ബംഗ്ലാദേശിലേക്ക് ഇന്ത്യക്കാൾ പോകരുതെന്ന് മുന്നറിയിപ്പ്: വിദേശകാര്യ മന്ത്രാലയം
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ കടുത്ത അരാജകാവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിലേക്കുള്ള കൊല്‍ക്കത്ത-ധാക്ക-കൊല്‍ക്കത്ത മൈത്രി എക്‌സ്പ്രസ് ട്രെയിന്‍ ഉള്‍പ്പെടെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കി. റെയില്‍വേ മന്ത്രാലയം പറയുന്നതനുസരിച്ച് , മൈത്രി എക്സ്പ്രസ്, ബന്ധന്‍ എക്സ്പ്രസ്, മിതാലി എക്സ്പ്രസ് എന്നിവ ജൂലൈ പകുതിയോടെയാണ് അവസാനമായി സര്‍വീസ് നടത്തിയത്. ബംഗ്ലാദേശില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമാസക്തമായ പ്രതിഷേധം കാരണം അതിനുശേഷം റദ്ദാക്കിയിരിക്കുകയാണ് . മൈത്രി എക്സ്പ്രസും ബന്ധന്‍ എക്സ്പ്രസും 2024 ജൂലൈ 19…

