പാലക്കാട്: നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം. നാലേകാൽ ലക്ഷം രൂപ പിഴ അടയ്ക്കാനും ശിക്ഷാ വിധിയിൽ പറയുന്നു. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയുടേതാണ് വിധി. സംഭവം അപൂർവങ്ങളിൽ അപൂർവ്വമല്ലെന്ന് കോടതി പറഞ്ഞു. കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമംതുടങ്ങിയ മൂന്ന് വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. തെളിവ് നശിപ്പിക്കലിന് (201) അഞ്ചു വര്‍ഷം തടവ് ശിക്ഷയും കാല്‍ലക്ഷം രൂപ പിഴയും വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയാകും. ചെന്താമരയ്ക്ക് വധശിക്ഷ തന്നെ നൽകണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. പരോൾ പോലും അനുവദിക്കാതെ പ്രതിയെ ശിക്ഷിക്കനാമെന്നാണ് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപെട്ടിരുന്നത് . അതേസമയം ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. മുൻപ് ക്രിമിനൽ പശ്ചാത്തലമുണ്ടായിരുന്ന ആളല്ലായിരുന്നു ചെന്താമരയെന്നും. ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കെട്ടരുതെന്നുമായിരുന്നു പ്രതിഭാഗം വാദിച്ചത്. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും യാതൊരുവിധ തെളിവുമില്ലാത്ത കേസാണെന്നും പ്രതിഭാഗം വാദിച്ചു. സജിത കൊലക്കേസിൽ ചെന്താമര കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു.
നെന്മാറ പോത്തുണ്ടി ബോയൻകോളനിയിലെ സജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം

