Headlines

കേന്ദ്ര സർക്കാർ കേരളത്തിനെതിരായ നയം തിരുത്തണം : സെപ്തംബർ 21ന് എൽഡിഎഫ് രാജ്ഭവൻ മാർച്ച്

തിരുവനന്തപുരം: കേരളത്തിന്റെ സമഗ്ര വികസനവും, ക്ഷേമ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തുന്ന കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നു. എൽഡിഎഫ് സംസ്ഥാന നേതാക്കളും, തിരുവനന്തപുരം ജില്ലയിലെ ജനപ്രതിനിധികളും 21-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ രാജ്ഭവന് മുന്നിൽ സത്യാഗ്രഹം നടത്തുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അറിയിച്ചു. സംസ്ഥാനത്തിന്റെ വികസനങ്ങളും ക്ഷേമ പ്രവർത്തനങ്ങളും തടസപ്പെടുത്തുന്ന നയം തിരുത്തണമെന്നും അപ്രഖ്യാപിത സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിക്കൊണ്ട് കേരളത്തെ ഞെരുക്കുന്ന നടപടികളിൽ നിന്നും പിൻമാറണമെന്നുമാണ് സമരത്തിൽ ഉയർത്തുന്ന പ്രധാന മുദ്രാവാക്യം.

കേന്ദ്ര സർക്കാർ ഇങ്ങനെ സംസ്ഥാനത്തെ ഞെക്കിക്കൊല്ലാൻ ശ്രമിക്കുമ്പോഴും കേരളത്തിലെ പ്രതിപക്ഷം അതിനെതിരെ ചെറുവിരൽ പോലും അനക്കാൻ തയ്യാറാകുന്നില്ല. അന്ധമായ രാഷ്ട്രീയ നിലപാടും കേന്ദ്ര സർക്കാറിനോടുള്ള വിധേയത്വവുമാണ് പ്രതിപക്ഷ നിലപാടിന് പിന്നിൽ. ഇതും കേരളത്തോടുള്ള പ്രതികാര മനോഭാവമായേ കാണാൻ കഴിയൂ. നികുതിയിനത്തിൽ കേരളം കേന്ദ്രത്തിനു ഒരു രൂപ നൽകുമ്പോൾ തിരിച്ച് കേരളത്തിന് സംസ്ഥാന വിഹിതമായി നൽകുന്നത് 25 പൈസയിൽ താഴെയാണ്. അതേസമയം ഉത്തർപ്രദേശിന് ഒരു രൂപയ്ക്ക് പകരം ഒരു രൂപ എൺപത് പൈസ തോതിലാണ് തിരിച്ച് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: