ആദ്യമായി നൈട്രജൻ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി അമേരിക്ക; അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍
വാഷിങ്ടണ്‍: ആദ്യമായി നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി അമേരിക്ക. കെന്നഡി യുജിന്‍ സ്മിത്ത് എന്നയാളെയാണ് ധശിക്ഷയ്ക്ക് വിധേയനാക്കിയത്. 1988 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. അലബാമയിലാണ് വധശിക്ഷ നടപ്പാക്കിയത്. ഇതാദ്യമായിട്ടാണ് യുഎസിൽ ഈ രീതിയിലുള്ള വധശിക്ഷ നടപ്പിലാക്കാൻ കോടതി ഉത്തരവിട്ടത്. എന്നാൽ അമേരിക്കയുടെ ഈ നടപടിയെ അപലപിച്ച് നിരവധി മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. രീതി ക്രൂരമാണെന്നും പാളിച്ചയുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചെങ്കിലും കോടതി തള്ളിയിരുന്നു. യുഎസിലെ 50 സംസ്ഥാനങ്ങളിൽ 27ൽ മാത്രമാണു…

