ദക്ഷിണ കൊറിയ വിമാന അപകടം മരണം 176 ആയി; 2 പേരെ രക്ഷപ്പെടുത്തി
സോള്‍: ദക്ഷിണ കൊറിയയിലെ മുവാന്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ ജെജു വിമാനം തകര്‍ന്ന സംഭവത്തില്‍ മരണസംഖ്യ 176 ആയി ഉയര്‍ന്നു. ക്രൂ അംഗങ്ങളായ രണ്ടു പേരെ രക്ഷപ്പെടുത്തി. അവശിഷ്ടങ്ങളില്‍ നിന്നാണ് ഇവരെ പുറത്തെടുത്തത്. മറ്റ് മൂന്ന് പേരെ കാണാതായി. ദക്ഷിണ കൊറിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യോമയാന ദുരന്തങ്ങളിലൊന്നായി ഇത് മാറി. ബോയിംഗ് 737-800 വിമാനം ബെല്ലി ലാന്‍ഡിങ്ങിന് ശ്രമിച്ചതിന് തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളുടെ വീഡിയോകളില്‍ വിമാനത്തിന്റെ അടിവശം റണ്‍വേയില്‍ മുട്ടി നിരങ്ങി നീങ്ങുന്നത് കാണാം….

