് പാരിതോഷികമായി 25,000 ഡോളർ പ്രഖ്യാപിച്ച് പോലീസ്

വാഷിങ്ടൺ: അമേരിക്കയിൽ ആക്രമണത്തിന് ഇരയായ ഇന്ത്യൻ വംശജൻ മരിച്ചു. ‘ഡൈനാമോ ടെക്നോളജീസ്’ സഹസ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദർ തനേജ(41)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി രണ്ടാം തീയതി വാഷിങ്ടൺ ഡൗൺടൗണിലെ ഒരു റസ്റ്ററന്റിന് പുറത്തുവച്ചാണ് വിവേക് ആക്രമണത്തിനിരയായത്.തർക്കം ആക്രമണത്തിൽ കലാശിച്ചെന്നും വിവേകിന് തലയ്ക്കടിയേറ്റെന്നുമാണ് റിപ്പോർട്ട്. തുടർന്ന് പൊലീസെത്തി യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ വിവേക് ചികിത്സയിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. അതേസമയം, സംഭവത്തിൽ ആരെയും ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. അക്രമിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽനിന്ന് പൊലീസ്…

Read More

ഇമ്രാൻ ഖാന് തിരിച്ചടി; ഇനി പാകിസ്ത‌ാൻ ഭരിക്കുക സഖ്യ സർക്കാർ, ധാരണയിലെത്തി നവാസ് ഷെരീഫും ബിലാവലും

ഇസ്ലാമാബാദ്: പാകിസ്താനിൽ നവാസ് ഷെരീഫ്, ബിലാവൽ ഭൂട്ടോ – സർദാരി സഖ്യം ഭരിക്കും. നവാസ് ഷെരീഫിൻറെ പാകിസ്താൻ മുസ്ലിംലീഗും ബിലാവൽ ഭൂട്ടോ- സർദാരിയുടെ പാകിസ്താൻ പീപ്പിൾസ് പാർട്ടിയും സഖ്യത്തിന് ധാരണയായി. ലാഹോറിൽ അസിഫ് അലി സർദാരിയും ഷെഹ്ബാസ് ഷെരീഫും നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. ഇതോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ഇമ്രാൻ ഖാൻ്റെ പാകിസ്താൻ തെഹ് രീഖ് – ഇ – ഇൻസാഫ് പാർട്ടിക്ക് സർക്കാർ ഉണ്ടാക്കാനുള്ള സാധ്യത നഷ്ടമായി. 266 സീറ്റുകളുള്ള ദേശീയ അസംബ്ലിയിൽ 99…

Read More

ഇമ്രാന്റെ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം 99 സീറ്റുകളുമായി മുന്നിൽ;പാകിസ്ഥാൻ തൂക്കുസഭയിലേക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാൻ തൂക്കുസഭയിലേക്ക്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പിടിഐ പാർട്ടിക്ക് അപ്രതീക്ഷിത മുന്നേറ്റം. തെരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫും രംഗത്തെത്തി. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാർട്ടികളുമായി ചേർന്നാണ് സർക്കാർ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. ഫലം പ്രഖ്യാപിച്ച 252 സീറ്റുകളിൽ 99 സീറ്റ് പിടിഐ സ്വതന്ത്രർ നേടി. നവാസ് ഷെരീഫിൻ്റെ പാകിസ്ഥാൻ മുസ്ലിംലീഗ് 72 സീറ്റും ബിലാവൽ ഭൂട്ടോയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി 52 സീറ്റുകളിലും വിജയിച്ചു. പാകിസ്ഥാനിൽ സർക്കാരുണ്ടാക്കാൻ…

Read More

ചിലിയിൽ കാട്ടുതീ; 46 മരണം, നൂറുകണക്കിനാളുകളെ കാണാനില്ല

ചിലിയിലെ വിന ഡെൽമാറിലെ ജനവാസ മേഖലയിൽ കാട്ടുതീ. കാട്ടുതീയിൽ 46 പേർ മരിക്കുകയും ഇരുന്നൂറിലേറെ പേരെ കാണാതാവുകയും ചെയ്തു. 43,000 ഹെക്ടറിലധികം സ്ഥലത്ത് തീപിടിച്ചെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിക്കുന്നത്. 1,100 പേർക്ക് വീട് നഷ്ടമായതായും കണക്കുകൾ സൂചിപ്പിക്കുന്നു. ഉയർന്ന താപനിലയും ശക്തമായകാറ്റുമാണ് തീപടരാൻ കാരണമെന്നാണ് പ്രാഥമിക വിവരം ഇത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയാവുകയാണ്.

Read More

ലൈംഗിക പീഡന, അപകീർത്തി കേസ്: ട്രംപിന് 83.3 മില്യൺ ഡോളർ പിഴ ശിക്ഷ

മാധ്യമ പ്രവർത്തക ജീൻ കരോളിനെ ലൈംഗീകമായി പീഡിപ്പിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് പിഴശിക്ഷ. ജീൻ കരോളിന് 83.3 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. മൂന്ന് മണിക്കൂറിലധികം നീണ്ടവാദത്തിനൊടുവിലാണ് ജൂറി ട്രംപിനെതിരെ വിധി പ്രസ്താവിച്ചത്. കേസ് പരിഗണിച്ച ആദ്യഘട്ടത്തിൽ ട്രംപ് കോടതിയിൽ എത്തിയിരുന്നു. എന്നാൽ വിധി പ്രസ്താവിക്കുന്നതിന് മുമ്പ് ട്രംപ് കോടതി മുറിയിൽ നിന്ന് പുറത്ത് പോയി. പിഴശിക്ഷയിൽ 18 ദശലക്ഷം ഡോളർ നഷ്ടപരിഹാരമായും 65 ദശലക്ഷം ഡോളർ…

Read More

ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി അമേരിക്ക; അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍

വാഷിങ്ടണ്‍: ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി അമേരിക്ക. കെന്നഡി യുജിന്‍ സ്മിത്ത് എന്നയാളെയാണ് ധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1988 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. അലബാമയിലാണ് വധശിക്ഷ നടപ്പാക്കിയത്. ഇതാദ്യമായിട്ടാണ് യുഎസിൽ ഈ രീതിയിലുള്ള വധശിക്ഷ നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടത്. എന്നാൽ അമേരിക്കയുടെ ഈ നടപടിയെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളിയിരുന്നു. യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണു…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial