ജപ്പാനിൽ ഭൂകമ്പത്തിൽ മരണം 62 ആയി.
ടോക്കിയോ: ജപ്പാനിൽ ഭൂകമ്പത്തിൽ മരണം 62 ആയി. ഭൂകമ്പം കൂടുതൽ നാശം വിതച്ച ഇഷികാവ പ്രിഫെക്‌ചറിലെ നോട്ടോ പെനിൻസുലയിലെ വാജിമയിലും സുസുവിലുമാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തതത്. ദുരന്തത്തിൽ 20- ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. തകർന്ന വീടുകൾക്കടിയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന ആശങ്കയിലാണ് രക്ഷാപ്രവർത്തകർ. നോട്ടോവയിൽ കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തിൽ പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിൽ ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമി…

