ട്രാഫിക് നിയമം കര്‍ശനമാക്കാന്‍ കുവൈറ്റ് ;കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി പോയാല്‍ 6 മാസം വരെ തടവ്
കുവൈറ്റ് : രാജ്യത്തെ ട്രാഫിക് നിയമങ്ങൾ കർശനമാക്കാനൊരുങ്ങി കുവൈറ്റ്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ പുറത്തുപോയാൽ ഗുരുതര ട്രാഫിക് നിയമലംഘനമായിട്ടാണ് കണക്കാക്കുക. ഏപ്രിൽ 22 മുതലാണ് കുവൈറ്റിൽ പുതുക്കിയ ട്രാഫിക് നിയമം പ്രാബല്യത്തിൽ വരുന്നത്. പത്ത് വയസിന് താഴെ പ്രായമുള്ള കുട്ടികളെ വാഹനത്തിൽ തനിച്ചാക്കി ഡ്രൈവർ പുറത്തുപോയാൽ ഗുരുതര ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്ന് യൂണിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് 2025 കമ്മിറ്റിയുടെ തലവൻ ബ്രിഗേഡിയർ മുഹമ്മദ് അൽ സുബ്ഹാൻ അറിയിച്ചു. വാഹനത്തിൽ…

