ഇടുക്കി: ഇടുക്കിയിലെ ചൊക്രമുടി ഭൂമികയ്യേറ്റത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത് റവന്യു വകുപ്പ്. ദേവികുളം മുൻ തഹസിൽദാർ ഡി അജയൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജു മാത്യു, ബൈസണ്‍വാലി വില്ലേജ് ഓഫീസർ എം എം സിദ്ദിഖ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. പരിശോധന നടത്താതെ ചൊക്രമുടിയിൽ നിർമ്മാണ അനുമതി നൽകിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് റവന്യൂ വകുപ്പിൻ്റെ നടപടി.
ദേവികുളം സബ്ബ് കലക്ടർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് റവന്യൂ വകുപ്പിന്റെ നടപടി. ചൊക്രമുടിയിൽ ഭൂമി വാങ്ങിയവരുടെ പട്ടയം വ്യാജമാണോയെന്ന് കണ്ടെത്താൻ പരിശോധന തുടരുകയാണ്. ഭൂമി തിട്ടപ്പെടുത്തുന്നതിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനാൽ ഉടുമ്പൻചോല മുൻ താലൂക്ക് സർവേയർ ആർ.ബി.വിപിൻ രാജിനെ കഴിഞ്ഞ ദിവസം സർവ്വെ വകുപ്പ് സസ്പെൻ്റ് ചെയ്തിരുന്നു.

