അമേരിക്കയില്‍ കോവിഡ് വകഭേദം പിറോള പടരുന്നു; രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടി വര്‍ധന
വാഷിങ്ടണ്‍: അമേരിക്കയില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ ബിഎ.2.86(പിറോള) രണ്ടാഴ്ചയ്ക്കുള്ളില്‍ മൂന്നിരട്ടി കേസുകളുടെ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍(സിഡിസി) റിപ്പോര്‍ട്ട് പ്രകാരം എല്ലാ അണുബാധകളെയും അപേക്ഷിച്ച് അഞ്ച് ശതമാനം മുതല്‍ 15 ശതമാനം വരെയാണ് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അമേരിക്കയിലെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലാണ് പിറോള പ്രധാനമായും പടരുന്നത്. ഈ പ്രദേശങ്ങളില്‍ എച്ച് വി 1ന് ശേഷം പടരുന്ന വകഭേദമാണ് പിറോള. തിങ്കളാഴ്ച, ലോകാരോഗ്യ സംഘടന പിറോളയെ ‘താല്‍പ്പര്യ വകഭേദം’ എന്ന നിലയിലേക്ക് പരിഗണിച്ചു. ഓഗസ്റ്റില്‍…

